എതിര്‍ക്കുന്നവരെ നേരില്‍ കാണും’; ആഗോള അയ്യപ്പ സംഗമത്തിന് കൂടുതൽ പിന്തുണയുറപ്പിക്കാൻ ദേവസ്വം ബോർഡ്

ആഗോള അയ്യപ്പ സംഗമത്തിന് കൂടുതൽ പിന്തുണയുറപ്പിക്കാൻ നീക്കം സജീവമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ നേരിട്ട് ക്ഷണിക്കും. എതിര്‍ക്കുന്നവരെ നേരില്‍ കാണും. പന്തളം കൊട്ടാരവുമായി ഈമാസം ആറിന് ചര്‍ച്ച നടത്തും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും പങ്കെടുക്കും. സുരേഷ് ഗോപിയെ നാലിന് നേരിട്ട് ക്ഷണിക്കും.

സംസ്ഥാനത്തെ മുഴുവന്‍ എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും ക്ഷണക്കത്ത് അയച്ചു. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കും. അതേസമയം ആഗോള അയ്യപ്പ സംഗമത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അതൃപ്തി പരസ്യമാക്കി. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാൻ എത്തിയ സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. ദേവസ്വം ബോർഡ് പ്രസിഡണ്ട് അടക്കമുള്ളവരാണ് ക്ഷണിക്കാനായി എത്തിയിരുന്നത്. ദേവസ്വം ബോർഡ് പ്രസിഡണ്ട് അടക്കമുള്ളവർ കന്റോൺമെന്റ് ഹൗസിലാണ് ക്ഷണിക്കാൻ എത്തിയത്.

പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാത്തതിനെ തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അടക്കമുള്ളവർ തിരികെ മടങ്ങി. നേരത്തെ സംഘാടക സമിതിയുടെ ഉപരക്ഷാധികാരിയായി വി ഡി സതീശനെ നിശ്ചയിച്ചിരുന്നു. ഇത് പ്രതിപക്ഷ നേതാവുമായി കൂടിയാലോചിക്കാതെയാണ് സർക്കാർ ചെയ്തത്. ഇതിലും പ്രതിപക്ഷ നേതാവിന് അതൃപ്തിയുണ്ട്.

Hot this week

സൈനിക നയതന്ത്രത്തിൽ അടിമുടി മാറ്റം; തീരുമാനം ഓപ്പറേഷൻ സിന്ദൂറിന് ശേഷം

 ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ നിർണായക ചുവടുവെപ്പായ ഓപ്പറേഷൻ സിന്ദൂർ ഓപ്പറേഷന് ഒരു...

‘ലോൺ എടുത്താലും കുഴപ്പമില്ലാ… കൂളാകണം’; സംസ്ഥാനത്ത് വേനലിൽ എ.സി വിൽപ്പനയിൽ വൻ വർധന

ചൂട് വർധിച്ചതോടെ സംസ്ഥാനത്ത് എസി വിൽപ്പനയിൽ വൻ വർധന. കഴിഞ്ഞ വർഷത്തെക്കാൾ...

‘ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ വെള്ളപൂശുന്നു’; ‘പള്ളിച്ചട്ടമ്പി’ക്ക് എതിരെ സന്ദീപ് വാര്യർ

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'പള്ളിച്ചട്ടമ്പി'...

പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 590 കോടിയുടെ ട്രോള്‍ അസംബ്ലികളുടെ ഓര്‍ഡര്‍ സ്വന്തമാക്കി ബിഇഎംഎൽ

ഇന്ത്യയുടെ പ്രതിരോധ സജ്ജീകരണത്തിനും സ്വദേശീയ നിര്‍മ്മാണ ശേഷിക്കും വലിയ പ്രോത്സാഹനമായി പ്രതിരോധ...

Topics

പശ്ചിമ ബംഗാൾ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

മാസങ്ങൾ നീണ്ടുനിന്ന തീപാറുന്ന പരസ്യപ്രചാരണത്തിനൊടുവിൽ ആദ്യഘട്ട വോട്ടെടുപ്പിനായി പശ്ചിമ ബംഗാൾ നാളെ...

അമിതമായാൽ കുടിവെള്ളവും ആപത്തോ? എന്താണ് വാട്ടർ ഇൻടോക്‌സിക്കേഷൻ

കേരളത്തിൽ ദിനംപ്രതി ചൂട് വർധിക്കുകയാണ്. ഇടയ്ക്കിടെ വേനൽമഴ ഉണ്ടെങ്കിൽ കൂടിയും അതൊരു...
spot_img

Related Articles

Popular Categories

spot_img