കണ്ണിന് കുളിര്‍മയേകുന്ന വര്‍ണവിസ്മയം; 197-ാം വര്‍ഷത്തിലേക്ക് കടക്കുന്ന ഫിലാഡല്‍ഫിയ ഫ്‌ളവര്‍ ഷോ

പൂക്കള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പലനിറത്തിലും പല ആകൃതിയുലുമുള്ള പൂക്കള്‍ കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചയാണ്. അത്തരത്തില്‍ കണ്ണും മനസും നിറയ്ക്കുന്ന ഒരു ഫ്‌ളവര്‍ ഷോ ആണ് ഫിലാഡല്‍ഫിയയില്‍ ഒരുക്കിയിരിക്കുന്നത്. ആ വിശേഷങ്ങള്‍ കണ്ട് വരാം.

വിവിധ തരം പൂക്കള്‍ നിറഞ്ഞിരിക്കുകയാണ് ഫിലാഡല്‍ഫിയയിലെ ഫ്‌ളവര്‍ ഷോയില്‍. പെന്‍സില്‍വാനിയ കണ്‍വെന്‍ഷന്‍ സെന്ററിനുള്ളില്‍ വര്‍ണവിസ്മയം തീര്‍ത്താണ് ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ഫ്‌ളവര്‍ ഷോ നടക്കുന്നത്. മനോഹരമായ പുഷ്പാലങ്കാരങ്ങളാല്‍ ഇവിടം നിറഞ്ഞിരിക്കുന്നു.

ഒറിജിന്‍സ് ഓഫ് അമേരിക്കന്‍ ഗാര്‍ഡനിംഗ് എന്ന പ്രമേയത്തില്‍ ആണ് ഇത്തവണ ഫ്‌ളവര്‍ ഷോ. ഒരുക്കിയിരിക്കുന്നത്. വിവിധയിനം പുഷ്പങ്ങളാല്‍ ഒരുക്കിയ വിസ്മയക്കാഴ്ചകള്‍ കാണാന്‍ സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വൈറ്റ് ഓര്‍ക്കിഡുകള്‍, വിവിധ നിറങ്ങളിലുള്ള ട്യൂലിപ്സ് എന്നിവയാല്‍ സമൃദ്ധമായ ഫ്‌ളവര്‍ ഷോ സന്ദര്‍ശകര്‍ക്ക് ദൃശ്യവിരുന്നൊരുക്കുകയാണ്.

ഒരു മാന്ത്രിക ലോകത്തിലൂടെ സഞ്ചരിക്കുന്ന അനുഭൂതിയാണ് ഫ്‌ളവര്‍ ഷോ സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്. 197 ആം വര്‍ഷത്തിലേക്ക് കടക്കുന്ന ഫിലാഡല്‍ഫിയ ഫ്‌ളവര്‍ ഷോ, ലോകത്തിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ഇന്‍ഡോര്‍ പുഷ്പമേളയാണ്. വര്‍ഷം തോറും രണ്ടരലക്ഷത്തിലധികം പേരാണ് ഈ ദൃശ്യവിരുന്ന് ആസ്വദിക്കാന്‍ ഇവിടെയെത്തുന്നത്.

Hot this week

തമിഴ്‌നാട്ടില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും; വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും

തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും. തമിഴക...

ഐസ്  കസ്റ്റഡിയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി നാഷ്വിൽ റിപ്പോർട്ടർ

അമേരിക്കയിലെ നാഷ്വില്ലിൽ ഇമിഗ്രേഷൻ വിഭാഗം  കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തക എസ്റ്റിഫാനി റോഡ്രിഗസ് ഫ്ലോറസ്...

ഗോപിയോ ഡാളസ് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു: പ്രവാസി സമൂഹത്തിന് പുതിയ കരുത്തായി ആഗോള ശൃംഖല

ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജരുടെ കൂട്ടായ്മയായ 'ഗോപിയോ' (Global Organization of People...

കുറ്റാരോപിതനായ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് യോഗത്തിൽ നിന്ന് വിട്ടുനിന്നു

രണ്ട് കള്ളപ്പണം വെളുപ്പിക്കൽ  കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന...

അമേരിക്കൻ പൗരത്വം റദ്ദാക്കുന്ന നടപടികൾ യുഎസ് നീതിന്യായ വകുപ്പ് ശക്തമാക്കി,രണ്ട് പേർ പുറത്ത്

വഞ്ചനയിലൂടെയും കുറ്റകൃത്യങ്ങൾ മറച്ചുവെച്ചും അമേരിക്കൻ പൗരത്വം നേടിയവർക്കെതിരെ കർശന നടപടിയുമായി യുഎസ്...

Topics

ക്രിപ്റ്റോയിലും AI-യിലും ലോകത്തെ നയിക്കാൻ അമേരിക്ക; പ്രഖ്യാപനവുമായി ട്രംപ്

ഫ്ലോറിഡയിലെ മിയാമിയിൽ നടന്ന പത്താമത് 'ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്' ഉച്ചകോടിയിൽ, അമേരിക്കയെ...

ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെ  വാർഷിക പൊതുയോഗം നടത്തി

ഡാളസിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെ...

കേരള ലിറ്റററി സൊസൈറ്റി, ഡാലസ് പ്രവാസി കഥ – കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു

അമേരിക്കയിൽ സർഗ വാസനയുള്ള മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി 1992 ൽ ഡാലസിൽ...
spot_img

Related Articles

Popular Categories

spot_img