ടിവികെ- വിജയ് ഫാക്ടർ വെല്ലുവിളിയാകുമോ? സഖ്യം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഡിഎംകെ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സഖ്യം കൂടുതൽ വിപുലമാക്കാനൊരുങ്ങി ഡി.എംകെ. തമിഴ്‌നാട്ടിൽ ടിവികെ- വിജയ് ഫാക്ടർ വെല്ലുവിളിയാകുമോ എന്ന ചോദ്യം ഉയർന്നുവരുന്നതിനിടെയാണ് ഡിഎംകെ നീക്കം. സംസ്ഥാനത്തെ ചെറിയ പാർട്ടികളുടെ ഒരു നിര കൂടി ഡിഎംകെയിലേയ്ക്ക് കൂട്ടിച്ചേർക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നിലവിൽ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വിശാലമായ സഖ്യങ്ങളിലൊന്നാണ് ഡിഎംകെ.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പും 2019, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുകളും ഉൾപ്പെടെ തുടർച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം ഇത്തവണ കൂടുതൽ കരുത്തോടെ മുന്നോട്ട് നീങ്ങേണ്ട സാഹചര്യമാണ് നേരിടുന്നത്. ഇക്കഴിഞ്ഞ ഘട്ടങ്ങളിൽ ഒന്നും തന്നെ ഇല്ലാതിരുന്ന തരത്തിൽ വെല്ലുവിളി ഉയർത്തുകയാണ് ടിവികെ എന്നാണ് റിപ്പോർട്ടുകൾ. വിജയ്‌യുടെ താരപരിവേഷവും, തമിഴ്നാടിന്റെ താരാരാധനയുടെ പാരമ്പര്യവുമെല്ലാം ടിവികെയെ പിന്തുണയക്കുമോ എന്നതും കണ്ടറിയണം.

കമൽ ഹാസന്റെ മക്കൾ നീതി മയ്യം (എംഎൻഎം), ദേശീയ മുർപോക്കു ദ്രാവിഡ കഴകം (ഡിഎംഡികെ), സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) തുടങ്ങിയ ചെറിയ സംഘടനകൾ ഉൾപ്പെടെ ഏകദേശം 21 പാർട്ടികളുമായുള്ള സഖ്യത്തിലാണ് ഡിഎംകെ ഇപ്പോൾ. തമിഴ്നാടിന്റെ രാഷട്രീയ ചരിത്രം വച്ച് നോക്കിയാൽ 2026 നിയമസഭാ തെരഞ്ഞെടുപ്പ് ഡിഎംകെയ്ക്ക് നിർണായകമാണ്.

നടൻ വിജയ് യുടെ പാർട്ടിയായ തമിഴക വെട്രികഴകം കൂടി ഭാഗമാകുന്ന തെരഞ്ഞെടുപ്പായതുകൊണ്ട് തന്നെ ഇത്തവണ തമിഴ്നാട്ടിൽ പോരാട്ടം കനക്കും. സംസ്ഥാനത്തുടനീളം, പ്രത്യേകിച്ച് യുവാക്കൾക്കും സ്ത്രീകൾക്കും ഇടയിൽ, വിജയ്ക്ക് വലിയൊരു ആരാധകവൃന്ദമുണ്ട്, ആരാധകരുടെ സ്നേഹം വോട്ടായി മാറുന്നത് തമിഴ്നാട്ടിൽ ഒരു പുതിയ കാര്യമല്ല. “അദ്ദേഹത്തിന് ഒരു അവസരം നൽകൂ” എന്ന മുറവിളിയും ചില ഭാഗത്ത് ഉയരുന്നുണ്ട്.

ഡിഎംകെയെ തന്റെ “രാഷ്ട്രീയ എതിരാളി” എന്നും ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) തന്റെ “പ്രത്യയശാസ്ത്ര എതിരാളി” എന്നും വിജയ് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും അത് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും രാഷ്ട്രീയ പുനഃക്രമീകരണങ്ങളിലും എത്രകണ്ട് സ്വാധീനിക്കുമെന്ന് കണ്ടറിയണം. ഡിഎംകെയെ നേരിടാൻ ടിവികെ- എഐഎഡിഎംകെ വഴി എൻഡിഎയുടെ ഭാഗമാകുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.

Hot this week

ജാഗ്രതയോടെ കൈക്കൊണ്ട  തീരുമാനം വി. പി. നന്ദകുമാർ, ചെയർമാൻ & മാനേജിങ് ഡയറക്ടർ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്

പ്രതീക്ഷിച്ചതു പോലെ, പലിശ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നില നിര്‍ത്താനും ന്യൂട്രല്‍ നിലപാട് തുടരാനുമുള്ള ആര്‍ബിഐ പണ നയ സമിതിയുടെ (MPC)  തീരുമാനം, വര്‍ധിച്ച ആഗോള അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ ജാഗ്രതയോടെ  കൈക്കൊണ്ടതാണെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര സാമ്പത്തിക നില ഭദ്രമാണെങ്കിലും, ക്രൂഡോയിലിനും ഇതര ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കാനും വിതരണം തടസ്സപ്പെടാനുമുള്ള സാധ്യതയാണ്  എംപിസി പരിഗണിച്ചത്. വിലക്കയറ്റ നിരക്ക് നിശ്ചിത പരിധിക്കുള്ളി ലാണെങ്കിലും മാറുന്ന ആഗോള സ്ഥിതിഗതികള്‍ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്നുണ്ട്....

ആർട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയിൽ മടങ്ങിയെത്തും; പസഫിക് സമുദ്രത്തിൽ സ്പാഷ്ഡൗൺ ചെയ്യും

ആർട്ടെമിസ് ടു ദൗത്യസംഘം നാളെ രാവിലെ 5.37ഓടെ ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ...

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക്...

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം...

ഹോർമുസ് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടത്തി വിടില്ല; നിർണായക തീരുമാനവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടക്കാൻ...

Topics

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ...

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി; 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി. 234 മണ്ഡലങ്ങളിലുമായി ആകെ മത്സരിയ്ക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍....

‘2029ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം’; പ്രധാനമന്ത്രി

2029 ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം പ്രാവർത്തികമാകുമെന്ന്...
spot_img

Related Articles

Popular Categories

spot_img