ഐ. പി. സി. മിഡ് വെസ്റ്റ് റീജിയണിനു പുതിയ ഭരണ സാരഥികൾ

ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) വടക്കേ അമേരിക്കയിലെ പ്രമുഖ റീജിയണുകളിൽ ഒന്നായ മിഡ് വെസ്റ്റ് റീജിയണിന്റെ 2026-2029 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഏപ്രിൽ 11-ന് ഐ.പി.സി ഹെബ്രോൺ ഡാളസ് സഭാ മന്ദിരത്തിൽ നടന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

നിലവിലെ പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പാസ്റ്റർ കെ. വി. തോമസ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ജോഷിൻ ഡാനിയേൽ കണക്കും അവതരിപ്പിച്ചു.

തുടർന്നു നടന്ന  തിരഞ്ഞെടുപ്പിൽ അടുത്ത 3 വർഷത്തേക്കുള്ള ഭാരവാഹികളായി റവ. ഡോ. ഷിബു തോമസ് (ഒക്കലഹോമ) പ്രസിഡന്റ്, പാസ്റ്റർ ജെയിംസ് പൊന്നോലിൽ ഏബ്രഹാം (ഓസ്റ്റിൻ) വൈസ് പ്രസിഡൻ്റ്, പാസ്റ്റർ ബെന്നി പാപ്പച്ചൻ (ഒക്കലഹോമ) സെക്രട്ടറി, വെസ്ളി മാത്യു (ഡാളസ്) ജോ. സെക്രട്ടറി, വെസ്ലി ആലും മൂട്ടിൽ(ഹ്യൂസ്റ്റൺ) ട്രഷറാർ, ടിജു തോമസ് ഹ്യൂസ്റ്റൺ) ജനറൽ കൗൺസിൽ അംഗം, സാം മാത്യു ( ഡാളസ്) മീഡിയ, എസ്.പി. ജെയിംസ്( ഡാളസ്) ചാരിറ്റി കോർഡിനേറ്റർ, സാക് ചെറിയാൻ (ഒക്കലഹോമ) മിഷൻ കോർഡിനേറ്റർ, ആൻസൺ തോമസ് ഓഡിറ്റർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.  ഇവരോടൊപ്പം അംഗത്വ സഭകളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി 51 അംഗ കൗൺസിൽ നിലവിൽ വന്നു. 

പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ഐ.പി.സി. ഹെബ്രോൻ ഒക്കലഹോമ ശുശ്രൂഷകനായ റവ. ഷിബു തോമസ്, അനുഗ്രഹീത കൺവൻഷൻ പ്രഭാഷകൻ കൂടിയാണ്. ഇത് തുടർച്ചയായ രണ്ടാം തവണയാണ് റീജിയൻ്റെ അമരത്ത് എത്തുന്നത്. വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ജെയിംസ് പൊന്നോലിൽ കഴിഞ്ഞ തവണയും റീജിയൺ കമ്മറ്റിയുടെ ഉപാദ്ധ്യക്ഷനായിരുന്നു. നിലവിൽ ഓസ്റ്റിൻ വർഷിപ്പ് സെൻ്റർ ശുശ്രൂഷകനാണ്. 

ഐ.പി.സി ഒക്കലഹോമ എബനേസർ സഭയുടെ മുൻ ശുശ്രൂഷകനായിരുന്ന റവ. ബെന്നി പാപ്പച്ചൻ ആണ് നിയുക്ത സെക്രട്ടറി. കേരളത്തിൽ പിടവൂർ സ്വദേശിയായ ഇദ്ദേഹം ഇന്ത്യാ പെന്തകോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ എം. പാപ്പച്ചൻ്റെ മകനാണ്. ഗുഡ്ന്യൂസ് വാരികയുടെ ചെയർമാൻ ആയിരുന്ന പരേതനായ വി.എം . മാത്യുവിൻ്റെ മകനും, ഡാളസ് ഐ.പി.സി. ടാബർനാക്കിൾ സഭാംഗവുമായ വെസ്ലി മാത്യുവാണ് ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയിലെ വിവിധ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസുകളിൽ എക്സിക്യൂട്ടിവ് പദവി അലങ്കരിച്ചിട്ടുണ്ട്. 

