NAINA യുടെ അഞ്ചാമത് ക്ലിനിക്കല്‍ എക്സലന്‍സ് ആന്‍ഡ് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 19, 20 തീയതികളില്‍ നടന്നു

നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (NAINA) യുടെ അഞ്ചാമത് ക്ലിനിക്കല്‍ എക്സലന്‍സ് ആന്‍ഡ് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് വിജയകരമാക്കിത്തീര്‍ത്തതിന്റെ പിന്നില്‍ പിയാനോയുടെ സംഘാടക മികവ്. NAINAയുടെ സജീവ പ്രാദേശിക ചാപ്റ്ററുകളില്‍ ഒന്നായ പെന്‍സില്‍വാനിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷ (PIANO)നായിരുന്നു സെപ്റ്റംബര്‍ 19, 20 തീയതികളില്‍ നടന്ന കോണ്‍ഫറന്‍സിന്റെ മുഖ്യ സംഘാടകര്‍. 

നൈനയുടെ അഞ്ചാമത് കോണ്‍ഫറന്‍സ് ഇന്ത്യന്‍ വംശജരായ നഴ്‌സുമാരെ ശാക്തീകരിക്കുന്നതിനും അവരുടെ സംഭാവനകള്‍ എടുത്തുകാണിക്കുന്നതിനും നഴ്‌സിംഗ് തൊഴിലിനെ ബാധിക്കുന്ന പ്രധാന വിഷയങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനുമെല്ലാമുള്ള വേദിയായപ്പോള്‍ കോണ്‍ഫറന്‍സിനെ തങ്ങളുദ്ദേശിച്ച രീതിയില്‍ സപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് പിയാനോ ഭാരവാഹികള്‍. PIANO പ്രസിഡന്റ് ബിന്ദു എബ്രഹാം, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ബ്രിജിറ്റ് വിന്‍സെന്റ് തുടങ്ങിയവര്‍ എല്ലാ രീതിയിലും പരിപാടികള്‍ കോഡിനേറ്റ് ചെയ്യുന്നതില്‍ സജീവമായി പ്രവര്‍ത്തിച്ചു. 

വൈസ് പ്രസിഡന്റ് സൂസന്‍ സാബു, സെക്രട്ടറി അനോഖ റോയി, ജോ. സെക്രട്ടറി സിമി തോമസ്, ട്രഷറര്‍ ലൈലാ മാത്യു, ജോ. ട്രഷറര്‍ ജിഷാ തോമസ്, ഓഡിറ്റര്‍ മറിയാമ്മ തോമസ്, എപിആര്‍എന്‍ ചെയര്‍ ലീന തോമസ്, എപിആര്‍എന്‍ കോ ചെയര്‍-ജാന്‍സി ജോര്‍ജ്, ടിന, ബ്രിജിറ്റ് പാറപ്പുറത്ത്, അഡൈ്വസറി ബോര്‍ഡ് ചെയര്‍- സാറ ഐപ്, അഡൈ്വസറി ബോര്‍ഡ് മെമ്പേര്‍സ്-സന്തോഷ് സണ്ണി, ജോര്‍ജ് നടവയല്‍, എജ്യുക്കേഷന്‍ ചെയര്‍ ഷേര്‍ലി ജീവന്‍, എജ്യുക്കേഷന്‍ കോ ചെയര്‍- ടിന്റു ജോര്‍ജ്, ജെയ്‌സി ഐസക്, റിസര്‍ച് ആന്‍ഡ് പ്രൊഫഷണല്‍ ഡവലപ്‌മെന്റ് ചെയര്‍ സെല്‍വ സുനില്‍, അവാര്‍ഡ്‌സ് ആന്‍ഡ് സ്‌കോളര്‍ഷിപ് ചെയര്‍ ജ്യോതി സിജു, റിസര്‍ച് ആന്‍ഡ് പ്രൊഫഷണല്‍ ഡവലപ്‌മെന്റ് കോ ചെയര്‍-ജെസ്സീക്ക മാത്യു, ആനി ജോബി, ബൈ ലോ ചെയര്‍ ഡെയ്‌സി മാനുവല്‍, പബ്ലിക് റിലേഷന്‍ ചെയര്‍ ജോര്‍ജ് നടവയല്‍, കള്‍ച്ചറല്‍ പ്രോഗ്രാം ചെയര്‍-നിമ്മി ദാസ്, കള്‍ച്ചറല്‍ പ്രോഗ്രാം കോ ചെയര്‍- ആഷാ തോമസ്, ഫണ്ട്‌റെയ്‌സിങ് ആന്‍ഡ് ചാരിറ്റി ചെയര്‍-സ്വീറ്റി സൈമണ്‍, വെബ്‌സൈറ്റ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ചെയര്‍-ബിന്ദു ജോര്‍ജ്, മെമ്പര്‍ഷിപ് ചെയര്‍-മെര്‍ലി പാലത്തിങ്കല്‍, കോ ചെയര്‍- മോളി രാജന്‍ തുടങ്ങി പിയാനോയുടെ മറ്റു ഭാരവാഹികളെല്ലാം തന്നെ നേതൃനിരയിലും മറ്റു പ്രവര്‍ത്തനങ്ങളിലും സജീവസാന്നിധ്യമായി. 

പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ വെച്ചു തന്നെ നൈനയുടെ അഞ്ചാമത് കോണ്‍ഫറന്‍സിനെക്കുറിച്ചും അത് വിജയമാക്കിത്തീര്‍ക്കേണ്ടതിനെക്കുറിച്ചും പിയാനോ ഭാരവാഹികള്‍ സംസാരിച്ചിരുന്നു. അതിനുള്ള പ്ലാനുകള്‍ പിന്നീട് ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്തു. നൈനയുടെ എപിആര്‍എന്‍ ചെയറും കഴിഞ്ഞ രണ്ടു വര്‍ഷമായി പിയാനോയുടെ ഒരു വിംഗായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഡോ. ബിനു ഷാജിമോന്‍ കോണ്‍ഫറന്‍സിനെക്കുറിച്ച് അംഗങ്ങളോട് വിശദമായി സംസാരിച്ചിരുന്നു. പിയാനോ മുന്‍ പ്രസിഡന്റും നിലവില്‍ അഡൈ്വസറി ബോര്‍ഡ് ചെയറും നൈനയുടെ ഈവന്റ് ഫണ്ട് റെയ്സിങ് കോഡിനേറ്ററുമായ സാറ ഐപ് നൈന കോണ്‍ഫറന്‍സിന് ആവശ്യമായ ഫണ്ടിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും നേരത്തെ ബോധ്യപ്പെടുത്തിയിരുന്നു. വളരെ നേരത്തേ തന്നെ കോണ്‍ഫറന്‍സിനെക്കുറിച്ച് പ്ലാന്‍ ചെയ്യുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കൃത്യമായി കോഡിനേറ്റ് ചെയ്യുകയും ചെയ്തത് വഴി നൈനയുടെ അഞ്ചാമത് ക്ലിനിക്കല്‍ എക്സലന്‍സ് ആന്‍ഡ് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സിന്റെ വന്‍ വിജയത്തിനു അണിയറപ്രവര്‍ത്തകരാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പിയാനോ അംഗങ്ങള്‍. 

‘ഇടപഴകുക, പഠിപ്പിക്കുക, ശാക്തീകരിക്കുക: പ്രാക്ടീസ്, ലീഡര്‍ഷിപ്പ്, ഇന്നൊവേഷന്‍ എന്നിവയിലൂടെ നഴ്‌സിംഗ് മികവ് മെച്ചപ്പെടുത്തുക’ എന്ന പ്രമേയത്തില്‍ 

