മാധ്യമ ലോകത്തിലെ പ്രതിഭകളെ ഒരുമിപ്പിക്കുന്ന ഈ അന്താരാഷ്ട്ര മാധ്യമ കോൺഫറൻസ് — ഒരു മഹത്തായ ആഘോഷ നിമിഷമാണ്. സത്യത്തിനും നീതിക്കും വേണ്ടി കഴിവും ടെക്നോളജിയും ബുദ്ധിയും വാക്കും തൂലിക കൈയിൽ എടുത്തവർ ഒന്നിച്ചുചേരുന്ന ഈ സംഗമം പ്രചോദനത്തിന്റെ പ്രതീകമാണ്.
ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്ന എല്ലാ മാധ്യമ പ്രതിനിധികൾക്കും ഹൃദയപൂർവ്വമായ സ്വാഗതം.നിങ്ങളുടെ സാന്നിധ്യം ഈ സംഗമത്തിന് ആഗോള മുഖച്ഛായ നൽകുന്നു. ന്യൂ ജേഴ്സിയിൽ സംഘടിപ്പിച്ച പതിനൊന്നാമത് കോൺഫറൻസിന്റെ വിജയത്തിനായി ആത്മാർത്ഥമായി പരിശ്രമിച്ച എല്ലാ ചാപ്റ്ററുകൾക്കും, എക്സിക്യൂട്ടീവ് അംഗങ്ങൾക്കും ഹൃദയപൂർവ്വം നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. നിങ്ങളുടെ സമർപ്പിതമായ സേവനവും കൂട്ടായ മനോഭാവവുമാണ് ഈ വിജയത്തിന്റെ അടിത്തറ.
മുൻകാല എക്സിക്യൂട്ടീവ് അംഗങ്ങളെയും ഈ അവസരത്തിൽ ആദരപൂർവ്വം ഓർക്കുന്നു. നിങ്ങളുടെ ദീർഘദർശനമാണ് ഈ കൂട്ടായ്മയെ ഇന്നത്തെ ഈ ഉയരത്തിലേക്ക് എത്തിച്ചത്. നിങ്ങൾ വിതച്ച വിത്തുകൾ ഇന്ന് വിജയത്തിന്റെ വൃക്ഷമായി വളർന്നു.
സുനിലിന്റെ നേതൃത്വത്തിലുള്ള നിലവിലെ എക്സിക്യൂട്ടീവ് ടീമിനും അഭിനന്ദനങ്ങൾ. നിങ്ങളുടെ നേതൃത്വവും ഏകകൃതമായ പരിശ്രമവുമാണ് ഈ സമ്മേളനത്തിന് തിളക്കം പകർന്നത്.
അഡ്വൈസറി ബോർഡ് അംഗങ്ങൾക്കും അവരുടെ വിലമതിക്കാനാവാത്ത മാർഗ്ഗനിർദേശത്തിനും പിന്തുണയ്ക്കും ഹൃദയപൂർവ്വം നന്ദി. വ്യക്തികളുടെതല്ല, കൂട്ടായ പരിശ്രമമാണ് യഥാർത്ഥ വിജയത്തിന്റെ രഹസ്യം. ഇത് ഭാവി തലമുറകൾക്ക് പ്രചോദനമാകട്ടെ.



