വേൾഡ് പീസ് മിഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ 31-ാംവർഷത്തിലേക്ക്

വേൾഡ് പീസ് മിഷന്റെ ആഗോള ജീവകാരുണ്യ  സമർപ്പിത സേവന യാത്രയുടെ 31-ാംവാർഷികത്തിൽ, ലോകമെമ്പാടുമുള്ള സഹോദരങ്ങളോട് സ്നേഹവും, സേവനവും, മാനവികതയും നിറഞ്ഞ ഈ ദൗത്യത്തിൽ പങ്കുചേരാത്തവർ കൈകോർക്കണമെന്ന് വേൾഡ് പീസ് മിഷൻ ചെയർമാൻ ഡോ.സണ്ണി സ്റ്റീഫൻ ആഹ്വാനം ചെയ്തു.

ദാനധർമ്മം ഒരു ഇടക്കാല പ്രവർത്തനമല്ല. അത് ജീവിതശൈലിയായി മാറ്റേണ്ടതാണ്. അപരന്റെ കണ്ണീരിൽ സ്വന്ത ദുഃഖവും, അന്യന്റെ ഹൃദയത്തിൽ സ്വർഗ്ഗരാജ്യവും കാണാൻ കഴിയുമ്പോഴാണ് നമ്മുടെ ജീവിതം ഈ ഭൂമിയിൽ അടയാളമാകുന്നത്. വലിയ പദ്ധതികളിൽ മാത്രം ഒതുങ്ങുന്നതല്ല ദാനധർമ്മം, അത് ചെറിയതും സ്ഥിരതയുള്ളതുമായ  പ്രവർത്തനങ്ങളിൽ നിന്നാണ്  ആരംഭിക്കേണ്ടതെന്ന്, ഡോ.സണ്ണി സ്റ്റീഫൻ പറഞ്ഞു.

വേൾഡ് പീസ് മിഷന്റെ
“വിശക്കുന്നവർക്ക് അപ്പം” എന്ന വിഭവ സഹായ പദ്ധതിയിലൂടെ, തെരുവോരങ്ങളിലും കോളനികളിലുമുള്ള അതിദരിദ്രരായ മനുഷ്യർക്ക് ഭക്ഷണം നൽകിയും, ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്തും, മരുന്നുകൾ വാങ്ങാൻ കഴിയാത്തവർക്ക് സഹായം നൽകിയും, സാധാരണക്കാരായ ലക്ഷക്കണക്കിന് മനുഷ്യരുടെ ഇടയിൽ 30 വർഷമായി, നിശബ്ദ സേവനം ചെയ്യുകയാണ് വേൾഡ് പീസ് മിഷൻ പ്രവർത്തകർ.

 സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പുസ്തകങ്ങൾ, സ്കൂൾ ബാഗുകൾ, ട്യൂഷൻ ഫീസ് മറ്റു പഠനോപകരണങ്ങളും നൽകി അഞ്ചു ഭൂഖണ്ഡങ്ങളിലായി ഏഴ് ലക്ഷത്തിലധികം കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നു.

ആരോഗ്യപരമായ സഹായങ്ങൾ നൽകി മൂന്ന് പതിറ്റാണ്ടായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ മുന്നിലാണ്. പാലിയേറ്റീവ് കെയർ ആവശ്യമുള്ള രോഗികളെ ഓരോ ആഴ്ചയിലും സന്ദർശിച്ച് മരുന്നും, മറ്റു സഹായങ്ങളും നൽകി ആശ്വാസം നൽകുന്നു. മെഡിക്കൽ ക്യാമ്പ്, രക്തദാന ദൗത്യം, ക്യാൻസർ പരിശോധന ക്യാമ്പ് എന്നിവ സംഘടിപ്പിച്ച് ആരോഗ്യ പരിപാലന സേവനരംഗത്തും വേൾഡ് പീസ് പ്രവർത്തനങ്ങൾ സജീവമാണ്.

ആത്മഹത്യാ പ്രവണതയുള്ളവരെയും, മനസ്സിലെ ഭാരങ്ങളും, മാനസിക സംഘർഷങ്ങളും മൂലം ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ പ്രതിസന്ധിഘട്ടത്തിൽ “കേൾക്കാൻ ഒരിടം” എന്ന പദ്ധതിയിലൂടെ കഴിഞ്ഞ 30 വർഷമായി ആയിരക്കണക്കിന് മനുഷ്യരെ സമാധാനത്തിലേക്കും, പ്രത്യാശയിലേക്കും തിരികെ കൊണ്ടുവരാൻ മാനസിക പിന്തുണ നൽകിയും വേൾഡ് പീസ് മിഷൻ പ്രവർത്തനങ്ങൾ സജീവമാണ്. ദൈനംദിന ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വയോധികരെ സഹായിക്കുകയും, താമസവും ഭക്ഷണവും നൽകി സംരക്ഷിക്കുകയും, വൃദ്ധസദനങ്ങളിൽ അഭയം ഒരുക്കുകയും ചെയ്യുന്നു.