രണ്ടു ദിവസങ്ങളിലായി നടന്ന കോണ്‍ഫറന്‍സില്‍ വിദഗ്ദ്ധരുടെ പാനല്‍ ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, വിവിധ സെഷനുകള്‍ എന്നിവ അരങ്ങേറി. പിയാനോ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീമതി ബ്രിജിറ്റ് വിന്‍സെന്റ്, പിയാനോ വൈസ് പ്രസിഡന്റ് ശ്രീമതി സൂസന്‍ സാബു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗാല നൈറ്റ് കോണ്‍ഫറന്‍സിലെ ഹൈലൈറ്റുകളിലൊന്നായിരുന്നു. പിയാനോ അംഗങ്ങളായ സൂസന്‍ സാബു, ഷേര്‍ലി ജീവന്‍, ടിന്‌റു ജോര്‍ജ്, ജെസ്സീക്ക മാത്യു തുടങ്ങിയവരായിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണി. കാലിഫോര്‍ണിയ മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള മുപ്പതോളം സംസ്ഥാനങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ പങ്കാളിത്തം കോണ്‍ഫറസിന്റേയും നൈനയുടേയും കരുത്ത് വെളിപ്പെടുത്തുന്നതായിരുന്നു. 

അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്റെ നഴ്‌സിംഗ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. കാറ്റി ബോസ്റ്റണ്‍-ലിയറി, ജെഫേഴ്‌സണ്‍ ഹെല്‍ത്തിലെ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ഡോ. ക്ലെയര്‍ മൂണി, ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയിലെ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ഡോ. ചൗഡ്രോണ്‍ കാര്‍ട്ടര്‍ ഷോര്‍ട്ട് എന്നിവര്‍ കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷകരായി. ക്ലിനിക്കല്‍ മികവ്, നഴ്‌സിംഗ് നേതൃത്വം, ആരോഗ്യ സംരക്ഷണമേഖലയിലെ വികസനത്തിന്റെ ഭാവി എന്നിവയെക്കുറിച്ച് ഇവരോരോരുത്തരും ഫലപ്രദമായ സെഷനുകള്‍ നടത്തി. ജാരെഡ് സോളമന്‍, മിസ്റ്റര്‍ സേത്ത് ബ്ലൂസ്റ്റൈന്‍ (ഇലക്ഷന്‍ കമ്മീഷണര്‍), ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് പബ്ലിക് ഹെല്‍ത്തിലെ നഴ്‌സിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍പേഴ്‌സണ്‍ ഡോ. അമിത അവധാനി തുടങ്ങിയവരുടെ സാന്നിധ്യവും കോണ്‍ഫറന്‍സിന് നിറം പകര്‍ന്നു. 

NAINA യുടെ പ്രസിഡന്റ് ശ്രീമതി ഉമാമഹേശ്വരി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് കോണ്‍ഫറന്‍സ് ഭംഗിയായി നടന്നത്. NAINA എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിഫി ചെറിയാന്‍, നാഷണല്‍ കണ്‍വീനറും വൈസ് പ്രസിഡന്റുമായ താര ഷാജന്‍, പിയാനോ പ്രസിഡന്റും ചാപ്റ്റര്‍ കണ്‍വീനറുമായ ബിന്ദു എബ്രഹാം, NAINA APN ചെയര്‍മാനും കണ്‍വീനറുമായ ഡോ. ബിനു ഷാജിമോന്‍, NAINA ഫണ്ട്‌റൈസിംഗ് ചെയര്‍പേഴ്സണ്‍ സാറാമ്മ ഐപ്പ് എന്നിവര്‍ നേതൃനിരയിലെ ശക്തമായ സാന്നിധ്യമായി.

Hot this week

വയോജനസംഗമം സംഘടിപ്പിച്ച് അമൃത ആശുപത്രി

അമൃത ആശുപത്രിയിലെ ജെറിയാട്രിക്സ് മെഡിസിൻ വിഭാഗം വയോജന സംഗമം സംഘടിപ്പിച്ചു. ആരോഗ്യകരമായ...

മണപ്പുറം ഫിനാന്‍സ് ചീഫ് പിആര്‍ഒ സനോജ് ഹെര്‍ബര്‍ട്ടിന് ദേശീയ പുരസ്‌കാരം

ടൈംസ് ഗ്രൂപ്പിന്റെ ഇ ടി എഡ്ജ് സംഘടിപ്പിച്ച ദേശീയ സി സ്യൂട്ട്...

സീറോ മലബാർ   മിസ്സിസ്സാഗാ  രൂപതയുടെ പത്താം വർഷത്തോടനുബന്ധിച്ചു നടത്തിയ സർഗസന്ധ്യ 2025 നടത്തി

മിസ്സിസ്സാഗാ  രൂപതയുടെ പത്താം വർഷത്തിനോട് അനുബന്ധിച്ച് നടത്തിയ സർഗസന്ധ്യ 2025 ഗംഭീര...

