ശക്തിയും സൗന്ദര്യവും ഒന്നിക്കുന്നു; ഇതാണ് ഫെനോമെനോ കരുത്ത്

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി അവരുടെ ഏറ്റവും ശക്തമായ ഓപ്പണ്‍-ടോപ്പ് പ്രൊഡക്ഷന്‍ മോഡലായ ‘ഫെനൊമെനോ റോഡ്സ്റ്റര്‍’ ഔദ്യോഗികമായി അവതരിപ്പിച്ചു. 1065 BHP കരുത്തുള്ള V12 ഹൈബ്രിഡ് എഞ്ചിനോടെയെത്തുന്ന മോഡല്‍ ലോകമെമ്പാടും വെറും 15 യൂണിറ്റുകള്‍ മാത്രമാണ് നിര്‍മിക്കുക.

2025ല്‍ പുറത്തിറങ്ങിയ ലംബോര്‍ഗിനിയുടെ ഫെനൊമെനോ കൂപ്പെയൂടെ മാറ്റങ്ങള്‍ വരുത്തിയ പതിപ്പാണ് ഈ റോഡ്സ്റ്റര്‍. കൂപ്പെ മോഡലിലെ അഗ്രസീവ് ഡിസൈന്‍ ശൈലി റോഡ്സ്റ്ററിലും കമ്പനി നിലനിര്‍ത്തിയിട്ടുണ്ട്. ഷാര്‍പ്പ് ആയ ബോഡി ലൈനുകള്‍, വലിയ എയര്‍ ഡക്റ്റുകള്‍, ഹെക്‌സഗണല്‍ ഡിസൈന്‍ തുടങ്ങിയവ ഇതിന്റെ സവിശേഷതകള്‍ ആണ്. ഓപ്പണ്‍-ടോപ്പ് ഘടനക്ക് അനുയോജ്യമായ രീതിയില്‍ ചില സുപ്രധാന മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

പുതിയ വിന്‍ഡ്ഷീല്‍ഡ് ഫ്രയിമും അതിനോട് ചേര്‍ന്നുള്ള സ്‌പോയിലറും കാറ്റിനെ ക്യാബിനില്‍ നിന്ന് എന്‍ജിനിലേക്ക് തിരിച്ചുവിടാനും അതുവഴി മികച്ച കൂളിങ് നല്‍കാനും സഹായിക്കുന്നവയാണ്. കൂപ്പേയിലുണ്ടായിരുന്ന റൂഫ് മൗണ്ടഡ് എയര്‍ ഇന്‍ടേക്കിന് പകരം റോള്‍ഓവര്‍ പ്രൊട്ടക്ഷനോട് കൂടിയ ട്വിന്‍-ബട്ട്‌റസ് സെറ്റപ്പാണ് ഇതിലുള്ളത്.

പിന്നില്‍ ബൂമറാങ് ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഹെക്‌സഗണല്‍ എക്‌സ്‌ഹോസ്റ്റ്, ആക്റ്റീവ് റിയര്‍ വിങ്, എയറോ-ഒപ്റ്റിമൈസ്ഡ് ഡിഫ്യൂസര്‍ എന്നിവയും ഇതിന്റെ ഭാഗമാണ്. കൂപ്പെ മോഡലിന് സമാനമായ ഡൗണ്‍ഫോഴ്‌സും സ്റ്റബിലിറ്റിയും നിലനിര്‍ത്താന്‍ ഈ മാറ്റങ്ങള്‍ സഹായകമായിരിക്കുമെന്നും ലംബോര്‍ഗിനി വ്യക്തമാക്കുന്നുണ്ട്.

ഫൈറ്റര്‍ ജെറ്റുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടതുപോലെയുള്ള ഇന്റീരിയര്‍ ലേഔട്ടാണ് വാഹനത്തിന്റേത്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, വെര്‍ട്ടിക്കല്‍ സെന്‍ട്രല്‍ ടച്ച്‌സ്‌ക്രീന്‍, പാസഞ്ചര്‍-സൈഡ് ഡിസ്‌പ്ലേ എന്നീ മൂന്ന് ഡിസ്‌പ്ലേകളാണ് ഡാഷ്‌ബോര്‍ഡിലുള്ളത്. കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങള്‍, കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിങ്ങുള്ള ബക്കറ്റ് സീറ്റുകള്‍, ഫിസിക്കല്‍ ടോഗിള്‍ സ്വിച്ചുകള്‍, ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് മാതൃകയിലുള്ള സിഗ്‌നേച്ചര്‍ എന്‍ജിന്‍ സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവ ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്.

6.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് V12 എന്‍ജിനും മൂന്ന് ഇലക്ട്രിക്ക് മോട്ടോറുകളും 7kWh ബാറ്ററി പാക്കും റോഡ്സ്റ്ററിന്റെ ഭാഗമാണ്. 8-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ് ഇതിലുള്ളത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ കേവലം 2.4 സെക്കന്‍ഡും 200 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ 6.8 സെക്കന്‍ഡുമെടുക്കുന്ന ഈ മോഡലിന്റെ ഉയര്‍ന്ന സ്പീഡ് മണിക്കൂറില്‍ 340 കിലോമീറ്ററിന് മുകളിലാണ്.

മികച്ച ഗ്രിപ്പിനും ഹൈ-സ്പീഡ് സ്റ്റെബിലിറ്റിക്കുമായി കാര്‍ബണ്‍ സെറാമിക്ക് ബ്രേക്കുകളും പ്രത്യേകമായി വികസിപ്പിച്ചെടുത്ത ബ്രിഡ്ജ്‌സ്റ്റോണ്‍ പൊട്ടന്‍സ ടയറുകളും ഉള്‍പ്പെടുത്തിയാണ് ലംബോര്‍ഗിനി ഈ മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Hot this week

ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം; ഡോണൾഡ് ട്രംപ്- ഷി ജിൻപിങ് ചർച്ച ഇന്ന് ബീജിങ്ങിൽ

ലോകം ഉറ്റുനോക്കുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് ഇനി മണികൂറൂകൾ മാത്രം. അമേരിക്കൻ പ്രസിഡന്റ്...

കയറ്റിവിടില്ല പഞ്ചസാര; സെപ്റ്റംബര്‍ 30 വരെ കയറ്റുമതി നിരോധിച്ച് കേന്ദ്രം; നടപടി പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി

രാജ്യത്തെ പഞ്ചസാര കയറ്റുമതിക്ക് നിരോധനം. സെപ്റ്റംബര്‍ 30 വരെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ...

‘മന്ത്രിയില്ലാത്തത് വിദ്യാഭ്യാസ വകുപ്പിനെ വല്ലാതെ ബാധിക്കുന്നു, ഈ രംഗത്തെയാകെ അനാഥമാക്കരുത്’; അടിയന്തര ഇടപെടല്‍ വേണമെന്ന് വി ശിവന്‍കുട്ടി

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാത്തതിനാല്‍ പൊതു വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധിയെന്ന് മുന്‍ വിദ്യാഭ്യാസ...

ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്; നാല് മണിക്ക് നേതാക്കളെത്തും; പ്രഖ്യാപനം അതിനുശേഷം?

ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്. വൈകീട്ട് നാല്...

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

Topics

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ...
spot_img

Related Articles

Popular Categories

spot_img