സിറക്യൂസ്‌ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ശ്രദ്ധേയമായി

മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത്  കോൺഫറൻസ്  രജിസ്ട്രേഷന് സിറക്യൂസ്‌ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.

കോൺഫറൻസ്  പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി  ചെറിയാൻ പെരുമാൾ, അനിൽ തോമസ്, ജെന്നിഫർ അലക്സ്, ജൂലിയ അലക്സ്, ആൻഡ്രൂ തോമസ്, ആഞ്ചലി തോമസ്  എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം  ദേവാലയത്തിൽ സന്ദർശനം നടത്തി.

ഇടവക വികാരി ഫാ. ഗീവർഗീസ് മാത്യുവും ഇടവക കമ്മിറ്റിയും  ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.

ഫാ. ഗീവർഗീസ് മാത്യു കോൺഫറൻസ് ടീം അംഗങ്ങളെ പരിചയപ്പെടുത്തുകയും  കോൺഫറൻസിനു വേണ്ടിയുള്ള  ടീമിന്റെ സമർപ്പണത്തിനും പരിശ്രമത്തിനും നന്ദി പറയുകയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ എല്ലാ ഇടവക അംഗങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

മീഡിയ ടീമിലെ അനിൽ തോമസ് ഈ വർഷത്തെ കോൺഫറൻസിന്റെ  പ്രമേയമായ “കൃപയുടെ പാത്രങ്ങൾ” നെ കുറിച്ച് സംസാരിക്കുകയും ,  കോൺഫറൻസ് തീയതി, സ്ഥലത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെക്കുകയും ചെയ്തു. റഷ്യ, ഇന്ത്യ, സൗത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ് ഭദ്രാസനത്തിൽ നിന്നുള്ള  പ്രഭാഷകർ കോൺഫറൻസിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ്   കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് .

ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ്  ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോങ്ങ്  ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് പ്രധാന പ്രഭാഷകർ.

മുൻകാല കോൺഫറൻസുകളുടെ അനുഭവത്തെക്കുറിച്ച് സംസാരിച്ച മീഡിയ ടീമിലെ ജെന്നിഫർ അലക്സ്, എല്ലാവരെയും, പ്രത്യേകിച്ച് യുവാക്കളെ കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും സുവനീർ കമ്മിറ്റിക്കുവേണ്ടിയും സംസാരിക്കുകയും ചെയ്തു.

കോൺഫറൻസിൽ ഒരുക്കിയിരിക്കുന്ന കായിക വിനോദ പരിപാടികളെ കുറിച്ച് ആൻഡ്രൂ തോമസ് സംസാരിച്ചു. പങ്കെടുക്കുന്നവർക്കിടയിൽ കൂട്ടായ്മക്കുള്ള അവസരങ്ങൾ എങ്ങനെ ഇത്തരം പരിപാടികൾ നൽകുന്നു എന്നതിനെ കുറിച്ച് അദ്ദേഹം പരാമർശിച്ചു.
ആഞ്ചലി തോമസ്   “ജോഷ്വ” യുടെ സൈറ്റ് & സൗണ്ട് തിയേറ്റർ സന്ദർശനത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കു വെച്ചു.

ജൂലിയ അലക്സ് രജിസ്ട്രേഷൻ നിരക്കുകളും, റാഫിൾ ടിക്കറ്റിനെ   കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചു. കുടുംബങ്ങളെയും യുവാക്കളെയും നേരത്തെ രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും, കോൺഫറൻസിന്റെ  വിജയത്തിനായി സ്പോൺസർമാരുടെ പങ്കിനെ കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു.

മുൻ ജനറൽ സെക്രട്ടറി ചെറിയാൻ പെരുമാൾ സമാപന പ്രസംഗത്തിനിടെ  വരുവാനിരിക്കുന്ന കോൺഫറൻസിൽ സജീവമായി പങ്കെടുക്കാൻ എല്ലാ  ഇടവക അംഗങ്ങളോടും ആവശ്യപ്പെട്ടു.  

ഇടവകയിലെ എല്ലാ കുടുംബാംഗങ്ങളും കോൺഫറൻസിനു പങ്കാളിത്തം അറിയിച്ചത് പ്രശംസനീയമായി.

അനിൽ തോമസും ചെറിയാൻ പെരുമാളും ദേവാലയം നൽകിയ ഊഷ്മളമായ സ്വാഗതത്തിന് നന്ദി പറഞ്ഞു. കോൺഫറൻസിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാൻ കോൺഫറൻസ് ടീമിന് അവസരം നൽകിയ ഇടവക വികാരി ഫാ. ഗീവർഗീസ് മാത്യുവിനും,  കമ്മിറ്റി അംഗങ്ങൾക്കും ഇടവകക്കാർക്കും അവർ ആത്മാർത്ഥമായ നന്ദി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി  https://fycnead.org/  സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ.  അലക്സ്  കെ ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566

Hot this week

ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം; ഡോണൾഡ് ട്രംപ്- ഷി ജിൻപിങ് ചർച്ച ഇന്ന് ബീജിങ്ങിൽ

ലോകം ഉറ്റുനോക്കുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് ഇനി മണികൂറൂകൾ മാത്രം. അമേരിക്കൻ പ്രസിഡന്റ്...

കയറ്റിവിടില്ല പഞ്ചസാര; സെപ്റ്റംബര്‍ 30 വരെ കയറ്റുമതി നിരോധിച്ച് കേന്ദ്രം; നടപടി പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി

രാജ്യത്തെ പഞ്ചസാര കയറ്റുമതിക്ക് നിരോധനം. സെപ്റ്റംബര്‍ 30 വരെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ...

‘മന്ത്രിയില്ലാത്തത് വിദ്യാഭ്യാസ വകുപ്പിനെ വല്ലാതെ ബാധിക്കുന്നു, ഈ രംഗത്തെയാകെ അനാഥമാക്കരുത്’; അടിയന്തര ഇടപെടല്‍ വേണമെന്ന് വി ശിവന്‍കുട്ടി

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാത്തതിനാല്‍ പൊതു വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധിയെന്ന് മുന്‍ വിദ്യാഭ്യാസ...

ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്; നാല് മണിക്ക് നേതാക്കളെത്തും; പ്രഖ്യാപനം അതിനുശേഷം?

ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്. വൈകീട്ട് നാല്...

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

Topics

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ...
spot_img

Related Articles

Popular Categories

spot_img