ശുഭ്മാൻ ഗില്ലിന് ഐസിസിയുടെ ആദരം, ഒപ്പം ചരിത്ര നേട്ടവും

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തിന് പിന്നാലെ ശുഭ്മാൻ ഗില്ലിന് ഐസിസിയുടെ അംഗീകാരം. ഐസിസിയുടെ പ്ലേയർ ഓഫ് ദ മന്ത് പുരസ്‌കാരമാണ് ഇന്ത്യൻ ടെസ്റ്റ് നായകനെ തേടിയെത്തിയത്. നാല് തവണ പ്ലേയർ ഓഫ് ദ മന്ത് നേടുന്ന ആദ്യ പുരുഷ ക്രിക്കറ്റർ എന്ന റെക്കോർഡും ഗിൽ സ്വന്തം പേരിലാക്കി.

ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവുമധികം റൺസ് നേടുന്ന ഇന്ത്യൻ താരം, സേന രാജ്യത്ത് ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ നായകൻ, ശുഭ്മാൻ ഗിൽ ഇംഗ്ലണ്ട് മണ്ണിൽ കളി മികവ്‌ പുറത്തെടുത്തപ്പോൾ കടപുഴകിയത് നിരവധി റെക്കോർഡുകളാണ്.

ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് നായക പദവി ഏറ്റെടുത്ത ആദ്യ പരമ്പരയിൽ ഗിൽ കാഴ്ച്ചവെച്ചത് തകർപ്പൻ പ്രകടനമാണ്. അഞ്ച് മത്സരത്തിൽ നിന്ന് സ്വന്തമാക്കിയത് നാല് സെഞ്ച്വറി അടക്കം 754 റൺസാണ്. എഡ്ജ്ബാസ്റ്റണിൽ ആദ്യ ജയം നേടിയ ഗില്ലും സംഘവും അവസാന ടെസ്റ്റിലെ അവിശ്വസനീയ ജയത്തോടെ പരമ്പര സമനിലയാക്കി. പിന്നാലെയാണ് ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം ഗില്ലിനെ തേടിയെത്തുന്നത്.

ട്രിപ്പിൾ സെഞ്ച്വറിയുമായി തിളങ്ങിയ ദക്ഷിണാഫ്രിക്കൻ താരം വിയാൻ മുൾഡർ, ഓൾറൗണ്ടർ പ്രകടനവുമായി എത്തിയ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് എന്നിവരെ മറികടന്നാണ് ഗിൽ ജൂലൈയിലെ മികച്ച താരമായത്. നാല് തവണ ഐസിസി പ്ലെയർ ഓഫ് ദ മന്ത് നേടുന്ന ആദ്യ പുരുഷ താരമെന്ന റെക്കോർഡും ഗിൽ സ്വന്തമാക്കി. 2023ൽ രണ്ട് തവണ പുരസ്‌കാരം നേടിയ ഗിൽ 2025ൽ ഇത് രണ്ടാം തവണയാണ് ഐസിസിയുടെ മികച്ച താരമാകുന്നത്.

Hot this week

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

Topics

സ്ട്രീമിങ്ങ് തുടങ്ങി ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസ്; നെറ്റ്ഫ്ലിക്സിൽ റെക്കോർഡിട്ട് ‘സ്ട്രേഞ്ചർ തിങ്സ്: സീസൺ 5’

നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടവുമായി 'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5. സ്ട്രീമിങ്ങ്...

അഫ്ഗാനിൽ പരസ്യ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ; കാഴ്ചക്കാരായെത്തിയത് 80000 പേർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിർദേശ പ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി 13 വയസുകാരൻ....

രണ്ടാം ഏകദിനം: ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി, കോഹ്ലി ക്രീസിൽ

റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർമാരെ...
spot_img

Related Articles

Popular Categories

spot_img