ഡെമോക്രാറ്റിക് പാർട്ടിയുടെ തന്ത്രങ്ങൾ നിയന്ത്രിക്കുന്നത് നേതൃത്വമെന്ന് ഒകാസിയോ-കോർട്ടെസ്

ഡെമോക്രാറ്റിക് പാർട്ടിയുടെ തന്ത്രങ്ങൾ നിയന്ത്രിക്കുന്നത് നേതൃത്വമാണെന്ന് കോൺഗ്രസ് അംഗം അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് ഒരു  അഭിമുഖത്തിൽ വ്യക്തമാക്കി. തന്നെക്കുറിച്ചുള്ള റിപ്പബ്ലിക്കൻ നേതാക്കളുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ അവർ, “എന്നെക്കുറിച്ച് അവർ മാധ്യമങ്ങളിൽ പലതും പറയുന്നു, എന്നാൽ സത്യം എന്തെന്ന് എല്ലാവർക്കും അറിയാം ” അവർ  പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളിൽ അവർ ചർച്ച ചെയ്യുന്നത് ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസുമായും സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമറുമായാണെന്നും അവർ കൂട്ടിച്ചേർത്തു.

2028-ലെ സെനറ്റ് പ്രൈമറിയിൽ ഷൂമറിനെ ഒകാസിയോ-കോർട്ടെസ് വെല്ലുവിളിച്ചേക്കാം എന്ന ഊഹാപോഹങ്ങൾ റിപ്പബ്ലിക്കൻ നേതാക്കൾ ഉന്നയിക്കുന്നുണ്ടെങ്കിലും, ഒകാസിയോ-കോർട്ടെസ് ഈ സാധ്യത തള്ളിക്കളഞ്ഞില്ല .നിലവിലെ പ്രശ്നങ്ങളിൽ വോട്ടർമാർക്ക് ഈ വിഷയത്തിൽ ആശങ്കയില്ലെന്ന് അവർ പറഞ്ഞു. “ആളുകൾ മരിക്കാൻ പോകുകയാണ്. വർഷങ്ങൾക്കപ്പുറമുള്ള ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല. തങ്ങളുടെ കുട്ടികൾക്ക് ഇൻസുലിൻ ലഭിക്കുമോ, ഭക്ഷണം കഴിക്കാൻ കഴിയുമോ എന്നതിലാണ് അവർക്ക് ശ്രദ്ധ,” അവർ പറഞ്ഞു.

ഷട്ട്ഡൗൺ അവസാനിപ്പിക്കാനുള്ള ആവശ്യങ്ങളിൽ ഡെമോക്രാറ്റിക് കോക്കസ് “അങ്ങേയറ്റം ഒറ്റക്കെട്ടാണെ”ന്നും, വൈറ്റ് ഹൗസിലെ  ഭീഷണികളെ താനോ സഹ ഡെമോക്രാറ്റുകളോ ഭയപ്പെടുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ചർച്ചകളിൽ താൻ മുൻനിരയിൽ ഉണ്ടാകേണ്ട ആവശ്യമില്ലെന്നും, കാരണം റിപ്പബ്ലിക്കൻമാർ സംസാരിക്കുന്നത് ജെഫ്രീസുമായും ഷൂമറുമായിട്ടാണെന്നും ഡെമോക്രാറ്റുകൾ ഈ ലക്ഷ്യത്തിൽ ഒറ്റക്കെട്ടാണെന്നും ഒകാസിയോ-കോർട്ടെസ് ഊന്നിപ്പറഞ്ഞു.

Hot this week

സ്വർണപ്പാളി വിവാദം: എസ്ഐടി അന്വേഷണം സ്വാഗതം ചെയ്യുന്നു, കുറ്റം ആര് ചെയ്താലും ശിക്ഷിക്കപ്പെടും: പി.എസ്. പ്രശാന്ത്

സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തെ സ്വാഗതം ചെയ്യുന്നുവെന്ന്...

ട്രംപ് -എപ്സ്റ്റീൻ പ്രതിമ നീക്കം ചെയ്തതിന് ശേഷം നാഷണൽ മാളിലേക്ക് തിരിച്ചെത്തി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അന്തരിച്ച ധനകാര്യ വിദഗ്ദ്ധൻ ജെഫ്രി എപ്സ്റ്റീനും...

മാധ്യമ ലോകത്തെ വേറിട്ട ശബ്ദമായി  ഇൻഡ്യ പ്രസ്  ക്ലബ്

ജനാധിപത്യത്തിന് പ്രബുദ്ധത പകരുന്ന മൂർച്ചയേറിയ  ആയുധം എന്നാണ് മാധ്യമങ്ങള്‍ പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്....

ഗാസയിൽ ട്രംപ് മുന്നോട്ട് വച്ച സമാധാന പദ്ധതിയിൽ തീരുമാനമെടുക്കാൻ ഈജിപ്തിൽ ചർച്ചകൾ തുടരുന്നു

ഗാസയിൽ അമേരിക്ക മുന്നോട്ട് വച്ച സമാധാന പദ്ധതിയിൽ തീരുമാനമെടുക്കാൻ ഈജിപ്തിൽ ചർച്ചകൾ...

ഗാസയെ കുരുതിക്കളമാക്കി ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് രണ്ടാണ്ട്

ഗാസയെ കുരുതിക്കളമാക്കിയ ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് രണ്ടാണ്ട്. 2023 ഒക്ടോബർ 7ന് ഇസ്രയേലിന്റെ...

Topics

ബിഹാറിൽ ബുർഖ ധരിച്ചെത്തുന്ന വോട്ടർമാരെ അംഗൻവാടി ജീവനക്കാർ പരിശോധിക്കും: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന സ്ത്രീ വോട്ടർമാരുടെ ഐഡൻ്റിറ്റി ഉറപ്പാക്കാൻ കർശന...

ഷേർയാർ വണ്ടലൂർ മൃഗശാലയിൽ തിരിച്ചെത്തി; കാണാതായത് നടൻ ശിവകാർത്തികേയൻ ദത്തെടുത്ത സിംഹത്തെ

തമിഴ്നാട്ടിലെ വണ്ടലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിഹം തിരിച്ചെത്തി. സഫാരി സോണിൽ...
spot_img

Related Articles

Popular Categories

spot_img