കഴിഞ്ഞ വർഷങ്ങളിൽ ഐ.പി.സി. മിഡ് വെസ്ററ് റീജിയൻ്റെ യുവജന വിഭാഗത്തിന് ശക്തമായ നേതൃത്വം നൽകിയ സേവന പാടവമുള്ള വെസ്ലി ആലുംമൂട്ടിൽ ആണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ട്രഷറാർ. കേരളത്തിൽ കോട്ടയം സ്വദേശിയായ ഇദ്ദേഹം ഐ.പി.സി. ഹെബ്രോൻ ഹ്യൂസ്റ്റൺ സഭാംഗമാണ്. ജനറൽ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ടിജു തോമസ്, ഹ്യൂസ്റ്റൺ ഐ.പി.സി ഹെബ്രോൻ അംഗവും, വടക്കേ അമേരിക്കയിലെ വിവിധ പെന്തക്കോസ്ത് സമ്മേളനങ്ങളുടെ ദേശീയ നേതൃത്വ രംഗത്ത് പ്രവർത്തിച്ച് സംഘടനാ പാടവം ഉള്ള വ്യക്തിയാണ്.

1985-ൽ ചുരുക്കം ചില സഭകളുമായി പ്രവർത്തനം ആരംഭിച്ച ഭാരത സുവിശേഷീകരണത്തിനും, സഭാവളർച്ചയ്ക്കും ഏറെ സംഭാവനകൾ നൽകിയിട്ടുള്ള മിഡ് വെസ്റ്റ് റീജിയൺ ഇന്ന് ഡാളസ്, ഓസ്റ്റിൻ, ഹ്യൂസ്റ്റൺ, ഒക്കലഹോമ, സാൻ അന്റോണിയോ എന്നീ പട്ടണങ്ങളിലെ സഭകളെ ഏകോപിപ്പിച്ചു പ്രവർത്തിക്കുന്നു. റീജിയണിന്റെ 2026-ലെ വാർഷിക കൺവൻഷൻ സാൻ അന്റോണിയോയിൽ വെച്ച് നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Hot this week

