‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍’ ഒടിടിയിലേക്ക്, സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. ധ്യാൻ ശ്രീനിവാസനെ നായകനാക്കി രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി കെ എന്നിവര്‍ സംവിധാനം ചെയ്ത ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ ആണ് സ്ട്രീമിംഗിന് എത്തുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗവുമാണ്. മെയ് 23 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ഒന്നര മാസത്തിന് ഇപ്പുറമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തിന്‍റെ റിലീസ്. ചിത്രം ഒടിടിയിലേക്ക് എത്തുന്നതായി നേരത്തെ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് ഇപ്പോഴാണ്.

വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സില്‍ മിന്നൽ മുരളിക്ക് ശേഷം വരുന്ന രണ്ടാമത്തെ ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍. പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ഛായാഗ്രാഹകര്‍. ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണ്. സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ച ഇവരുടെ ആദ്യ മലയാള ചിത്രമാണിത്. മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലനില്‍ നായകനായെത്തുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. സിജു വില്‍സന്‍, കോട്ടയം നസീർ, നിര്‍മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി നായര്‍ എന്നിവരും അമീന്‍ നിഹാല്‍, നിബ്രാസ്, ഷഹബാസ് തുടങ്ങി ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. പട്ടാമ്പി, ഷൊര്‍ണൂര്‍, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

കലാസംവിധാനം – കോയ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ – നിസ്സാർ റഹ്മത്ത്, ചീഫ് അസോസിയേയേറ്റ് ഡയറക്ടർ – രതീഷ്. എം. മൈക്കിൾ, വീക്കെന്റ് ബ്ലോഗ്ബസ്റ്റർ മാനേജർ – റോജിൻ, പ്രൊഡക്ഷൻ മാനേജർ – പക്കു കരീത്തറ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, പ്രൊജക്ട് ഡിസൈനേഴ്സ് – സെഡിൻ പോൾ – കെവിൻ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ.

Hot this week

ദേശീയ നിയമ സേവന ദിനം

നവംബർ 9 ദേശീയ നിയമ സേവന ദിനമായി രാജ്യത്ത് ആചരിക്കുന്നു. സാധാരണ...

തദ്ദേശ തെരഞ്ഞെടുപ്പ്; ‘വിട്ടുവീഴ്ച ഇല്ല, പരിഗണന കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കും’; കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗം

തദ്ദേശ തെരഞ്ഞെടുപ്പിൽ അവകാശങ്ങൾ മറന്നു വിട്ടുവീഴ്ച ഇല്ല എന്ന് കേരള കോൺഗ്രസ്...

ജപ്പാനിൽ സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ സുനാമി മുന്നറിയിപ്പ്. ഇന്ന് ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഇവാട്ടെ...

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 122 മണ്ഡലങ്ങളിലെ പ്രചാരണമാണ്...

ഡല്‍ഹിയില്‍ വായുഗുണനിലവാരം അതീവ ഗുരുതരം; വാഹനത്തിരക്ക് കുറയ്ക്കാന്‍ ജീവനക്കാരുടെ ഷിഫ്റ്റ് സമയ മാറ്റം 15 മുതല്‍

ഡല്‍ഹിയില്‍ വായുഗുണനിലവാരം അതീവ ഗുരുതരം. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കുകള്‍...

Topics

ദേശീയ നിയമ സേവന ദിനം

നവംബർ 9 ദേശീയ നിയമ സേവന ദിനമായി രാജ്യത്ത് ആചരിക്കുന്നു. സാധാരണ...

ജപ്പാനിൽ സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ സുനാമി മുന്നറിയിപ്പ്. ഇന്ന് ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഇവാട്ടെ...

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 122 മണ്ഡലങ്ങളിലെ പ്രചാരണമാണ്...

ഡല്‍ഹിയില്‍ വായുഗുണനിലവാരം അതീവ ഗുരുതരം; വാഹനത്തിരക്ക് കുറയ്ക്കാന്‍ ജീവനക്കാരുടെ ഷിഫ്റ്റ് സമയ മാറ്റം 15 മുതല്‍

ഡല്‍ഹിയില്‍ വായുഗുണനിലവാരം അതീവ ഗുരുതരം. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കുകള്‍...

ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയർ 2023:”ഇദം പാരമിതം’  സംവാദം നവംബർ 12-ന്

നവംബർ ആറുമുതൽ പതിനാറു മുതൽ നടക്കുന്ന  ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയർ...

ലീന ഖാൻ; മംദാനിയുടെ ട്രാൻസിഷൻ ടീമിന്റെ സഹ-നേതൃസ്ഥാനത്ത്

ന്യൂയോർക്ക്, ന്യൂയോർക്ക് — സിറ്റി ഹാളിനെക്കുറിച്ചുള്ള തന്റെ പുരോഗമനപരമായ കാഴ്ചപ്പാടിന് അടിവരയിടുന്ന...

ജോയ്ആലുക്കാസിൽ ‘ബ്രില്യൻസ് ഡയമണ്ട് ജ്വല്ലറി ഷോ’!

ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ്, ഡയമണ്ട് ജ്വല്ലറികൾക്ക് മാത്രമായി 'ബ്രില്യൻസ് ഡയമണ്ട്...
spot_img

Related Articles

Popular Categories

spot_img