ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് വൻ വിജയം 

മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന്  ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്  ദേവാലയത്തിൽ ഉജ്വല തുടക്കം.

2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ്   കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം.

(2 തിമോത്തി 2:20-22 – എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന വിശിഷ്ട പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക).

കോൺഫറൻസ്  പ്രചാരണത്തിന്റെ ഭാഗമായി ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ജോൺ താമരവേലിൽ, മാത്യൂ വർഗീസ്, ഷെറിൻ എബ്രഹാം, പ്രേംസി ജോൺ, ഐറിൻ പോൾ, ഈതൻ കൂട്ടുമാത, ജയ്ഡൻ എബ്രഹാം, ജെസ്ലിൻ  വിൽസൺ, ഇവാൻ കൂട്ടുമാത, എബ്രഹാം ജോസഫ്, ആബൽ ജേക്കബ് എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.

ദേവാലയ വികാരി ഫാ. ജെറി വർഗീസും ഇടവക കമ്മിറ്റിയും കോൺഫറൻസ്  ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.

ജോൺ താമരവേലിൽ കോൺഫറൻസ്  ടീമിനെ പരിചയപ്പെടുത്തുകയും,  മുൻകാലങ്ങളിൽ കോൺഫറൻസുകളിൽ പങ്കെടുത്തതിന്റെ അനുഭവം പങ്കുവെക്കുകയും ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ ഇടവക അംഗങ്ങളേയും  പ്രത്യേകിച്ചു ഇടവകയിലെ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഷെറിൻ എബ്രഹാം കോൺഫറൻസ് തീയതി, സമയം, സ്ഥലം, തീം, പ്രഭാഷകർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കു വെച്ചു

ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ്  ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോങ്ങ്  ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.

ജെസ്ലിൻ വിൽസൺ റജിസ്‌ട്രേഷൻ നിരക്കുകളെക്കുറിച്ചും,  പ്രേംസി ജോൺ സ്പോൺസർഷിപ്പിനെക്കുറിച്ചും   സംസാരിച്ചു

ഐറിൻ പോൾ ഈ വർഷത്തെ സുവനീറിനെക്കുറിച്ചും, ഈതൻ  കൂട്ടുമാത റാഫിൾ ടിക്കറ്റുകൾ വാങ്ങുന്നതിനുമുള്ള ആവശ്യകതയെ പറ്റിയും പറഞ്ഞു.

ഇവാൻ കൂട്ടുമാത എൻറർടെയിൻമെന്റ് പ്രോഗ്രാമിനെ കുറിച്ചുള്ള  വിശദാംശങ്ങൾ പങ്കു വെച്ചു.  

ഫാ. ജെറി വർഗീസും, മാത്യു വർഗീസും കിക്കോഫ് മീറ്റിംഗിന്  നേതൃത്വം നൽകി. ദേവാലയ സെക്രട്ടറി ഷിബു തരകൻ (ഭദ്രാസന അസംബ്ലി പ്രതിനിധി) മുൻകാല കോൺഫറൻസ്  അനുഭവങ്ങൾ പങ്കുവെച്ചു സംസാരിച്ചു.

കിക്കോഫ് മീറ്റിംഗിൽ ട്രഷറർ ജോസഫ് പാപ്പൻ (മലങ്കര അസോസിയേഷൻ പ്രതിനിധി),  രഘു നൈനാൻ (ഭദ്രാസന അസംബ്ലി അംഗം), ജോസ് മാത്യു (മലങ്കര അസോസിയേഷൻ പ്രതിനിധി) എന്നിവർ സന്നിഹിതരായിരുന്നു.

പള്ളി സന്ദർശിച്ചതിനു നന്ദി പ്രകാശിപ്പിക്കുന്നതിനൊപ്പം, ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനായി ടീം അംഗങ്ങളുടെ സമർപ്പണത്തെയും,  സേവനത്തെയും പ്രശംസിച്ച ഫാ. ജെറി വർഗീസ് , എല്ലാ ദേവാലയ അംഗങ്ങളേയും  കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിച്ചു

ജോൺ താമരവേലിൽ നന്ദി രേഖപ്പെടുത്തി

കൂടുതൽ വിവരങ്ങൾക്കായി  https://fycnead.org/  സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ.  അലക്സ്  കെ ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566

Hot this week

‘കേരളത്തെ സംരക്ഷിക്കാൻ ഒരു രക്ഷിതാവിനെ പോലെ മുഖ്യമന്ത്രിയും സർക്കാരും പ്രവർത്തിച്ചു’; എം എ ബേബി

കേരളത്തെ സംരക്ഷിക്കാൻ ഒരു രക്ഷിതാവിനെ പോലെ മുഖ്യമന്ത്രിയും സർക്കാരും പ്രവർത്തിച്ചുവെന്ന് സിപിഐഎം...

‘ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും’; ഡി കെ ശിവകുമാർ

ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ...

ട്വന്റി-20 യില്‍ പൊട്ടിത്തെറി; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; ഭരണം നഷ്ടപ്പെട്ടു

ട്വന്റി 20ക്ക് വോട്ടെടുപ്പിന് മുന്‍പ് തിരിച്ചടി. എറണാകുളത്ത് പൂതൃക്ക പഞ്ചായത്തില്‍ ട്വന്റി...

സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ്ജ്  മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ശ്രദ്ധേയമായി

 മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി...

ഫിഫ വേൾഡ് കപ്പ്: ഡാളസിലെയും ആർലിംഗ്ടണിലെയും ഹോട്ടൽ ബുക്കിംഗുകൾ ഫിഫ റദ്ദാക്കി

 2026-ലെ ലോകകപ്പ് ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, അമേരിക്കയിലെ ഡാളസ്, ആർലിംഗ്ടൺ...