ഐസിഇസിഎച്ച് ബൈബിൾ കൺവെൻഷൻ ഒക്ടോബർ 11 ന് ; റവ. ഫാ.ഡേവിസ് ചിറമേൽ മുഖ്യപ്രഭാഷണം നടത്തും

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) ആഭിമുഖ്യത്തിൽ 2025-ലെ...

അഗാപെ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന 15-ാം വാർഷിക സമ്മേളനം ഒക്ടോബർ 16 മുതൽ 19 വരെ

 ക്രിസ്തീയ ആത്മീയതക്കും നവീകരണത്തിനുമായി അമേരിക്കയിലെ അഗാപെ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന 15-ാമത് വാർഷിക...

Topics

വയോജനസംഗമം സംഘടിപ്പിച്ച് അമൃത ആശുപത്രി

അമൃത ആശുപത്രിയിലെ ജെറിയാട്രിക്സ് മെഡിസിൻ വിഭാഗം വയോജന സംഗമം സംഘടിപ്പിച്ചു. ആരോഗ്യകരമായ...

മണപ്പുറം ഫിനാന്‍സ് ചീഫ് പിആര്‍ഒ സനോജ് ഹെര്‍ബര്‍ട്ടിന് ദേശീയ പുരസ്‌കാരം

ടൈംസ് ഗ്രൂപ്പിന്റെ ഇ ടി എഡ്ജ് സംഘടിപ്പിച്ച ദേശീയ സി സ്യൂട്ട്...

സീറോ മലബാർ   മിസ്സിസ്സാഗാ  രൂപതയുടെ പത്താം വർഷത്തോടനുബന്ധിച്ചു നടത്തിയ സർഗസന്ധ്യ 2025 നടത്തി

മിസ്സിസ്സാഗാ  രൂപതയുടെ പത്താം വർഷത്തിനോട് അനുബന്ധിച്ച് നടത്തിയ സർഗസന്ധ്യ 2025 ഗംഭീര...

ഐസിഇസിഎച്ച് ബൈബിൾ കൺവെൻഷൻ ഒക്ടോബർ 11 ന് ; റവ. ഫാ.ഡേവിസ് ചിറമേൽ മുഖ്യപ്രഭാഷണം നടത്തും

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) ആഭിമുഖ്യത്തിൽ 2025-ലെ...

അഗാപെ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന 15-ാം വാർഷിക സമ്മേളനം ഒക്ടോബർ 16 മുതൽ 19 വരെ

 ക്രിസ്തീയ ആത്മീയതക്കും നവീകരണത്തിനുമായി അമേരിക്കയിലെ അഗാപെ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന 15-ാമത് വാർഷിക...

മിസ് കേരള ഫിറ്റ്‌നസ് ആന്‍ഡ് ഫാഷന്‍ 2025 കിരീടം ചൂടി സുവര്‍ണ ബെന്നി

ഫിറ്റ്‌നസ്സിനും ഫാഷനും ഒരു പോലെ മുന്‍ഗണന നല്‍കുന്ന മിസ് കേരള ഫിറ്റ്‌നസ്...

ഗ്രോക്കിനെ വീഡിയോ ഗെയിം പഠിപ്പിക്കാന്‍ മസ്‌ക് ആളെ തേടുന്നു; വന്‍ ആനുകൂല്യങ്ങളും

ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ xAI ചാറ്റ് ബോട്ടായ ഗ്രോക്കിനെ...

“ഈ പുതിയ പതിപ്പും പ്രേക്ഷകർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു”; ‘രാവണപ്രഭു’ റീ റിലീസിന് മുന്‍പ് വീഡിയോ സന്ദേശവുമായി മോഹന്‍ലാല്‍

രഞ്ജിത്ത് എഴുതി സംവിധാനം ചെയ്ത 'രാവണപ്രഭു'വിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത മംഗലശേരി നിലകണ്ഠനും...
spot_img

Related Articles

Popular Categories

spot_img