വിൻഡീസിൻ്റെ വൻ വിജയം തിരിച്ചടി; സെമിയിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ..

തിങ്കളാഴ്ച മുംബൈയിൽ നടന്ന സൂപ്പർ 8 മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് സിംബാബ്‌വെയ്‌ക്കെതിരെ 107 റൺസിൻ്റെ വമ്പൻ ജയം നേടിയതോടെ 2026 ടി20 ലോകകപ്പ് സെമി ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകൾക്ക് വീണ്ടും തിരിച്ചടി. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ തോൽവിക്ക് ശേഷം ഇന്ത്യൻ ടീമിൻ്റെ സാധ്യതകൾ കട്ടപ്പുറത്താണ്. നിലവിൽ ഗ്രൂപ്പ് ഒന്നിലുള്ള വെസ്റ്റ് ഇൻഡീസിൻ്റെ വിജയ മാർജിൻ അനുസരിച്ച് നെറ്റ് റൺറേറ്റ് ആരോഗ്യകരമായി നിലനിർത്താൻ ഇന്ത്യക്ക് ശേഷിക്കുന്ന മത്സരങ്ങളിൽ വലിയ മാർജിനിൽ ജയിക്കേണ്ടതുണ്ട്.

ഗ്രൂപ്പ് ഒന്നിൽ നാല് ടീമുകളും ഓരോ മത്സരം കളിച്ചപ്പോൾ നെറ്റ് റൺറേറ്റിൻ്റെ കരുത്തിൽ വിൻഡീസാണ് മുന്നിൽ. +5.350 ആണ് വിൻഡീസിൻ്റെ നെറ്റ് റൺറേറ്റ്. അതേസമയം, രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് +3.800 ആണ് നെറ്റ് റൺറേറ്റ്. മൂന്നാം സ്ഥാനക്കാരായ ഇന്ത്യക്ക് നിലവിൽ -3.800 ആണ് നെറ്റ് റൺറേറ്റ്. സിംബാബ്‌വേക്ക് -5.350 എന്നിങ്ങനെയാണ് പോയിൻ്റ് പട്ടികയിലെ നില.

ബുധനാഴ്ച ചെന്നൈയിൽ വെച്ച് ഇന്ത്യയുടെ അടുത്ത മത്സരം സിംബാബ്‌വെയാണ്. അതേദിവസം തന്നെ, ഗ്രൂപ്പ് 1ലെ മറ്റൊരു സൂപ്പർ 8 മത്സരത്തിൽ, ദക്ഷിണാഫ്രിക്ക അഹമ്മദാബാദിൽ വച്ച് വെസ്റ്റ് ഇൻഡീസിനെ നേരിടും. ഇന്ത്യയുടെ സെമി ഫൈനൽ വിധി പ്രധാനമായും ഈ മത്സരത്തിൻ്റെ ഫലത്തെ ആശ്രയിച്ചിരിക്കും. ദക്ഷിണാഫ്രിക്ക വിജയിച്ചാൽ സെമിയിലേക്കുള്ള ഇന്ത്യയുടെ പാത എളുപ്പമാക്കും. മറിച്ചായാൽ നീലപ്പട പതറുമെന്നുറപ്പ്.

വെസ്റ്റ് ഇൻഡീസിനെതിരെയും സിംബാബ്‌വെയ്‌ക്കെതിരെയും ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചാൽ, അവർക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റുകൾ ലഭിക്കും. സൂപ്പർ 8ലെ മൂന്ന് മത്സരങ്ങളും ദക്ഷിണാഫ്രിക്ക വിജയിച്ചാൽ, ഇന്ത്യ സെമിഫൈനലിൽ അവരോടൊപ്പം ചേരും.

എന്നിരുന്നാലും, വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്ക തോറ്റാൽ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ഇന്ത്യ എന്നീ മൂന്ന് ടീമുകൾക്കും 4 പോയിൻ്റുകൾ വീതമാകും. അതോടെ സെമി ഫൈനൽ ബർത്ത് നെറ്റ് റൺറേറ്റ് തീരുമാനിക്കും. ദക്ഷിണാഫ്രിക്ക അവരുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും തോറ്റാൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും സെമിയിലേക്ക് യോഗ്യത നേടും.

സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരം ജയിച്ചേ മതിയാകൂ. ദക്ഷിണാഫ്രിക്ക അവരുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വിജയിക്കുകയും, ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിക്കുകയും എന്നാൽ സിംബാബ്‌വെയോട് തോൽക്കുകയും ചെയ്താൽ, ഇന്ത്യ, സിംബാബ്‌വെ, വെസ്റ്റ് ഇൻഡീസ് എന്നീ മൂന്ന് ടീമുകൾക്ക് രണ്ട് പോയിൻ്റുകൾ വീതം ലഭിക്കും. നെറ്റ് റൺറേറ്റ് അവരുടെ വിധി നിർണയിക്കും. എന്നിരുന്നാലും ദക്ഷിണാഫ്രിക്ക അവരുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും തോറ്റാൽ, സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിന് യോഗ്യത നേടാനാവില്ല.

ഗ്രൂപ്പ് 1ലെ ശേഷിക്കുന്ന ടി20 ലോകകപ്പ് സൂപ്പർ 8 മത്സരങ്ങൾ

  • ഫെബ്രുവരി 26: ദക്ഷിണാഫ്രിക്ക vs വെസ്റ്റ് ഇൻഡീസ് (അഹമ്മദാബാദ്)
  • ഫെബ്രുവരി 26: ഇന്ത്യ vs സിംബാബ്‌വെ (ചെന്നൈ)
  • മാർച്ച് 1: ദക്ഷിണാഫ്രിക്ക vs സിംബാബ്‌വേ (ഡൽഹി)
  • മാർച്ച് 1: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് (കൊൽക്കത്ത)

Hot this week

‘വെറി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഒയാസിസ് ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽ സുനിൽ കുമാർ നിർമ്മിച്ച് ഷാൻ തൻഹ...

സ്ത്രീകളിലെ അമിത ക്ഷീണത്തിന് കാരണം അയണിന്റെ കുറവോ ?അറിയാം

ദിവസവുമുള്ള ഓട്ടപാച്ചിലിനിടയിൽ സ്വന്തം ക്ഷീണത്തെ സ്ത്രീകൾ പലപ്പോഴും അവഗണിക്കാറുണ്ട്. ജോലികൂടുതലോ,ഉറക്കമില്ലായ്മയോ,പലവിധ ടെൻഷനുകളോ...

ഇത്തവണ കുടുങ്ങുമോ ജോർജുകുട്ടി? ദൃശ്യം 3 പുതിയ പോസ്റ്റർ പുറത്ത്

ലാളിത്യമുള്ള, കുലീനത നിറഞ്ഞു നിൽക്കുന്ന വിധത്തിലുള്ള വേഷവിധാനം. ഷർട്ടും മുണ്ടും. പിന്നിൽ...

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം, അറബിക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് അഞ്ച് ദിവസം മഴ

 സംസ്ഥാനത്ത് ശനിയാഴ്ച വരെ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

നൂറ് കണക്കിന് രോഗികളെ പരിശോധിക്കാൻ ഒരു ഡോക്ടർ; നാദാപുരം താലൂക്ക് ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ

 നാദാപുരം താലൂക്ക് ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ. നൂറുകണക്കിന് രോഗികളെ പരിശോധിക്കാൻ ഒരു...

Topics

“അതില്‍ എന്താണ് തെറ്റ്?” സര്‍ക്കാരിന് സുപ്രീം കോടതിയില്‍ ആശ്വാസം; നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ

നവകേരള സര്‍വേയില്‍ സര്‍ക്കാരിന് ആശ്വാസം. സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ...

‘ജമാഅത്തെ ഇസ്ലാമി മത തീവ്രവാദ പ്രസ്ഥാനം, അവരെ പിന്തുണയ്ക്കില്ല’; നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി എപി സമസ്ത

നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി എപി സമസ്ത വിഭാഗം. ജമാഅത്തെ ഇസ്ലാമിയെ...

എറണാകുളത്ത് പരമാവധി സീറ്റിൽ ട്വന്റി 20യെ മത്സരിപ്പിക്കാന്‍ എന്‍ഡിഎ; തൃപ്പൂണിത്തുറയില്‍ സാബു ജേക്കബ് ഇറങ്ങും?

ജില്ലയില്‍ പരമാവധി സീറ്റുകള്‍ ട്വന്റി20ക്ക് വിട്ടു നല്‍കാന്‍ എന്‍ഡിഎ. ആറ് മുതല്‍...
spot_img

Related Articles

Popular Categories

spot_img