കോട്ടയം ക്ലബ്ബിന്റെ വാർഷീക യോഗവും 2026 ലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടപ്പും നടന്നു

 കേരളത്തിൻറെ അക്ഷര നഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണമുൾപ്പെടുന്ന കോട്ടയം ജില്ലയിൽ നിന്ന് അമേരിക്കയിലെ ഹ്യൂസ്റ്റൺ പട്ടണത്തിലും സമീപ പ്രദേശത്തും താമസിക്കുന്നവരുടെ സംഘടനായ കോട്ടയം ക്ലബ്ബിൻറെ 2026 ലെക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പോയ വർഷത്തെ വാർഷീക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.

ഫെബ്രുവരി 22 നു ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ അപ്ന ബസാർ ഹാളിൽ വച്ചായിരുന്നു ജനറൽ ബോഡിയും തിരഞ്ഞെടുപ്പും നടന്നത്.

മാത്യു കുര്യാക്കോസിൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമ്മേളനത്തിൽ എത്തിച്ചേർന്ന എല്ലാവര്ക്കും സുഗു ഫിലിപ്പ് സ്വാഗതം പറഞ്ഞു. തുടർന്ന് സെക്രട്ടറി ഷിബു കെ മാണി വാർഷീക റിപ്പോർട്ടും ട്രഷറർ അജി കോര വാർഷീക കണക്കും അവതരിപ്പിക്കുകയുണ്ടായി.

ഇന്റേണൽ  ഓഡിറ്റർ മാത്യു കഴിഞ്ഞ ഭരണസമിതിയുടെ പ്രവർത്തനങ്ങളെ അനുമോദിക്കുകയും തുടർന്ന് ജനറൽ ബോഡി വാർഷീക റിപ്പോർട്ടും കണക്കും ഐക്യകണ്ടേന പാസ്സാക്കുകയും ചെയ്തു.  

അതിനുശേഷം 2026ലേക്കുള്ള ഭരണ സമിതിയുടെ തിരഞ്ഞടുപ്പ് നടന്നു.
പ്രസിഡന്റായി  സുഗു ഫിലിപ്പിനെയും വൈസ് പ്രസിഡന്റുമാരായി മാത്യു കുര്യാക്കോസിനെയും റോസെനി ഷോണിനെയും സെക്രട്ടറിയായി ലതീഷ് കൃഷ്ണനെയും ജോയിന്റ് സെക്രട്ടറിയായി ബിബി പാറയിലിനെയും ട്രഷറായി ജോജി ഈപ്പനെയും ജോയിന്റ് ട്രഷററായി ബിജു ശിവനെയും ഓഡിറ്ററായി അജി  കോരയെയും പി ആർ ഓ യായി എസ കെ ചെറിയനെയും ഐക്യകണ്ടേന തിരഞ്ഞെടുത്തു.

അഡ്വൈസറി ബോർഡ് അംഗങ്ങളായി ഷിബു കെ മാണി, പി സി ജോർജ് എന്നിവരെയും എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളായി സ്റ്റീഫൻ ഫിലിപ്പോസ്, സുജി ജോൺ, വന്നല പോത്തൻ, തോമസ് സ്കറിയ, ഷോൺ തോമസ്‌
, എബ്രഹാം കുര്യാക്കോസ് (ബെന്നി), ജൂബി തോമസ്, സജീവ് ജേക്കബ്, ബിജോയ് തോമസ്, മധു ചേരിക്കൽ എന്നിവരെയും വിമൻസ് ഫോറം അംഗങ്ങളായി ടിസിയാ ഷിബു, മറിയാമ്മ ജോർജ്, മറിയ സ്കറിയ, ഡോ. ടോൺസി ഈപ്പൻ, ആൻസി ജോൺ, ശാന്തമ്മ പോത്തൻ സുജ ബെന്നി എന്നിവരെയും തിരഞ്ഞെടുത്തു.

ഹൂസ്റ്റണിലെ കലാ സാഹിത്യ രംഗത്തെ നിറ സാന്നിധ്യമാണ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്ത സുഗു ഫിലിപ്പ്. അറിയപ്പെടുന്ന ഗായകനും മിമിക്രികാലാകാരനും കുടിയാണദ്ദേഹം. മാഗിന്റെ സജ്ജീവ പ്രവർത്തകനാണ് സെക്രട്ടറിയായി തിരഞ്ഞെടുത്ത ലതീഷ് കൃഷ്ണൻ.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഹൂസ്റ്റനിൽ വളരെ സജ്ജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ് കോട്ടയം ക്ലബ്. നാടിൻറെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതോടൊപ്പം നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നാട്ടിൽ ഇതിനോടകം ചെയ്തിട്ടുണ്ട്.

