“എനിക്ക് മാനേജർ ഇല്ല”; വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

കൊച്ചിയിൽ എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ തന്റെ മാനേജരല്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. തന്നെ പ്രതിനിധീകരിക്കുന്ന ഒരു മാനേജരും ഇല്ല. എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും, കൊളാബറേഷനുകളും, പ്രൊഫഷണൽ കാര്യങ്ങളും നേരിട്ടോ നിർമ്മാണ കമ്പനി, ഉണ്ണി മുകുന്ദൻ ഫിലിംസ് (യുഎംഎഫ്) വഴിയോ ആണ് കൈകാര്യം ചെയ്യുന്നതെന്ന് നടൻ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആരോപണങ്ങൾക്കെതിരെ നടൻ്റെ പ്രതികരണം.

യൂട്യൂ‍ബ‍റും കോഴിക്കോട് സ്വദേശിയുമായ റിൻസിയും സുഹൃത്ത് യാസർ അറഫത്തുമാണ് 22.5 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പിടിയിലായത്. പിന്നാലെ യൂട്യൂബർ ഉണ്ണി മുകുന്ദൻ്റെ മാനേജരാണെന്ന തരത്തിൽ പല ഓൺലൈൻ ചാനലുകളിലും മറ്റും വാർത്തകൾ പ്രചരിച്ചിരുന്നു. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് ഇരുവരും പിടിയിലായത്. എംഡിഎംഎയുമായി വ്ലോഗർ പിടിയിലായ കേസിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. പ്രതികൾക്ക് ലഹരി വിൽപ്പന ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.

ഉണ്ണി മുകുന്ദൻ മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ചെന്ന കേസിൽ പൊലീസ് കുറ്റപത്രം നൽകി. മർദനം നടന്നതായി തെളിവില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ പിടിവലിയുണ്ടാവുകയും, ഇതിൽ വിപിൻ്റെ കണ്ണട പൊട്ടിക്കുകയും ചെയ്തു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് പൊലീസ് കുറ്റപത്രം.

കേസിൽ നടനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മാനേജറെ മർദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ പൊലീസിന് മൊഴി നൽകി. പരാതിക്കാരന്റെ മുഖത്തെ കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമെന്നും ഉണ്ണി മുകുന്ദൻ്റെ മൊഴിയിൽ പറയുന്നു. കൊച്ചിയിലെ ഫ്ലാറ്റിൽ എത്തിയാണ് ഇൻഫോപാർക്ക് പൊലീസ് നടനെ ചോദ്യം ചെയ്തത്.

Hot this week

ഇന്ത്യക്കെതിരായ ഭീകരാക്രമണം; പാകിസ്ഥാനിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നതായി റിപ്പോർട്ട്

ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനത്തിന് പാകിസ്ഥാന് എസ് 1 എന്ന പേരിൽ പ്രത്യേക സംഘം...

അവസാനഘട്ട വിധിയെഴുത്തിന് ബിഹാർ: രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ

ബിഹാറിൽ നാളെ അവസാനഘട്ട വോട്ടെടുപ്പ്. 20 ജില്ലകളിലെ 122 മണ്ഡലങ്ങളാണ് ജനവിധി...

ശബരിമല ഡ്യൂട്ടിക്കെത്തിയ ജീവനക്കാർക്ക് ഒരു വർഷം കഴിഞ്ഞിട്ടും അലവൻസില്ല; പരാതിയുമായി പാരാമെഡിക്കൽ ജീവനക്കാർ

കഴിഞ്ഞ മണ്ഡലകാല സമയത്ത് ശബരിമലയിൽ ഡ്യൂട്ടി ചെയ്ത പാരാമെഡിക്കൽ ജീവനക്കാർക്ക് ഒരു...

തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം ഉച്ചയ്ക്ക്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം...

ദേശീയ നിയമ സേവന ദിനം

നവംബർ 9 ദേശീയ നിയമ സേവന ദിനമായി രാജ്യത്ത് ആചരിക്കുന്നു. സാധാരണ...

Topics

ജപ്പാനിൽ സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ സുനാമി മുന്നറിയിപ്പ്. ഇന്ന് ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഇവാട്ടെ...

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 122 മണ്ഡലങ്ങളിലെ പ്രചാരണമാണ്...
spot_img

Related Articles

Popular Categories

spot_img