സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ ഗോവയെ 102 റൺസിന് തകർത്ത് കേരളം

സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ വിജയത്തോടെ മത്സരങ്ങൾ പൂർത്തിയാക്കി കേരളം. 102 റൺസിനാണ് കേരളം ഗോവയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 47.5 ഓവറിൽ 282 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗോവ 45.3 ഓവറിൽ 180 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനക്കാരായാണ് ടൂർണമെന്റിൽ നിന്ന് കേരളത്തിന്റെ മടക്കം.

സ്കോർ – കേരളം 47.5 ഓവറിൽ 282,  ഗോവ 45.3 ഓവറിൽ 180.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർമാരായ ക്യാപ്റ്റൻ ടി ഷാനിയും എ അക്ഷയയും ഭേദപ്പെട്ട തുടക്കം നൽകി. ഇരുവരും ചേ‍ർന്ന് 55 റൺസ് കൂട്ടിച്ചേ‍ർത്തു. 29 റൺസെടുത്ത് ഷാനി മടങ്ങിയെങ്കിലും അക്ഷയയും ദൃശ്യയും ചേർന്ന് 61 പന്തുകളിൽ 73 റൺസ് കൂട്ടിച്ചേർത്തു. 38 റൺസെടുത്ത ദൃശ്യയെയും 64 റൺസെടുത്ത അക്ഷയയെയും വിധി ഭണ്ഡാരെ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കി. തുടർന്നെത്തിയ എസ് ആശ തകർത്തടിച്ച് മുന്നേറി. നജ്ല സിഎംസിയും ആശയും ചേർന്ന് നാലാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തു. 56 പന്തുകളിൽ നിന്ന് എട്ട് ഫോറും ഒരു സിക്സും അടക്കം ആശ 71 റൺസ് നേടി. നജ്ല 27 റൺസെടുത്ത് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത തേജസ്വിനി ദുറാഗത് ആണ് ഗോവ ബൗളിങ് നിരയിൽ തിളങ്ങിയത്. വിധി ഭണ്ഡാരെ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗോവയ്ക്ക് ഓപ്പണർമാർ തകർപ്പൻ തുടക്കമാണ് നൽകിയത്. പൂർവ്വജ വെർലേക്കറും ഹർഷിത യാദവും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 113 റൺസ് കൂട്ടിച്ചേർത്തു. പൂർവ്വജ 59ഉം ഹർഷിത 66ഉം റൺസ് നേടി. എന്നാൽ തുടർന്നെത്തിയവരിൽ ഒരാൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ബാറ്റർമാർ ഓരോരുത്തരായി വിക്കറ്റ് വലിച്ചെറിഞ്ഞ് മടങ്ങിയതോടെ 46-ാം ഓവറിൽ 180 റൺസിന് ഗോവയുടെ ഇന്നിങ്സിന് അവസാനമായി. കേരളത്തിന് വേണ്ടി നാല് വിക്കറ്റെടുത്ത ക്യാപ്റ്റൻ ടി ഷാനിയാണ് ബൗളിങ് നിരയിൽ തിളങ്ങിയത്. എസ് ആശ മൂന്ന് വിക്കറ്റും നേടി.

വിജയിച്ചെങ്കിലും കേരളത്തിന് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാനായില്ല. 28 പോയിന്റുള്ള റെയിൽവേസും 24 പോയിന്റുള്ള ഡൽഹിയും നോക്കൗട്ടിലേക്ക് യോഗ്യത നേടിയപ്പോൾ കേരളം 20 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി.

Hot this week

ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിക്ക് വീണ്ടും ഇ ഡി സമന്‍സ്

ബാങ്ക് തട്ടിപ്പ് കേസിൽ അനില്‍ അംബാനിക്ക് വീണ്ടും ഇ ഡി സമന്‍സ്...

കല്യാൺ ജ്വല്ലേഴ്സ്- INCA അവാർഡ് ഏപ്രിൽ 15ന്

ഇന്ത്യൻ സിനിമയുടെ വിവിധ ഭാഷാ മേഖലകളെ ഒരുമിപ്പിക്കുന്ന ദേശീയ വേദിയായ INCA...

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഈ മാസം 28ന് മുൻപ്

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഈ മാസം 28ന്...

മഴവിൽ വലയത്തിനുള്ളിൽ ഇൻഡി​ഗോ വിമാനം; വിസ്മയമായി പൈലറ്റ്സ് ഗ്ലോറി പ്രതിഭാസം

വിമാനത്തിന്റെ നിഴൽ മേഘങ്ങളിൽ പതിയുമ്പോൾ, ആ നിഴലിനു ചുറ്റും മഴവില്ലിന്റെ നിറങ്ങളോടുകൂടിയ...

വിനയചന്ദ്രിക കവിതാ പുരസ്‌കാരം കെ. ഡി.ഷൈബു മുണ്ടയ്ക്കലിന്

വിഖ്യാത കവി ഡി വിനയചന്ദ്രന്റെ സ്മരണക്കായി സെന്റര്‍ ഫോര്‍ ആര്‍ട്ട്‌ ആന്‍ഡ്‌...

Topics

തളരാത്ത വിശ്വാസവും പ്രതീക്ഷയും; റമദാൻ പുണ്യം തേടി പലസ്തീൻ ജനത

 ലോകമെമ്പാടും പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ്റെ വരവറിയിച്ചുകൊണ്ടുള്ള മാസപ്പിറവിക്ക് ആരംഭമായിരിക്കുകയാണ്. യുദ്ധത്തിന്‍റെ കരിനിഴൽ...

ഞെട്ടാൻ റെഡി ആയിക്കോ! ഗീതു മോഹൻദാസ് -യഷ് ചിത്രം ‘ടോക്സിക്’ ടീസർ ഫെബ്രുവരി 20ന്

'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്‌സ്' എന്ന ഗീതു മോഹൻദാസ്...
spot_img

Related Articles

Popular Categories

spot_img