മഹാപ്രളയ കാലത്ത് കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷണ കിറ്റുകളും,  വിട്ടുപകരണങ്ങളും വിതരണം ചെയ്ത്, ചികിത്സ സഹായങ്ങൾ നൽകിയും, കോവിഡ് കാലത്ത്  മനുഷ്യരുടെ കെടുതികളിൽ മുന്നിൽ നിന്ന് സഹായിച്ചതും  ഡോ.സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിലുള്ള വേൾഡ് പീസ് മിഷൻ പ്രവർത്തകരാണ്. ഒരിക്കലും മറക്കാനാവാത്ത സുകൃതങ്ങളാണ് ഇവ.

യൂത്ത് ഫോർ യൂണിറ്റി, ഫാമിലി കൗൺസിലിംഗ്, വിമൻ എംപവർമെന്റ്, പീസ് മെഡിറ്റേഷൻ, ഗ്ലോബൽ പീസ് ഫിലിം ഫെസ്റ്റിവൽ, ശാന്തി ടെലിവിഷൻ, വേൾഡ് പീസ് റേഡിയോ, വൺ ഹാർട്ട് വൺ വേൾഡ് -എന്ന മതാന്തര സംവാദം, ഫാമിലി എൻറിച്ച്മെന്റ്, ചാരിറ്റി മിഷൻ, എഡ്യൂക്കേഷണൽ മിഷൻ, ഗ്രീൻ വേൾഡ് മിഷൻ, മെഡിക്കൽ മിഷൻ, മീഡിയ മിഷൻ, സോഷ്യൽ ജസ്റ്റിസ്, വൃദ്ധരായവരുടെ സംരക്ഷണത്തിന്  പീസ് ഗാർഡൻ, സ്റ്റോപ്പ് വാർ – ആഗോള ഓൺലൈൻ ക്യാമ്പെയിൻ , ഡി – അഡിക്ഷൻ പ്രോഗ്രാം, വിധവകളായ സ്ത്രീകൾക്ക് ജീവനോപാധിക്കായി “അമ്മ രുചി”, കേറ്ററിംഗ് സർവീസ്, നിർദ്ദനരായവർക്ക് സംരക്ഷണ സഹായമായി ചാരിറ്റി ഹൗസിംങ് പ്രോജക്റ്റ തുടങ്ങി ഒട്ടനവധി സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും മൂന്ന് പതിറ്റാണ്ടായി വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

Hot this week

മഞ്ഞുമ്മൽ ബോയ്സിന് തിരിച്ചടി: കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീം...

തമിഴ്നാട് തെരഞ്ഞെടുപ്പ്: ബിജെപിയിൽ തനിക്ക് അർഹമായ സ്ഥാനം ലഭിക്കുന്നില്ലെന്ന് ശരത് കുമാർ

പാർട്ടിയിൽ തനിക്ക് അർഹമായ സ്ഥാനം ലഭിക്കുന്നില്ലെന്ന് നടനും ബിജെപി അംഗവുമായ ശരത്...

പശ്ചിമേഷ്യയിലേത് ആശങ്കപ്പെടുത്തുന്ന സാഹചര്യം: പ്രധാനമന്ത്രി ലോക്സഭയിൽ

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് ലോക്സഭയിൽ സംസാരിച്ച് പ്രധാനമന്ത്രി. പശ്ചിമേഷ്യയിലേത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെന്നും ഇറാൻ...

 പ്രമേഹ പാദ രോഗ ചികിത്സയിൽ ശില്പശാല 200 ലേറെ ഡോക്ടർമാർ പങ്കെടുത്തു

 പ്രമേഹരോഗികളിലെ പാദസംരക്ഷണത്തിലും അത്യാധുനിക ചികിത്സാ രീതികളിലും ആരോഗ്യപ്രവർത്തകർക്ക് പ്രായോഗിക പരിശീലനം നൽകുന്നതിനായി...

ബിറ്റ്‌കോയിൻ വിലയിൽ വൻ ഇടിവ്: $69,000-ത്തിന് താഴെയെത്തി

അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളെത്തുടർന്ന് ക്രിപ്റ്റോ കറൻസി വിപണിയിൽ വൻ ഇടിവ്....

Topics

ടെക്സസ് ജയിലിൽ ഹൈടെക് മാഫിയ; തടവുകാരൻ ഹാക്കിംഗിലൂടെ നിയന്ത്രിച്ചത് വൻ ക്രൈം ശൃംഖല

കൊലക്കേസ് പ്രതിയായ തടവുകാരൻ ടെക്സസ് ജയിലിലിരുന്ന് അന്താരാഷ്ട്ര തലത്തിൽ സൈബർ കുറ്റകൃത്യങ്ങളും...

ഡാളസിൽ നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചത്  പ്രവാസി സമൂഹത്തിന് വിജ്ഞാനപ്രദമായി

കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD) ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ...

വിമാനത്താവളങ്ങളിൽ ഐസ്  ഏജന്റുമാരെ വിന്യസിക്കുമെന്ന് ട്രംപിന്റെ ഭീഷണി; അമേരിക്കയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ  പ്രവർത്തനം അഞ്ച് ആഴ്ചയായി സ്തംഭിച്ചുനിൽക്കുന്ന സാഹചര്യത്തിൽ,...
spot_img

Related Articles

Popular Categories

spot_img