ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ്: ഹാട്രിക് അടക്കം ഒൻപത് വിക്കറ്റ് നേടിയ നൌഫലിൻ്റെ മികവിൽ പത്ത് വിക്കറ്റ് വിജയവുമായി ന്യൂമാൻ കോളേജ്

ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൻ്റെ മധ്യ മേഖല മത്സരങ്ങളിൽ വിജയം തുടർന്ന് തൊടുപുഴ ന്യൂമാൻ കോളേജും കൊച്ചി മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ടും. തൊടുപുഴ ന്യൂമാൻ കോളേജ് പത്ത് വിക്കറ്റിന് എംഇഎസ് മാറമ്പിള്ളിയെ തോല്പിച്ചപ്പോൾ, കോട്ടയം സെൻ്റ്ഗിറ്റ്സ് കോളേജിനെതിരെ 16 റൺസിനായിരുന്നു മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വിജയം. അങ്കമാലി ഫിസാറ്റ് കോളേജ് ഗ്രൗണ്ടിലും ബിസിജി ഗ്രൗണ്ടിലുമായാണ് മത്സരങ്ങൾ നടന്നത്.

ന്യൂമാൻ കോളേജിനെതിരെ ആദ്യം ബാറ്റ് ചെയ്ത എംഇഎസ് 8.1 ഓവറിൽ വെറും 28 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഹാട്രിക് അടക്കം ഒൻപത് വിക്കറ്റുകൾ വീഴ്ത്തിയ നൗഫലിൻ്റെ ഉജ്ജ്വല ബൗളിങ്ങാണ് എംഇഎസ് ബാറ്റിങ് നിരയെ തകർത്തത്. നാല് ഓവറിൽ എട്ട് റൺസ് മാത്രം വിട്ടുകൊടുത്താണ് നൗഫൽ ഒൻപത് വിക്കറ്റ് വീഴ്ത്തിയത്. എംഇഎസ് ബാറ്റിങ് നിരയിലെ അഞ്ച് ബാറ്റർമാർ പൂജ്യത്തിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂമാൻ കോളേജ് വെറും ഒൻപത് പന്തുകളിൽ ലക്ഷ്യത്തിലെത്തി. ഏഴ് പന്തുകളിൽ നിന്ന് 24 റൺസുമായി പുറത്താകാതെ നിന്ന ക്രിസ്പോസ് ജോണിയുടെ പ്രകടനമാണ് ന്യൂമാൻ കോളേജിൻ്റെ വിജയം വേഗത്തിലാക്കിയത്.

സ്കോർ: എംഇഎസ് കോളേജ് 8.1 ഓവറിൽ 28ന് ഓൾ ഔട്ട്, ന്യൂമാൻ കോളേജ് – 1.3 ഓവറിൽ 30/0.

മറ്റൊരു മത്സരത്തിൽ 16 റൺസിനാണ് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് കോട്ടയം സെൻ്റ്ഗിറ്റ്സ് കോളേജിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. 67 റൺസെടുത്ത കാർത്തിക് പ്രസാദും 45 റൺസെടുത്ത ഡിയോൺ ഷാജിയുമാണ് മുത്തൂറ്റ് ബാറ്റിങ് നിരയിൽ തിളങ്ങിയത്. സെൻ്റ്ഗിറ്റ്സിന് വേണ്ടി മെൽവിൻ മാത്യു നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സെൻ്റ്ഗിറ്റ്സ് കോളേജിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് മാത്രമാണ് നേടാനായത്. 64 പന്തുകളിൽ പത്ത് സിക്സും പത്ത് ബൗണ്ടറികളും അടക്കം 126 റൺസ് നേടിയ റൂഫസ് റെജിയുടെ പ്രകടനമാണ് സെൻ്റ്ഗിറ്റ്സ് ബാറ്റിങ് നിരയിൽ ശ്രദ്ധേയമായത്. മുത്തൂറ്റിന് വേണ്ടി ഡിയോൺ ഷാജി മൂന്നും മുഹമ്മദ് സെഹാൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

സ്കോർ: മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് 20 ഓവറിൽ 191/8, സെൻ്റ്ഗിറ്റ്സ് കോളേജ് – 20 ഓവറിൽ 175/8.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img