മോഹൻലാലും സംഘവും  ഹൂസ്റ്റണിൽ എത്തി ചേർന്നു 

മലയാള സിനിമയുടെ അഭിനയഭാഷയെ തന്നെ പുനർനിർവചിച്ച  മഹാനടനാണ്മോഹൻലാൽ. നാല് പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ കലാജീവിതം ഒരുവ്യക്തിയുടെ വിജയകഥയിലൊതുങ്ങുന്നതല്ല; മറിച്ച്, മലയാള സിനിമയുടെ വളർച്ചയുംരൂപാന്തരവും രേഖപ്പെടുത്തുന്ന ഒരു സാംസ്കാരിക പ്രമാണമാണ്. 1960 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനിച്ച മോഹൻലാൽ,1980കളിൽസിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ, മലയാള സിനിമയിലെ അഭിനയരീതികൾ ഏറെനാടകീയവും ശബ്ദകേന്ദ്രിതവുമായിരുന്നു. ഈ സാഹചര്യത്തിൽ, അദ്ദേഹം അവതരിപ്പിച്ചകഥാപാത്രങ്ങൾ ഒരു പുതിയ ദിശ തന്നെ തുറന്നു. കണ്ണുകളുടെ സൂക്ഷ്മഭാഷ, നിശ്ശബ്ദതയുടെ മൂർത്ത ഭാവങ്ങൾ, സ്വാഭാവികമായ വികാരാവിഷ്‌കാരം — ഇവയിലൂടെഅദ്ദേഹം രൂപപ്പെടുത്തിയ അഭിനയശൈലി, ഒരു ശൈലീമാറ്റം മാത്രമല്ല, കലാപരമായൊരുവിപ്ലവം തന്നെയായിരുന്നു. മോഹൻലാലിന്റെ കരിയറിന്റെ മുഖ്യവിശേഷത അദ്ദേഹത്തിന്റെ അഭിനയ വൈവിധ്യമാണ്. രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ ശക്തനായ ഗുണ്ടാനേതാവിൽ നിന്ന് വാനപ്രസ്ഥംഎന്ന ചിത്രത്തിലെ ആത്മസംഘർഷമുള്ള കലാകാരനായി, കിരീടം എന്ന ചിത്രത്തിലെജീവിതഭാരത്തിൽ തകർന്ന മനുഷ്യനായി, യവനികയിലെ അന്വേഷണ ഉദ്യോഗസ്ഥനായി — ഓരോ കഥാപാത്രവും വ്യത്യസ്തമായ മനുഷ്യാനുഭവങ്ങളുടെ അവതാരങ്ങളാണ്. ഈവൈവിധ്യവും വിശ്വാസ്യതയും ചേർന്നാണ് അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ ഏറ്റവുംസ്വാധീനമുള്ള അഭിനേതാക്കളിൽ ഒരാളാക്കി ഉയർത്തിയത്. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വിവിധ ഔദ്യോഗിക അംഗീകാരങ്ങളാൽതെളിയിക്കപ്പെട്ടവയാണ്. ഭരതം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ളദേശീയ അവാർഡുകൾ നേടിയതോടൊപ്പം, കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുംഫിലിംഫെയർ അംഗീകാരങ്ങളും, രാജ്യത്തിന്റെ ഉയർന്ന സിവിലിയൻ ബഹുമതികളായപത്മശ്രീയും പത്മഭൂഷണും അദ്ദേഹത്തിന്റെ കലാപരമായ മികവിന്റെ സാക്ഷ്യങ്ങളാണ്. എന്നിരുന്നാലും, ഈ കണക്കുകൾ പോലും അദ്ദേഹത്തിന്റെ സംഭാവനയുടെ സമ്പൂർണ്ണതപ്രകടിപ്പിക്കുന്നില്ല. അദ്ദേഹം സൃഷ്ടിച്ച അഭിനയഭാഷ ഇന്നും തലമുറകളെസ്വാധീനിച്ചുകൊണ്ടിരിക്കുന്നു. സിനിമാ ലോകത്തിന് പുറത്തും മോഹൻലാലിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. ടെറിറ്റോറിയൽആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചത് അദ്ദേഹത്തിന്റെവ്യക്തിത്വത്തിന്റെ മറ്റൊരു വശം തുറന്നുകാട്ടുന്നു. വിശ്വശാന്തി ഫൗണ്ടേഷൻ മുഖേനനടത്തുന്ന സാമൂഹിക ഇടപെടലുകൾ, ഒരു കലാകാരനെന്നതിലുപരി, സമൂഹത്തോടുള്ളഅദ്ദേഹത്തിന്റെ പ്രതിബദ്ധതയെ വ്യക്തമാക്കുന്നു. ഇത്തരമൊരു സമ്പന്നമായ കലാജീവിതത്തിനിടയിൽ, 19 വർഷങ്ങളുടെ ഇടവേളക്ക്  ശേഷംമോഹൻലാലും സംഘവും വീണ്ടും അമേരിക്കയിൽ എത്തുന്നത് ഒരു സാധാരണകലാപരിപാടിയായി വിലയിരുത്താനാവില്ല. 2026 ഏപ്രിൽ 17-ന് വെള്ളിയാഴ്ച വകിട്ട് 6.30 -ന് HOUSTON, Smart Financial Centre, Sugar Land,T ൽ അരങ്ങേറുന്ന “കിലുക്കം 25” എന്ന മെഗാഷോ, ഒരു സ്റ്റേജ് മാത്രമല്ല; പ്രവാസി മലയാളികളുടെ സാംസ്കാരിക തനിമ പകരുന്നഓർമ്മകളുടെ പുനരാവിഷ്കാരമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളമലയാളികൾക്ക്, സ്വന്തം ഭാഷയുമായും സംസ്കാരവുമായി ഓർമ്മ പുതുക്കുവാനുളളഅപൂർവ അവസരമായി ഇത് മാറുന്നു. മോഹൻലാലിന്റെയും സംഘത്തിന്റെയും ഈ സന്ദർശനം അദ്ദേഹത്തിന്റെ വ്യക്തിഗതയാത്രയുടെ തുടർച്ചയല്ല; മറിച്ച് അത് ഒരു കാലഘട്ടത്തിന്റെ ആഘോഷമാണ്. ഹൂസ്റ്റണിലെആ രാത്രി, അമേരിക്കൻ മലയാള സാംസ്കാരിക ചരിത്രത്തിൽ ശ്രദ്ധേയമായൊരുഅധ്യായമായി രേഖപ്പെടുത്തപ്പെടാൻ പോവുകയാണ്. അവസാനമായി, ഈ സംഭവത്തെ ഒരു കലാപരിപാടിയായി മാത്രം കാണുന്നത് അതിന്റെപ്രസക്തിയെ കുറയ്ക്കുന്നതായിരിക്കും. ഇത് ഒരു കലാകാരനും അദ്ദേഹത്തിന്റെപ്രേക്ഷകരും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ ആഘോഷമാണ് — കാലത്തെയുംദൂരത്തെയും അതിജീവിക്കുന്ന ഒരു ബന്ധം പുതുക്കുവാനായി  അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള മലയാളികൾ ഹൂസ്റ്റണിലേക്ക്ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്....

