കേദാർനാഥ് യാത്ര മുടക്കാതെ സാറ അലി ഖാന്‍;”എന്നെ ഞാനാക്കിയതിന് നന്ദി”

യാത്രകളും ലോകം ചുറ്റിക്കാണുന്നതും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ബോളിവുഡ് നടി സാറ അലി ഖാന്‍. എല്ലാ വർഷവും നടിയെ ആകർഷിക്കുന്ന ഒരിടമുണ്ട് – കേദാർനാഥ്. നാല് ചോട്ടാ ചാർ ദാം തീർഥാടന കേന്ദ്രങ്ങളില്‍ ഏറ്റവും വിദൂരം സ്ഥിതി ചെയ്യുന്ന ഇടം. ശിവാരാധനയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ഭക്തരാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.

തീർത്ഥാടന കേന്ദ്രം എന്നതില്‍ ഉപരിയായി കേദാർനാഥ് സാറയുടെ ഇഷ്ട സ്ഥലമാകാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. സുശാന്ത് സിങ് രജ്പുത്തിനൊപ്പം അഭിനയിച്ച നടിയുടെ അരങ്ങേറ്റ ചിത്രമായ ‘കേദാർനാഥ്’ (2018) ചിത്രീകരിച്ചത് ഇവിടെയാണ്. അതിനാലാണ്, തന്റെ കരിയറിന് തുടക്കം കുറിച്ച ഇടത്തിലേക്ക് എല്ലാ വർഷവും പ്രാർഥനകൾ അർപ്പിക്കാനായി എത്തുന്നത് സാറ പതിവാക്കിയത്.

മുന്‍പ് എന്‍ഡിടിവിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ കേദാർനാഥിനോടുള്ള പ്രണയത്തെപ്പറ്റി സാറാ അലി ഖാന്‍ പറഞ്ഞിട്ടുണ്ട്. “പല തവണ ഞാന്‍ കേദാർനാഥില്‍ പോയിട്ടുണ്ട്. എല്ലാ വർഷവും പോകണമെന്നാണ് ആഗ്രഹം. എന്നെ ഞാന്‍ ആക്കിയത് ആ സ്ഥലമാണ്. ഇവിടെ വരുന്ന ഭൂരിഭാഗം പേരും എന്റെ സിനിമ കണ്ടവരാണ്. അതുകൊണ്ട് അവർക്ക് എന്നെ അറിയാം. കേദാർനാഥിലെ ഏതെങ്കിലും ദാബയില്‍ ഇരുക്കുമ്പോള്‍ അവരെന്നെ തിരിച്ചറിയും. ചിലപ്പോള്‍ ഏതെങ്കിലും യാത്രികർ ക്ഷേത്രത്തിലേക്കുള്ള വഴി ചോദിച്ചെന്നുമിരിക്കും,” സാറ പറഞ്ഞു.

മനോഹരമായ സൂര്യാസ്തമയങ്ങളും ക്ഷേത്ര സന്ദർശനങ്ങളും പ്രകൃതിരമണീയമായ ഇടങ്ങളിലേക്കുള്ള ട്രെക്കിങ്ങുകളും കൊണ്ട് സമ്പന്നമായിരുന്നു സാറയുടെ ഇത്തവണത്തെ കേദാർനാഥ് ദർശനം. യാത്രയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

വിസ്മയകരമായ ഈ യാത്ര സാധ്യമായതിന്റെ നന്ദി പ്രകടിപ്പിച്ചുകൊണ്ടാണ് നടി പോസ്റ്റിന് അടിക്കുറിപ്പ് എഴുതിയത്. “ജയ് ശ്രീ കേദാർ. പൂർണമായി പരിചിതമായി തോന്നുമ്പോഴും എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന ലോകത്തിലെ ഒരേയൊരു സ്ഥലം. നന്ദി മാത്രം. എനിക്കുള്ളതെല്ലാം തന്നതിനും എന്നെ ഞാനാക്കിയതിനും നന്ദി,” സാറ കുറിച്ചു.

ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിലാണ് കേദാർനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മന്ദാകിനി നദിക്കരയിലുള്ള ഈ ക്ഷേത്രം ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയങ്ങളിൽ മാത്രമേ ഭക്തർക്കായി തുറന്നുകൊടുക്കുകയുള്ളൂ.

മഞ്ഞുമൂടിയ ഉയർന്ന കൊടുമുടികളാൽ ചുറ്റപ്പെട്ട വിശാലമായ ഒരു പീഠഭൂമിയുടെ മധ്യത്തിൽ നിൽക്കുന്ന കേദാർനാഥിലെ ക്ഷേത്രം അതിമനോഹരമായ കാഴ്ചയാണ് തീർഥാടകർക്ക് സമ്മാനിക്കുന്നത്. ശിവന് സമർപ്പിച്ചിരിക്കുന്ന കേദാർനാഥ് ക്ഷേത്രത്തിന്റെ വാസ്തുവിദ്യ പ്രസിദ്ധമാണ്. ഇന്ത്യയിലെ ശിവന്റെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് ഇവിടെയുള്ളത്. ഇതാണ് തീർത്ഥാടകരെ ഇവിടേക്ക് ആകർഷിക്കുന്നത്.

Hot this week

സിനിമാ സംഘടനകളുടെ ആവശ്യം പരിഗണിച്ചില്ല; നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോ ഉദ്ഘാടനം ബഹിഷ്കരിക്കാൻ സംഘടനകൾ

നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഉദ്ഘാടനം സിനിമാ സംഘടനകൾ ബഹിഷ്കരിക്കും. നാളെ നടക്കുന്ന...

‘ആദിപുരുഷി’ന്റെ ഗതി വരുമോ? ‘രാമായണ’യിലെ രൺബീറിന്റെ ലുക്ക് ലീക്കായി, വിമർശനം

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'രാമായണ'....

ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

ഇറാനിലെ ഫാർസ് പ്രവിശ്യയിൽ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്....

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ...

Topics

സിനിമാ സംഘടനകളുടെ ആവശ്യം പരിഗണിച്ചില്ല; നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോ ഉദ്ഘാടനം ബഹിഷ്കരിക്കാൻ സംഘടനകൾ

നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഉദ്ഘാടനം സിനിമാ സംഘടനകൾ ബഹിഷ്കരിക്കും. നാളെ നടക്കുന്ന...

‘ആദിപുരുഷി’ന്റെ ഗതി വരുമോ? ‘രാമായണ’യിലെ രൺബീറിന്റെ ലുക്ക് ലീക്കായി, വിമർശനം

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'രാമായണ'....

ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

ഇറാനിലെ ഫാർസ് പ്രവിശ്യയിൽ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്....

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ...

ബെയ്റൂത്തിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; ജനങ്ങളോട് ഒഴിയാൻ നിർദേശിച്ച് സൈന്യം

ബെയ്‌റൂത്തിന്റെ തെക്കൻ മേഖലയിൽ ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം. ബെയ്‌റൂട്ടിലെ ഹരേത് ഹ്രെയിക്...

44 സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുമായി വിജയ് ദേവരകൊണ്ട; കയ്യടിച്ച് ആരാധകർ

നടി രശ്മിക മന്ദാനയുമായുള്ള വിവാഹത്തിന് പിന്നാലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വിജയ്...

“എനിക്ക് ചാക്കോച്ചനൊപ്പം അഭിനയിക്കാൻ എന്റെ അച്ഛൻ നിർമിച്ചതാണോ ‘പ്രിയം’?” മറുപടിയുമായി ദീപ നായർ

 സനലിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ദീപ നായർ എന്നിവർ അഭിനയിച്ച് 2000ൽ...
spot_img

Related Articles

Popular Categories

spot_img