നിക്ഷേപരംഗത്ത് സ്ത്രീസാന്നിധ്യം വർധിക്കുന്നു; ഡിഎസ്പി വിൻവസ്റ്റർ പൾസ് റിപ്പോർട്ട്

ഓഹരി നിക്ഷേപ മേഖലയിൽ സ്ത്രീകളുടെ സാന്നിധ്യം വർധിക്കുന്നതായി ഡിഎസ്പി മ്യൂച്വൽ ഫണ്ടിന്റെ ഏറ്റവും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. മുൻകാലങ്ങളിൽ കുടുംബത്തിലെ പുരുഷന്മാർ കൈകൊണ്ടിരുന്ന സാമ്പത്തിക തീരുമാനങ്ങളിൽ ഇന്ന് സ്ത്രീകൾ സജീവമായ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. 2022-ൽ 44 ശതമാനം സ്ത്രീകൾ മാത്രമാണ് സ്വതന്ത്രമായി നിക്ഷേപ തീരുമാനങ്ങൾ എടുത്തതെങ്കിൽ, 2025-26 കാലഘട്ടത്തിൽ അത് 56 ശതമാനമായി ഉയർന്നു. കേവലം നിക്ഷേപം നടത്തുക എന്നതിലുപരി, കൃത്യമായ അറിവോടെയും പ്രൊഫഷണൽ ഉപദേശകരുടെ സഹായത്തോടെയും പണം വിനിയോഗിക്കാൻ സ്ത്രീകൾ താല്പര്യപ്പെടുന്നതായാണ് റിപ്പോർട്ടിലുള്ളത്. ഭർത്താക്കന്മാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണയും ഡിജിറ്റൽ ലോകത്തെ അറിവുകളും സ്ത്രീകളെ ഈ രംഗത്തേക്ക് കൂടുതൽ ആകർഷിക്കുന്നു.

സാമ്പത്തിക സ്വാതന്ത്ര്യം എന്നാൽ അതിജീവനത്തിലുപരി, സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയാണെന്ന് കരുതുന്നവരുടെ എണ്ണം 27 ശതമാനത്തിൽ നിന്നും 35 ശതമാനമായി വർധിച്ചു. സ്ത്രീ നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിക്കുമ്പോഴും കൃത്യമായ സാമ്പത്തിക ലക്ഷ്യങ്ങളോ ആസൂത്രണമോ ഉള്ളവർ 33 ശതമാനം മാത്രമാണെന്നത് പോരായ്മയായി നിലനിൽക്കുന്നു. 3 വർഷമോ അതിൽ താഴെയോ ഉള്ള കാലയളവിനെ ‘ദീർഘകാല നിക്ഷേപം’ എന്ന് തെറ്റായി മിക്കവരും കണക്കാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. വീട് വാങ്ങുക എന്ന ലക്ഷ്യത്തേക്കാൾ ഉപരിയായി, യാത്രകൾക്കും ജീവിതശൈലീ മാറ്റങ്ങൾക്കും സ്ത്രീകൾ മുൻഗണന നൽകുന്നുണ്ട്. വ്യക്തിപരമായ സന്തോഷങ്ങൾക്കും അനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന നിക്ഷേപ സംസ്കാരമാണ് രൂപപ്പെടുന്നതെന്നും റിപ്പോർട്ടിലുണ്ട്.

എഐ പോലുള്ള പുത്തൻ സാങ്കേതിക വിദ്യകളെക്കുറിച്ച് നിക്ഷേപ രംഗത്ത് ചർച്ചകളുണ്ടെങ്കിലും ഡാറ്റാ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ നിക്ഷേപകർക്കിടയിൽ ശക്തമാണ്. ഓഹരി വിപണിയിലോ മ്യൂച്വൽ ഫണ്ടുകളിലോ നിക്ഷേപിക്കുന്ന സ്ത്രീകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാനും അറിവുകൾ പങ്കുവെക്കാനും പുരുഷന്മാരേക്കാൾ മുന്നിലുണ്ടെന്നത് ശ്രദ്ധേയമാണ്. വിപണിയിൽ ഇടിവുണ്ടായാലും നിക്ഷേപം തുടരുമെന്ന് 62 ശതമാനം നിക്ഷേപകരും വ്യക്തമാക്കുന്നു. നിക്ഷേപരംഗത്തേക്ക് ആത്മവിശ്വാസത്തോടെ സ്ത്രീകൾ കടന്നുവരുന്നത് ആശാവഹമാണെന്നും കൃത്യമായ ആസൂത്രണത്തോടുകൂടി നടത്തുന്ന ഇത്തരം നിക്ഷേപ രീതികൾ സ്ത്രീകളെ സാമ്പത്തിക സ്വയംപര്യാപ്തരാക്കാൻ സഹായിക്കുമെന്നും ഡിഎസ്പി മ്യൂച്വൽ ഫണ്ട് ചെയർപേഴ്സൺ അദിതി കോത്താരി ദേശായി പറഞ്ഞു. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് മികച്ച നിക്ഷേപ മാർഗങ്ങൾ നൽകുന്നതിന് ഡിഎസ്പി മ്യൂച്വൽ ഫണ്ടിനെ സഹായിക്കുന്നതാണ് പഠന റിപ്പോർട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot this week

രാവിലെ തിയേറ്ററിൽ കയറിയാൽ വൈകുന്നേരം ഇറങ്ങാം! ഏഴര മണിക്കൂർ ദൈർഘ്യം; ‘ധുരന്ധർ’ ഡയറക്‌ടേഴ്‌സ് കട്ട് വരുന്നോ?

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ആദിത്യ ധർ ചിത്രം 'ധുരന്ധർ:...

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA )...

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്  ദേവാലയത്തിൽ കഷ്ടാനുഭാഴ്ച  ശ്രുശൂഷ  

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ കഷ്ടാനുഭാഴ്ച ശ്രുശൂഷകൾ...

നഗരസഭാ ജീവനക്കാർക്ക് സൗജന്യ ശിശുപരിചരണ പദ്ധതിയുമായി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി

ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ...

നാൻസി പെലോസിയുടെ പിൻഗാമിയാകാൻ സായ്കത്ത് ചക്രബർത്തി; ‘ജസ്റ്റിസ് ഡെമോക്രാറ്റ്‌സി’ന്റെ പിന്തുണ

സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ...

Topics

ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ഏക മുസ്ലിം വനിതാ ഉപദേശക രാജിവെച്ചു

ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ മതസ്വാതന്ത്ര്യ കമ്മീഷനിലെ  ഏക മുസ്ലിം വനിതാ അംഗമായ...

റോബർട്ട് മോറിസ് ജയിൽ മോചിതനായി: ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ ഇനി സെക്സ് ഒഫൻഡർ പട്ടികയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ...
spot_img

Related Articles

Popular Categories

spot_img