വിമാനത്താവളങ്ങളിൽ ഐസ്  ഏജന്റുമാരെ വിന്യസിക്കുമെന്ന് ട്രംപിന്റെ ഭീഷണി; അമേരിക്കയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ  പ്രവർത്തനം അഞ്ച് ആഴ്ചയായി സ്തംഭിച്ചുനിൽക്കുന്ന സാഹചര്യത്തിൽ, വിമാനത്താവളങ്ങളിൽ ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാരെ വിന്യസിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഡെമോക്രാറ്റുകൾ ഫണ്ടിംഗ് ബില്ലിന് അംഗീകാരം നൽകിയില്ലെങ്കിൽ തിങ്കളാഴ്ച മുതൽ ഈ നീക്കം ആരംഭിക്കുമെന്നാണ് ഭീഷണി.

വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അനധികൃത കുടിയേറ്റക്കാരെ ഉടനടി അറസ്റ്റ് ചെയ്യാനും ‘ഐസ്’  ഏജന്റുമാരോട് സജ്ജരാകാൻ ട്രംപ് ഉത്തരവിട്ടു. പ്രത്യേകിച്ചും സൊമാലിയയിൽ നിന്നുള്ള കുടിയേറ്റക്കാരെ കർശനമായി നേരിടുമെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.

 ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കുന്ന രീതിയിൽ മാറ്റം വരുത്താതെ DHS ഫണ്ടിംഗിന് പച്ചക്കൊടി കാട്ടില്ലെന്ന നിലപാടിലാണ് ഡെമോക്രാറ്റുകൾ. ഏജന്റുമാർ മുഖംമൂടി ധരിക്കുന്നത് നിരോധിക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം റിപ്പബ്ലിക്കൻമാർ തള്ളിയതാണ് നിലവിലെ തടസ്സം.

 ടി.എസ്.എ  ജീവനക്കാരുടെ കുറവ് കാരണം വിമാനത്താവളങ്ങളിൽ ഇതിനോടകം തന്നെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. ഇമിഗ്രേഷൻ ഏജന്റുമാർ കൂടി എത്തുന്നതോടെ വിമാനത്താവള നടപടികൾ താറുമാറാകുമെന്ന് ആശങ്കയുണ്ട്.

വിമാനത്താവളങ്ങളിൽ ജനങ്ങളെ ദ്രോഹിക്കാനാണോ സർക്കാർ ശ്രമിക്കുന്നതെന്ന് സെനറ്റർ പാറ്റി മുറെ പരിഹസിച്ചു. ഐസ് ഏജന്റുമാർക്ക് അനിയന്ത്രിതമായ അധികാരം നൽകാനാവില്ലെന്നും അവർ വ്യക്തമാക്കി.

DHS തലവനായി മാർക്ക്വെയ്ൻ മുള്ളിനെ  നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ വിവാദ നീക്കം.

Hot this week

മഞ്ഞുമ്മൽ ബോയ്സിന് തിരിച്ചടി: കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീം...

തമിഴ്നാട് തെരഞ്ഞെടുപ്പ്: ബിജെപിയിൽ തനിക്ക് അർഹമായ സ്ഥാനം ലഭിക്കുന്നില്ലെന്ന് ശരത് കുമാർ

പാർട്ടിയിൽ തനിക്ക് അർഹമായ സ്ഥാനം ലഭിക്കുന്നില്ലെന്ന് നടനും ബിജെപി അംഗവുമായ ശരത്...

പശ്ചിമേഷ്യയിലേത് ആശങ്കപ്പെടുത്തുന്ന സാഹചര്യം: പ്രധാനമന്ത്രി ലോക്സഭയിൽ

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് ലോക്സഭയിൽ സംസാരിച്ച് പ്രധാനമന്ത്രി. പശ്ചിമേഷ്യയിലേത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെന്നും ഇറാൻ...

 പ്രമേഹ പാദ രോഗ ചികിത്സയിൽ ശില്പശാല 200 ലേറെ ഡോക്ടർമാർ പങ്കെടുത്തു

 പ്രമേഹരോഗികളിലെ പാദസംരക്ഷണത്തിലും അത്യാധുനിക ചികിത്സാ രീതികളിലും ആരോഗ്യപ്രവർത്തകർക്ക് പ്രായോഗിക പരിശീലനം നൽകുന്നതിനായി...

വേൾഡ് പീസ് മിഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ 31-ാംവർഷത്തിലേക്ക്

വേൾഡ് പീസ് മിഷന്റെ ആഗോള ജീവകാരുണ്യ  സമർപ്പിത സേവന യാത്രയുടെ 31-ാംവാർഷികത്തിൽ,...

Topics

ബിറ്റ്‌കോയിൻ വിലയിൽ വൻ ഇടിവ്: $69,000-ത്തിന് താഴെയെത്തി

അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളെത്തുടർന്ന് ക്രിപ്റ്റോ കറൻസി വിപണിയിൽ വൻ ഇടിവ്....

ടെക്സസ് ജയിലിൽ ഹൈടെക് മാഫിയ; തടവുകാരൻ ഹാക്കിംഗിലൂടെ നിയന്ത്രിച്ചത് വൻ ക്രൈം ശൃംഖല

കൊലക്കേസ് പ്രതിയായ തടവുകാരൻ ടെക്സസ് ജയിലിലിരുന്ന് അന്താരാഷ്ട്ര തലത്തിൽ സൈബർ കുറ്റകൃത്യങ്ങളും...

ഡാളസിൽ നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചത്  പ്രവാസി സമൂഹത്തിന് വിജ്ഞാനപ്രദമായി

കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD) ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ...
spot_img

Related Articles

Popular Categories

spot_img