Topics

‘കേരളത്തെ സംരക്ഷിക്കാൻ ഒരു രക്ഷിതാവിനെ പോലെ മുഖ്യമന്ത്രിയും സർക്കാരും പ്രവർത്തിച്ചു’; എം എ ബേബി

കേരളത്തെ സംരക്ഷിക്കാൻ ഒരു രക്ഷിതാവിനെ പോലെ മുഖ്യമന്ത്രിയും സർക്കാരും പ്രവർത്തിച്ചുവെന്ന് സിപിഐഎം...

‘ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും’; ഡി കെ ശിവകുമാർ

ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ...

ട്വന്റി-20 യില്‍ പൊട്ടിത്തെറി; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; ഭരണം നഷ്ടപ്പെട്ടു

ട്വന്റി 20ക്ക് വോട്ടെടുപ്പിന് മുന്‍പ് തിരിച്ചടി. എറണാകുളത്ത് പൂതൃക്ക പഞ്ചായത്തില്‍ ട്വന്റി...

സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ്ജ്  മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ശ്രദ്ധേയമായി

 മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി...

ഫിഫ വേൾഡ് കപ്പ്: ഡാളസിലെയും ആർലിംഗ്ടണിലെയും ഹോട്ടൽ ബുക്കിംഗുകൾ ഫിഫ റദ്ദാക്കി

 2026-ലെ ലോകകപ്പ് ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, അമേരിക്കയിലെ ഡാളസ്, ആർലിംഗ്ടൺ...

ഫിലഡൽഫിയ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചാപ്റ്റർ യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു

അമേരിക്കയിലെ ഫിലഡൽഫിയയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) ചാപ്റ്റർ കേരളത്തിലെ യുഡിഎഫ് സ്ഥാനാർഥികൾക്ക് നിസ്വാർത്ഥവും നിബന്ധനകളില്ലാത്തതുമായ സാമ്പത്തികവും മറ്റ് സഹായങ്ങളും നൽകാൻ തീരുമാനിച്ചു. ചാപ്റ്റർ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്. യോഗത്തിൽ ചെയർമാൻ സാബു സ്കറിയ, ജനറൽ സെക്രട്ടറി സുമോദ് തോമസ് നെല്ലിക്കാല, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ എന്നിവർ സംസാരിച്ചു. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയ യോഗം, യുഡിഎഫ് മുന്നണി ശക്തിപ്പെടേണ്ടത് സംസ്ഥാനത്തിന്റെ ജനാധിപത്യ നിലനിൽപ്പിനും വികസനത്തിനും അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു. ഡോ. ഈപ്പൻ ഡാനിയൽ തന്റെ പ്രസംഗത്തിൽ, പ്രവാസി സമൂഹം കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക രംഗങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നുവെന്നും, സംസ്ഥാനത്തിന്റെ ഭാവി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പ്രവാസികളുടെ ഇടപെടൽ ഉത്തരവാദിത്വപരമായിരിക്കണമെന്നും പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണ നൽകുന്നതിലൂടെ വികസനോന്മുഖമായ ഒരു ഭരണകൂടം കേരളത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെയർമാൻ സാബു സ്കറിയ, ഫിലഡൽഫിയ ചാപ്റ്റർ വിവിധ മേഖലകളിൽ നിന്നുള്ള പ്രവാസികളെ ഏകോപിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ വിധ സഹായങ്ങളും നൽകുമെന്നും അറിയിച്ചു. പ്രചാരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്യാമ്പെയിനുകൾ, സാമ്പത്തിക സഹായങ്ങൾ എന്നിവ ഏകോപിതമായി നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനറൽ സെക്രട്ടറി സുമോദ് തോമസ് നെല്ലിക്കാല, പ്രവാസി മലയാളികളുടെ രാഷ്ട്രീയ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് സാമൂഹ്യമാധ്യമങ്ങൾ ഉൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുമെന്ന് പറഞ്ഞു. ട്രഷറർ ഫിലിപ്പോസ് ചെറിയാൻ, സഹായ പ്രവർത്തനങ്ങൾ സുതാര്യമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും, സംഭാവനകളുടെ കൃത്യമായ വിതരണ രേഖ ഉറപ്പാക്കുമെന്നും വ്യക്തമാക്കി. അലക്സ്തോമസ്, കൊച്ചുമോൻ വയലത്ത്, പോൾ വർക്കി, തോമസ്കുട്ടി വർഗീസ്, ജി കെ ജോൺ, ഷാജി സുകുമാരൻ, ജെയിംസ് പീറ്റർ, മാർഷൽ വറുഗീസ് എന്നിവർ യുഡിഎഫ് സ്ഥാനാർഥികൾക്ക് വിജയാശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയുണ്ടായി, കേരളത്തിലെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഐഒസി ഫിലാഡൽഫിയ ചാപ്റ്റർ ആഹ്വാനം ചെയ്തു.

ആവേശത്തിരയിളക്കി കൊമ്പ് കോർത്ത് മൂന്ന് മുന്നണികളും ! ഹൂസ്റ്റണിൽ നടന്ന  അങ്കത്തട്ട് @അമേരിക്ക  ജനശ്രദ്ധ പിടിച്ചു പറ്റി

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയിലെ ഹൂസ്റ്റണിൽ സംഘടിപ്പിച്ച 'അങ്കത്തട്ട്...
spot_img

Related Articles

Popular Categories

spot_img