വരും കാലങ്ങളിൽ ക്ലബ്ബിനെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിനായിട്ടുള്ള നിർദ്ദേശങ്ങൾ അംഗങ്ങൾ മുന്നോട്ട് വയ്ക്കുകയുണ്ടായി. ജനറൽ ബോഡിയിൽ പങ്കെടുക്കുന്നതിനായി നിരവധി ആളുകൾ എത്തിച്ചേർന്നത് സംഘടനയുടെ പ്രവർത്തന മികവിനുള്ള അംഗീകാരമാണെന്നും കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുന്ന രീതിയിൽ പ്രവൃത്തിക്കുമെന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുഗു ഫിലിപ്പ് ഉറപ്പുനല്കുകയുണ്ടായി.

Hot this week

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 11,200 കോടി...

ജെൻ സി പ്രക്ഷോഭം: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ ഒലി അറസ്റ്റിൽ

നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമഒലി അറസ്റ്റിൽ. ജെൻ സി...

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ്  ജെ.ഡി. വാൻസ്

മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ...

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ...

Topics

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 11,200 കോടി...

ജെൻ സി പ്രക്ഷോഭം: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ ഒലി അറസ്റ്റിൽ

നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമഒലി അറസ്റ്റിൽ. ജെൻ സി...

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ്  ജെ.ഡി. വാൻസ്

മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ...

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ...

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു: സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ്...

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ...

പോലീസ് ഓഫീസറ് ജോജി  ഏബ്രഹാമിന് പ്രത്യേക  ബഹുമതി

നഗരത്തിൽ നടന്ന സാഹസിക പിന്തുടർച്ചയിൽ മോഷണവാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ച 16കാരനെ പോലീസ് പിടികൂടി. ഈ സംഭവത്തിൽ ധൈര്യവും ജാഗ്രതയും പ്രകടിപ്പിച്ച ഓഫീസർ ജോജി എബ്രഹാം (#1348) ഫെബ്രുവരി 2026ലെ “പോലീസ് ഓഫീസർ ഓഫ് ദ മന്ത്” ആയി തിരഞ്ഞെടുത്തു. കഴിഞ്ഞ 10 വർഷമായി ഫിലഡൽഫിയ സിറ്റി പോലീസ് വകുപ്പിൽ സേവനമനുഷ്ഠിച്ചു വരുന്ന ഉദ്യോഗസ്ഥനാണ് മലയാളിയായ ജോജി എബ്രഹാം. ഫെബ്രുവരി 12ന് വൈകുന്നേരം 4:09ഓടെ, ബക്സ് കൗണ്ടി പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 11000 ബസ്റ്റിൽടൺ അവന്യൂ പ്രദേശത്തേക്ക് എത്തിയ ഓഫീസർ എബ്രഹാം, അപകടത്തിൽപ്പെട്ട ശേഷം രക്ഷപ്പെട്ടതായി സംശയിക്കുന്ന ഹ്യുണ്ടായി എലാൻട്ര വാഹനത്തെ ശ്രദ്ധയിൽപ്പെടുത്തി. വാഹനം തിരിച്ചറിഞ്ഞതിന് പിന്നാലെ ഡ്രൈവർ അതിവേഗത്തിൽ ട്രാഫിക്കിലൂടെ അപകടകരമായി സഞ്ചരിക്കാൻ തുടങ്ങി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഓഫീസർ ഉടൻ പോലീസ് റേഡിയോ വഴി വിവരങ്ങൾ കൈമാറി. തുടർന്ന് 10000 ബ്ലോക്കിൽ വാഹനം വീണ്ടും അപകടത്തിൽപ്പെട്ടതോടെ,16കാരൻ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഓഫീസർ എബ്രഹാം കാല്നടയായി പിന്തുടർന്ന് നിർത്താൻ നിർദ്ദേശം നൽകിയപ്പോൾ പ്രതി കീഴടങ്ങി. പരിശോധനയിൽ വാഹനം ഫെബ്രുവരി 9ന് മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പ്രതിയെ ലോവർ സൗത്താംപ്ടൺ പോലീസ് ഡിപ്പാർട്മെന്റിന്റെ കസ്റ്റഡിയിലേക്ക് കൈമാറി. സാഹസികവും ഉത്തരവാദിത്തപരവുമായ ഇടപെടലിലൂടെ പൊതുസുരക്ഷ ഉറപ്പാക്കിയ ഓഫീസർ ജോജി എബ്രഹാമിന്റെ പ്രവർത്തനം വ്യാപകമായി പ്രശംസിക്കപ്പെടുകയാണ്.
spot_img

Related Articles

Popular Categories

spot_img