ഐഐഎം ബിരുദ ധാരികളെ മണപ്പുറം ഫിനാന്‍സ് അഭിനന്ദിച്ചു

ഐഐഎം കോഴിക്കോടിന്റെ 28ാമത് വാര്‍ഷിക ബിരുദാന സമ്മേത്തോടനുബന്ധിച്ച് ബിരുദം സ്വീകരിച്ച വിദ്യാര്‍ഥികളെ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് അഭിനന്ദിച്ചു. എട്ടു കോഴിസുകളിലായി 1,432 വിദ്യാര്‍ഥികളാണ് ശനിയാഴ്ച ബിരുദം ഏറ്റുവാങ്ങിയത്. ലോക യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ ഇടം പിടിച്ച രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഐഐഎം കോഴിക്കോട്. 

സങ്കീര്‍ണ്ണ സാഹചര്യങ്ങള്‍ കൈകാര്യം  ചെയ്യാനും സമൂഹത്തെ പ്രചോദിപ്പിക്കാനും മൂല്യാധിഷ്ടിത തീരുമാനങ്ങള്‍ കൈക്കൊള്ളാനും  മാനേജ്‌മെന്റ് വിദ്യാഭ്യാസം അനിവാര്യമാണെന്ന് ബിരുദ ദാന പ്രസംഗത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും ഐഐഎം കോഴിക്കോട്, ഗവേണിംഗ് ബോഡി ചെയര്‍പേഴ്‌സണുമായ  വി പി നന്ദകുമാര്‍ പറഞ്ഞു. ജിവിതത്തിലുടനീളം വിദ്യാര്‍ഥികളായിരിക്കാനും ഗുണനിലവാരമുള്ള സ്ഥാപനങ്ങളും സംരംഭങ്ങളും ആരംഭിച്ച് രാജ്യവളര്‍ച്ചയ്ക്ക് സാര്‍ത്ഥകമായ സംഭാവനകള്‍ അര്‍പ്പിക്കാനും വിദ്യാര്‍ത്ഥികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

അനുദിനം മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളില്‍ ആത്മബോധവും പൊരുത്തപ്പെടാനുള്ള കഴിവും ആര്‍ജ്ജിക്കുകയും എഐ ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യകളില്‍ നൈപുണ്യം നേടുകയുമാണ് വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടതെന്ന് ചടങ്ങില്‍ പങ്കെടുത്ത ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് സിഇഒയും മാനേജിംഗ് ഡയറക്ടറുമാ ടി വി നരേന്ദ്രന്‍ പറഞ്ഞു. സാങ്കേതിക വിദ്യ ബിസിനസിന്റെ സ്വഭാവം മാറ്റുക മാത്രമല്ല, പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. നാല്‍പതുവര്‍ഷം മുമ്പ് കംപൂട്ടറൈസേഷനെ തൊഴിലാളികള്‍ എതിര്‍ത്തിരുന്നു. പിന്നെ അത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് കണ്ടത്. എഐയുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിക്കാന്‍ പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ സംസാരിച്ച കോഴിക്കോട് ഐഐഎം ഡയറക്ടര്‍ ദെബാഷിഷ് ചാറ്റര്‍ജി, ലോക നിലവാരമുള്ള മാനേജ്‌മെന്റ് വിദ്യാഭ്യാസമാണ് തങ്ങള്‍ നല്‍കുന്നതെന്നും അതിനാലാണ് സ്ഥാപനത്തിന് ആഗോള തലത്തില്‍ അംഗീകാരം നേടാന്‍ കഴിഞ്ഞതെന്നും സമര്‍ത്ഥിച്ചു.

Hot this week

വിപണിയിൽ ആശ്വാസം; യുഎസ് ഇറാൻ വെടി നിർത്തലിന് പിറകേ കുത്തനെ ഇടിഞ്ഞ് എണ്ണവില

യുഎസ് - ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ എണ്ണ വിപണിയിൽ ആശ്വാസമായി. ലോകത്തിലെ...

“സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം”; യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

യുഎസും ഇറാനും തമ്മിലുണ്ടായ വെടിനിർത്തൽ കരാർ സ്വാഗതം ചെയ്ത് ഇന്ത്യ. ഇരുരാജ്യങ്ങളും...

12 – മത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11 നു തുടക്കം കുറിക്കും

ഹൂസ്റ്റണിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇനി ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും രണ്ട് മാസങ്ങൾ! ഇന്ത്യൻ ക്രിസ്ത്യൻ...

ഇറാഖിൽ തടവിലാക്കപ്പെട്ട അമേരിക്കൻ മാധ്യമപ്രവർത്തകയെ മോചിപ്പിച്ചു

ന്യൂയോർക്  ഇറാഖിൽ സായുധ സംഘം തട്ടിക്കൊണ്ടുപോയ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി...

ഈസ്റ്റ് ഹൂസ്റ്റണിൽ എഫ്.ബി.ഐയുടെ വൻ റെയ്ഡ്; നിരവധി പേർ കസ്റ്റഡിയിൽ

ഈസ്റ്റ് ഹൂസ്റ്റണിലെ ക്ലിന്റൺ പാർക്ക് മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെ എഫ്.ബി.ഐയുടെ നേതൃത്വത്തിൽ...

Topics

ജോർജിയ ഉപതിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയം; ഭൂരിപക്ഷത്തിൽ വൻ ഇടിവ്

ഏപ്രിൽ 7 നു ജോർജിയയിലെ 14-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്ക് നടന്ന ആവേശകരമായ...

ബാങ്കേഴ്സ് ക്ലബ് ഫുട്ബോൾ ടൂർണമെന്റ്; ഇസാഫ് ബാങ്ക് ജേതാക്കൾ

ബാങ്കേഴ്സ് ക്ലബ് സംഘടിപ്പിച്ച അഖില കേരള ഫുട്ബോൾ ടൂർണമെന്റിൽ ഇസാഫ് സ്‌മോൾ...

സംസ്കൃത സര്‍വ്വകലാശാലയില്‍ ദേശീയ ശാസ്ത്രാര്‍ത്ഥസഭ സംഘടിപ്പിച്ചു

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ സംസ്കൃതം വ്യാകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മേല്‍പ്പുത്തൂര്‍...
spot_img

Related Articles

Popular Categories

spot_img