‘ഇറാനെ ഇല്ലാതാക്കാന്‍ നിങ്ങളെക്കാള്‍ ശക്തര്‍ വിചാരിച്ചാലും കഴിയില്ല, സ്വയം ഇല്ലാതാകാതെ നോക്കിക്കോ’; ട്രംപിന് മറുപടിയുമായി ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം തടഞ്ഞാല്‍ 20 മടങ്ങ് അധികം ശക്തമായ ആക്രമണം ഇറാന്‍ നേരിടേണ്ടി വരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയുമായി ഇറാന്‍. ട്രംപിന്റെത് പൊള്ളയായ ഭീഷണികളാണെന്ന് ഇറാന്റെ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി പറഞ്ഞു. ഇറാനിയന്‍ ജനത ട്രംപിന്റെ ഭീഷണികളെ ഭയപ്പെടരുതെന്നും ലാരിജാനി പറഞ്ഞു. ഇസ്രയേല്‍- അമേരിക്ക സംയുക്ത സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ അടുത്ത അനുയായി കൂടിയാണ് ലാരിജാനി.

ഇറാനെതിരെ ശക്തമായ ഭീഷണി മുഴക്കുന്ന ട്രൂത്ത് സോഷ്യല്‍ പോസ്റ്റിനാണ് ലാരിജാനിയുടെ മറുപടി. തങ്ങള്‍ ശക്തമായ ആക്രമണം നടത്തിയാല്‍ പിന്നീട് ഇറാന്‍ രണ്ടാമതൊന്ന് പുനര്‍നിര്‍മിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ നശിച്ചുപോകുമെന്നും അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടേ എന്ന് താന്‍ ആഗ്രഹിക്കുന്നു എന്നുമായിരുന്നു ട്രംപിന്റെ പോസ്റ്റ്. എന്നാല്‍ ഇതിലും വലിയ ആളുകള്‍ക്ക് പോലും ഇറാനെ തകര്‍ക്കാന്‍ കഴിയില്ലെന്ന് ലാരിജാനി തിരിച്ചടിച്ചു. നിങ്ങള്‍ ഒന്ന് സൂക്ഷിച്ചോ ഇറാനെ തകര്‍ക്കുന്നതിനിടെ സ്വയം തകരാതെ നോക്കൂ എന്നും ലാരിജാനി എക്‌സില്‍ കുറിച്ചിരുന്നു.

അതേസമയം ഇറാനുമായി ചര്‍ച്ച നടത്തിയേക്കുമെന്ന സൂചനയും ട്രംപ് ഇന്ന് നല്‍കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും വ്യവസ്ഥകള്‍ പാലിച്ചാല്‍ അതിന് തയ്യാറെന്നുമാണ് ട്രംപിന്റെ നിലപാട്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയോടുള്ള തന്റെ അതൃപ്തിയും ഒരു അഭിമുഖത്തിനിടെ അദ്ദേഹം ആവര്‍ത്തിച്ചു. അദ്ദേഹത്തിന് സമാധാനത്തോടെ ജീവിക്കാന്‍ പറ്റുമെന്ന് താന്‍ കരുതുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഇറാനിലെ അമേരിക്കന്‍ സൈനിക നടപടി പ്രതീക്ഷയ്ക്കപ്പുറമായിരുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇറാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ട്രംപ് ഇന്ന് പ്രതികരിച്ചിരുന്നു.

Hot this week

രാവിലെ തിയേറ്ററിൽ കയറിയാൽ വൈകുന്നേരം ഇറങ്ങാം! ഏഴര മണിക്കൂർ ദൈർഘ്യം; ‘ധുരന്ധർ’ ഡയറക്‌ടേഴ്‌സ് കട്ട് വരുന്നോ?

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ആദിത്യ ധർ ചിത്രം 'ധുരന്ധർ:...

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA )...

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്  ദേവാലയത്തിൽ കഷ്ടാനുഭാഴ്ച  ശ്രുശൂഷ  

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ കഷ്ടാനുഭാഴ്ച ശ്രുശൂഷകൾ...

നഗരസഭാ ജീവനക്കാർക്ക് സൗജന്യ ശിശുപരിചരണ പദ്ധതിയുമായി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി

ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ...

നാൻസി പെലോസിയുടെ പിൻഗാമിയാകാൻ സായ്കത്ത് ചക്രബർത്തി; ‘ജസ്റ്റിസ് ഡെമോക്രാറ്റ്‌സി’ന്റെ പിന്തുണ

സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ...

Topics

ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ഏക മുസ്ലിം വനിതാ ഉപദേശക രാജിവെച്ചു

ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ മതസ്വാതന്ത്ര്യ കമ്മീഷനിലെ  ഏക മുസ്ലിം വനിതാ അംഗമായ...

റോബർട്ട് മോറിസ് ജയിൽ മോചിതനായി: ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ ഇനി സെക്സ് ഒഫൻഡർ പട്ടികയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ...
spot_img

Related Articles

Popular Categories

spot_img