4.1 മില്യൺ കാഴ്ചക്കാർ, ഗ്ലോബൽ വൈറൽ ചാർട്ടിൽ നാലാം സ്ഥാനം; തരംഗമായി ‘അംശം’

പ്രാദേശിക ഇന്ത്യൻ സംഗീതത്തിന്റെ മുന്നേറ്റം രേഖപ്പെടുത്തി, അക്‌സോമാനിയാക്കിന്റെ മലയാള ഗാനം ‘അംശം’ ഗ്ലോബൽ വൈറൽ ചാർട്ടിൽ നാലാം സ്ഥാനത്തെത്തി. ഇംഗ്ലീഷല്ലാത്ത ഒരു ഇന്ത്യൻ ഭാഷാഗാനം ലോകവേദിയിൽ ഇത്ര വലിയ മുന്നേറ്റം നേടുന്നത് അപൂർവവും ശ്രദ്ധേയവുമാണ്. ഗാനത്തിന്റെ വേഗത്തിലുള്ള ഉയർച്ച ആഗോള ശ്രവണരീതികളിൽ നടക്കുന്ന വലിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

പ്രാദേശിക ഇന്ത്യൻ സംഗീതം അന്താരാഷ്ട്ര ശ്രോതാക്കൾക്കിടയിൽ കൂടുതൽ ശ്രദ്ധനേടുകയാണ്. ആഗോള വിജയം കൂടാതെ, ‘അംശം’ ഇന്ത്യയിലും മറ്റ് പ്രധാന വിപണികളിലും ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. വൈറൽ സോങ്‌സ് ഇന്ത്യയിൽ നാല്, ടോപ്പ് സോങ്‌സ് ഇന്ത്യയിൽ എഴുപത്, യുഎഇയിൽ ടോപ്പ് 10 ലിസ്റ്റിൽ നാല് എന്നിങ്ങനെ മികച്ച സ്ഥാനങ്ങളാണ് ഗാനത്തിന് ലഭിച്ചത്. ഗാനത്തിന്റെ ഔദ്യോഗിക മ്യൂസിക് വീഡിയോ പുറത്തിറങ്ങി വെറും മൂന്ന് ആഴ്ചയ്ക്കുള്ളിൽ തന്നെ 4.1 മില്യൺ വ്യൂസ് കടന്നു.

ഡെഫ് ജാം റെക്കോർഡിങ്ങ്‌സ് ഇന്ത്യയും റിയൽ തിങ് റെക്കോർഡ്‌സും(ആർടിആർ) ചേർന്ന് പുറത്തിറക്കിയ ‘അംശം’, പ്രാദേശിക സാംസ്‌കാരിക പശ്ചാത്തലവും ഗ്ലോബൽ ആക്സസിബിൾ ശബ്ദവും കൂടിചേർന്നുള്ളതാണ്. മന്മഥന്റെ പുരാണകഥയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടും കൾട്ട് മലയാള ചിത്രമായ ‘ഞാൻ ഗന്ധർവന്റെ’ സ്വാധീനത്തോടെയുമുള്ള ഗാനം പ്രണയം, ആകാംക്ഷ, നശ്വരത തുടങ്ങിയ വിഷയങ്ങളെ അവതരിപ്പിക്കുന്നു. ആർ ആൻഡി ബി, ഹിപ്പ് ഹോപ്പ്, ക്ലാസിക്കൽ ഘടകങ്ങൾ എന്നിവയുടെ മിശ്രണത്തിലൂടെയാണ് ഇത് നിർമിച്ചിരിക്കുന്നത്.

‘അംശംപോലെ രണ്ട് വ്യത്യസ്ത ഭാഗങ്ങളുള്ള ഒരു പാട്ട് ഇത്ര ദൂരം മുന്നോട്ട് പോകുമെന്ന് ഞാൻ കരുതിയില്ല. ഒരു തമാശയായി തുടങ്ങിയ ഗാനം ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തിൽ സ്ഥാനം കണ്ടെത്തി. ഇത് എന്റെ വർക്കിലും എനിക്ക് ഒപ്പം പ്രവർത്തിക്കുന്നവരിലുമുള്ള വിശ്വാസം കൂടുതൽ ശക്തമാക്കി’, അക്‌സോമാനിയാക് പറഞ്ഞു.

‘എന്റെ വളരെ ശാന്തവും സ്വകാര്യവുമായ ഒരു ഇടത്തിൽനിന്നാണ് ‘അംശം’ രൂപപെട്ടത്. തമിഴിലും മലയാളത്തിലും വേരൂന്നി സ്വാഭാവികമായാണ് ഇത് പിറന്നത്, അതൊരു ആസൂത്രിത ശ്രമമല്ലായിരുന്നു. ആ സത്യസന്ധത തന്നെയാണ് ഇതിനെ ആളുകളുമായി ബന്ധിപ്പിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു’, ഭൂമി പറഞ്ഞു.

‘ചാർട്ടുകളെക്കാൾ വലിയ ഒരു നിമിഷമാണിത്. ഇത് പ്രതിനിധാനത്തെക്കുറിച്ചാണ്. പ്രാദേശിക ഇന്ത്യൻ സംഗീതം വലിയ രീതിയിൽ ആഗോള വേദികളിലേക്ക് കടക്കുകയാണ്, ‘അംശം’ ആ മാറ്റത്തിന്റെ ഭാഗമാണ്’, എം.എച്ച്.ആർ പറഞ്ഞു.

ഭൂമി, എം.എച്ച്.ആർ, സർകിൾ ടോൺ എന്നിവർ ചേർന്ന് നിർമിച്ച ‘അംശം’, ഭാഷാ അതിരുകൾ മറികടന്ന് പ്രാദേശിക ഇന്ത്യൻ സംഗീതം ആഗോള പോപ്പ് സംസ്‌കാരത്തിലേക്ക് പ്രവേശിക്കുന്നതിന് ഒരു മികച്ച ഉദാഹരണമായി വിലയിരുത്തപ്പെടുന്നു. ഗാനത്തിന്റെ വിജയം ഇന്ത്യയിലെ വൈവിധ്യമാർന്ന സാംസ്‌കാരിക പശ്ചാത്തലങ്ങളിൽനിന്നുള്ള കഥാപരമായ, സത്യസന്ധമായ സംഗീതത്തിനുള്ള ആഗോള ആവശ്യം വർധിക്കുന്നതിന്റെ തെളിവുമാണ്. ദ കൊക്ക-കൊള കമ്പനിയുടെയും ഡെഫ് ജാം റെക്കോർഡിങ്ങ്‌സ് ഇന്ത്യയുടെയും സംഗീത സംരംഭമായ ആർടിആർ പോലുള്ള പ്ലാറ്റ്ഫോമുകൾ ഇത്തരം പ്രൊജക്ടുകൾക്ക് പിന്തുണ നൽകുന്നതോടെ, പ്രാദേശിക സംഗീതം ആഗോള വേദിയിലേക്ക് ഉയരുന്നതിന്റെ വേഗത കൂടുന്നു. ചാർട്ടുകളിൽ തുടർച്ചയായി ഉയരുകയും കൂടുതൽ ശ്രദ്ധനേടുകയും ചെയ്യുന്ന സാഹചര്യത്തിൽ, മലയാള സംഗീതത്തിന്റെ നിർണായക നേട്ടവും ഇന്ത്യൻ സ്വതന്ത്ര സംഗീതത്തിന്റെ ആഗോള ഭാവിയെ സൂചിപ്പിക്കുന്ന ശക്തമായ ഉദാഹരണവുമായി ‘അംശം’ മാറുകയാണ്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img