അറ്റ്‌ലാന്റയിൽ ‘സ്വർഗീയനാദം ഷൈനിംഗ് സ്റ്റാർ 2026’ സംഗീത മത്സരം സംഘടിപ്പിക്കുന്നു

അറ്റ്‌ലാന്റ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ്തീയ യുട്യൂബ് ചാനലായ 'സ്വർഗീയനാദം', സംഗീതത്തിൽ അഭിരുചിയുള്ള...

മനു അച്ചനും സുഗുഅച്ചനും ഡാളസ് സെന്റ് പോൾസ് മാർത്തോമ ഇടവക യാത്രയയപ്പ് നൽകി

സെന്റ് പോൾസ് മാർത്തോമ ഇടവകയിലെ ശുശ്രൂഷാ കാലയളവ് പൂർത്തിയാക്കി മടങ്ങുന്ന ബഹുമാനപ്പെട്ട...

മുതിർന്ന പൗരന്മാരുടെ വെല്ലുവിളികൾ ചർച്ച ചെയ്ത് ഡാളസിലെ ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി

കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററും...

ഇന്ധന പ്രതിസന്ധിയും കുതിച്ചുയരുന്ന ഇലക്ട്രിക് വാഹന വിപണിയും: ആഗോള സമ്പദ്‌വ്യവസ്ഥയിലെ പുതിയ മാറ്റങ്ങൾ

ലോകമെമ്പാടും ഇപ്പോൾ നേരിടുന്ന കടുത്ത ഇന്ധന പ്രതിസന്ധിയും അതിവേഗം വളരുന്ന ഇലക്ട്രിക്...

Topics

ജാമിഅ മർകസ് അധ്യയന വർഷത്തിന് തുടക്കം

ഇസ്‌ലാമിക ജ്ഞാന പാരമ്പര്യത്തിൽ അറിവ് പോലെ പ്രാധ്യാനമർഹിക്കുന്ന മൂല്യങ്ങളാണ് അച്ചടക്കവും അനുധാവനവുമെന്ന്...

ജോയ്ആലുക്കാസിൽ അക്ഷയ തൃതീയ ക്യാഷ്ബാക്ക് ഫെസ്റ്റ്

അക്ഷയ തൃതീയ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ക്യാഷ്ബാക്ക്...

അമേരിക്കയുടെ 250-ാം വാർഷികം: 395-ാമത് ആർമി ബാൻഡിന്റെ സംഗീത വിരുന്ന്

അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ലഹോമ ഹിസ്റ്ററി സെന്ററിൽ...
spot_img

Related Articles

Popular Categories

spot_img