കെസിഎൽ പൂരത്തിന് ഇനി 19 നാൾ; ട്രോഫി ടൂര്‍ വാഹനത്തിന് കൊച്ചിയിൽ വൻ സ്വീകരണം

കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശത്തിൽ കൊച്ചി. രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂര്‍ വാഹന പര്യടനം  ജില്ലയില്‍ പ്രവേശിച്ചു. ഉഷ്മള വരവേല്‍പ്പാണ് ജില്ലയിലെ കായിക പ്രേമികളും വിദ്യാര്‍ത്ഥികളും പൊതു സമൂഹവും ആദ്യ ദിനം നല്‍കിയത്. കെസിഎയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന ട്രോഫി ടൂര്‍ വാഹനം  ജില്ലയില്‍ പര്യടനം തുടരുകയാണ്. ഇതിലൂടെ കൊച്ചിയിലെ  നഗര-ഗ്രാമ മേഖലകളില്‍ ക്രിക്കറ്റിന്റെ ആവേശം അലയടിക്കും. കൊച്ചിയുടെ സ്വന്തം ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സും പ്രചാരണ പരിപാടികളുടെ ഭാഗമാണ്.

സംവിധായകനും മുൻ ബിഗ് ബോസ് താരവുമായ അഖിൽ മാരാർ,ശരത് (കൊച്ചി ബ്ലൂ ടൈഗേഴ്സ്), എറണാകുളം ജില്ല ക്രിക്കറ്റ് അസോസിയേഷന്‍  സെക്രട്ടറി- കാർത്തിക് വര്‍മ്മ, സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രറ്റേണിറ്റി – ട്രഷററും പ്രൊഡ്യൂസറുമായ സുദീപ് കാരാട്ട് എന്നിവർ പരിപാടിയിൽ സംസാരിച്ചു, സപ്പോർട്ടിംഗ് സ്റ്റാഫുകളും പരിശീലകരും കൊച്ചി ബ്ലൂ  ടൈഗേഴ്‌സ് മാനേജ്‌മെന്റും ഇടപ്പള്ളി സെന്റ് ജോർജ്ജ് സ്കൂളില്‍  നടന്ന ചടങ്ങില്‍  പങ്കെടുത്തു. വിദ്യാര്‍ത്ഥികളും ക്രിക്കറ്റ് പ്രേമികളും ചേര്‍ന്ന് ആവേശോജ്ജ്വലമായ സ്വീകരണമാണ് ട്രോഫിക്കും പര്യടന വാഹനത്തിനും നല്‍കിയത്. ഓരോ കേന്ദ്രത്തിലും വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. എല്ലായിടത്തും വലിയ ആവേശത്തോടെയാണ് ആരാധകര്‍ പരിപാടിയില്‍ പങ്കെടുത്തത്. വരും ദിവസങ്ങളിലും പര്യടനം ജില്ലയിലെ പ്രമുഖ കേന്ദ്രങ്ങളിലൂടെ കടന്നുപോകും.

Hot this week

30ാമത് ഐഎഫ്എഫ്കെ: ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി ഹോമേജ് വിഭാഗത്തില്‍ 11 ചിത്രങ്ങള്‍

ചലച്ചിത്രമേഖലയിലെ മണ്‍മറഞ്ഞ പ്രതിഭാധനരായ വ്യക്തിത്വങ്ങള്‍ക്ക് ആദരമായി 30ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍...

ഇതൊക്കെ എങ്ങനെയാണ് സംഭവിക്കുന്നത്? ഇന്‍ഡിഗോ പ്രതിസന്ധിയില്‍ സര്‍ക്കാരിനെ കുടഞ്ഞ് കോടതി

ഇന്‍ഡിഗോ സര്‍വീസ് പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതി....

ഡാലസ് ഫിലാഡൽഫിയ പെന്തക്കോസ്ത് ചർച്ചിൽ ആത്മീയ സംഗീത സായാഹ്നം ഡിസംബർ 13ന്

ഡാലസിലെ ഫിലാഡൽഫിയ പെന്തക്കോസ്ത് ചർച്ചിൽ ആത്മീയ സംഗീത സായാഹ്നം ഒരുക്കുന്നു.ക്രോസ്റിവർ വോയ്‌സ്...

ഇന്ത്യയിൽ മൈക്രോസോഫ്റ്റ് 17.5 ബില്യൺ ഡോളർ നിക്ഷേപിക്കും ,സത്യ നദെല്ല

ഇന്ത്യയിൽ AI വ്യാപനം വർദ്ധിപ്പിക്കുന്നതിനായി അടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 17.5...

ഒബാമകെയർ’ സബ്‌സിഡി നിർത്തലാക്കാൻ നീക്കം; ട്രംപ് അനുകൂല നിലപാടിൽ

20 ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് സഹായകരമാകുന്ന 'ഒബാമകെയർ' നികുതി ഇളവുകൾ...

Topics

 മിയാമി മേയർ തിരഞ്ഞെടുപ്പ്: 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡെമോക്രാറ്റ് വിജയം

ചൊവ്വാഴ്ച നടന്ന മയാമി-ഡേഡ് കൗണ്ടി മേയർ റൺഓഫ് തിരഞ്ഞെടുപ്പിൽ മുൻ മിയാമി-ഡേഡ്...

ഫിയാക്കോനയുടെ നേതൃത്വത്തിൽ  സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബർ 13 നു ന്യൂയോർക്കിൽ

അമേരിക്കയിലെയും കാനഡയിലെയും ക്രൈസ്തവ സഭകളുടെ സംയുക്ത സമിതിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ...

തെരഞ്ഞെടുപ്പ് ഒരു മഹാമേളയാക്കുവാൻ ‘മാഗ്’ ഒരുങ്ങുന്നു

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ 2026 തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ടെക്സാസിലെ...
spot_img

Related Articles

Popular Categories

spot_img