റാപ്പിഡോ ബൈക്ക് ടാക്സി സർവീസിനെതിരെ പ്രതിഷേധം ശക്തം

റാപിഡോ കേരളത്തിൽ ബൈക്ക് ടാക്സി സർവീസ് ആരംഭിച്ചതിനെ തുടർന്ന് ഓട്ടോ, ടാക്സി ഡ്രൈവർ യൂണിയനുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. നിലവിലുള്ള ഗതാഗത നിയമങ്ങൾ ലംഘിച്ചാണ് സർവീസ് നടത്തുന്നതെന്നും ഇത് തങ്ങളുടെ ജീവിതോപാധിയെ ബാധിക്കുന്നതാണെന്നും യൂണിയനുകൾ ആരോപിക്കുന്നു.

സംസ്ഥാനത്ത് സ്ത്രീകൾക്ക് മാത്രമുള്ള ബൈക്ക് ടാക്സി സർവീസ് അവതരിപ്പിച്ചതിന് പിന്നാലെ, നാഷണൽ ഓൺലൈൻ ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ
 തിരുവനന്തപുരം നഗരത്തിലെ റാപ്പിഡോ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സർവീസ് ഉടൻ നിർത്തിവെക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.

ഇത് തുടർന്നാൽ സംസ്ഥാനവ്യാപകമായി സമരം ശക്തമാക്കുമെന്ന് ഡ്രൈവർ യൂണിയനുകൾ മുന്നറിയിപ്പ് നൽകി. നിലവിലെ നിയമപ്രകാരം ബൈക്ക് ടാക്സി സർവീസ് അനുവദനീയമല്ലെന്നും സ്വകാര്യ (വൈറ്റ് പ്ലേറ്റ്) ബൈക്കുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടി.

“ഓട്ടോയും ടാക്സിയും കർശനമായ നിയമങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്. അതേസമയം സ്വകാര്യ ബൈക്കുകൾക്ക് അതേ സൗകര്യം നൽകുന്നത് അന്യായമായ മത്സരം സൃഷ്ടിക്കുന്നു,” യൂണിയൻ പ്രതിനിധികൾ പറഞ്ഞു.

അതേസമയം, കേരള സ്റ്റേറ്റ് ഗിഗ് ആൻഡ് പ്ലാറ്റഫോം വർക്കേഴ്സ് യൂണിയൻഗതാഗത കമ്മീഷണറെ സമീപിച്ച് സ്വകാര്യ ബൈക്കുകൾ വാണിജ്യ യാത്രാസേവനങ്ങൾക്ക് അനുവദിക്കില്ലെന്നുറപ്പ് തേടി.

സംസ്ഥാനത്ത് ആപ്പ് അധിഷ്ഠിത ഗതാഗത സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച ചർച്ചകൾക്ക് ഇത് വീണ്ടും ചൂടേകിയിരിക്കുകയാണ്.

Hot this week

മഞ്ഞുമ്മൽ ബോയ്സിന് തിരിച്ചടി: കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീം...

തമിഴ്നാട് തെരഞ്ഞെടുപ്പ്: ബിജെപിയിൽ തനിക്ക് അർഹമായ സ്ഥാനം ലഭിക്കുന്നില്ലെന്ന് ശരത് കുമാർ

പാർട്ടിയിൽ തനിക്ക് അർഹമായ സ്ഥാനം ലഭിക്കുന്നില്ലെന്ന് നടനും ബിജെപി അംഗവുമായ ശരത്...

പശ്ചിമേഷ്യയിലേത് ആശങ്കപ്പെടുത്തുന്ന സാഹചര്യം: പ്രധാനമന്ത്രി ലോക്സഭയിൽ

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് ലോക്സഭയിൽ സംസാരിച്ച് പ്രധാനമന്ത്രി. പശ്ചിമേഷ്യയിലേത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെന്നും ഇറാൻ...

 പ്രമേഹ പാദ രോഗ ചികിത്സയിൽ ശില്പശാല 200 ലേറെ ഡോക്ടർമാർ പങ്കെടുത്തു

 പ്രമേഹരോഗികളിലെ പാദസംരക്ഷണത്തിലും അത്യാധുനിക ചികിത്സാ രീതികളിലും ആരോഗ്യപ്രവർത്തകർക്ക് പ്രായോഗിക പരിശീലനം നൽകുന്നതിനായി...

വേൾഡ് പീസ് മിഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ 31-ാംവർഷത്തിലേക്ക്

വേൾഡ് പീസ് മിഷന്റെ ആഗോള ജീവകാരുണ്യ  സമർപ്പിത സേവന യാത്രയുടെ 31-ാംവാർഷികത്തിൽ,...

Topics

ബിറ്റ്‌കോയിൻ വിലയിൽ വൻ ഇടിവ്: $69,000-ത്തിന് താഴെയെത്തി

അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളെത്തുടർന്ന് ക്രിപ്റ്റോ കറൻസി വിപണിയിൽ വൻ ഇടിവ്....

ടെക്സസ് ജയിലിൽ ഹൈടെക് മാഫിയ; തടവുകാരൻ ഹാക്കിംഗിലൂടെ നിയന്ത്രിച്ചത് വൻ ക്രൈം ശൃംഖല

കൊലക്കേസ് പ്രതിയായ തടവുകാരൻ ടെക്സസ് ജയിലിലിരുന്ന് അന്താരാഷ്ട്ര തലത്തിൽ സൈബർ കുറ്റകൃത്യങ്ങളും...

ഡാളസിൽ നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചത്  പ്രവാസി സമൂഹത്തിന് വിജ്ഞാനപ്രദമായി

കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD) ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ...
spot_img

Related Articles

Popular Categories

spot_img