“കേസുള്ള സ്പോൺസറെ എന്തിന് വിശ്വസിച്ചു? കരാറിൻ്റെ പകര്‍പ്പ് ലഭ്യമാക്കണം”; കലൂര്‍ സ്റ്റേഡിയം നവീകരണത്തിൽ ചോദ്യങ്ങളുമായി ഹൈബി ഈഡൻ

അര്‍ജന്‍റീന ടീമിൻ്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള കലൂര്‍ സ്റ്റേഡിയത്തിന്‍റെ നവീകരണത്തിൽ ചോദ്യങ്ങളുമായി ഹൈബി ഈഡൻ എംപി. സ്പോണ്‍സര്‍ കമ്പനിയുമായുള്ള കരാറിൻ്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ഹൈബി ഈഡൻ ജിസിഡിഎയോട് ആവശ്യപ്പെട്ടു. കലൂർ സ്റ്റേഡിയത്തിൽ അര്‍ജന്‍റീന ടീം വരുന്നതിൻ്റെ ഭാ​ഗമായി നടന്ന ചർച്ചകളെപ്പറ്റിയും, കരാറുകളെപ്പറ്റിയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊതുസമൂഹത്തിന് അറിയാൻ അവകാശമുണ്ട്. സ്റ്റേഡിയം അനിശ്ചിത്വത്തിലാകാൻ പോകുകയാണ്. ഈ അവസരത്തിൽ ഇനിയുള്ള ലീ​ഗ് മത്സരങ്ങൾ എങ്ങനെ നടക്കുമെന്നതടക്കമുള്ള കാര്യങ്ങൾ ജിസിഡിഎ വ്യക്തമാക്കണമെന്നും ഹൈബി ഈഡൻ പറഞ്ഞു.

ആരുടെ മേൽനോട്ടത്തിലാണ് സ്റ്റേഡിയത്തിലെ കരാറുപണികൾ നടക്കുന്നതെന്ന് വ്യക്തമാക്കണം. നവീകരണത്തിൽ ചില സാമ്പത്തിക തിരിമറികൾ നടന്നിട്ടുണ്ട്. ഇത് കായിക മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അറിവോടെയാണോ എന്ന് പൊതുസമൂഹത്തോട് പറയണം. കേരളത്തിലെ ആദ്യത്തെ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ ഭാവി അവതാളത്തിലായി. ലയണൽ മെസിയുടെയും അര്‍ജന്‍റീന ടീമിൻ്റെയും മത്സരത്തിൻ്റെ പേരിൽ കലൂര്‍ സ്റ്റേഡിയത്തിൽ നടത്തിവരുന്ന നവീകരണവുമായി ബന്ധപ്പെട്ട തുടർനടപടികൾ എന്താണെന്ന് അറിയിക്കണമെന്നും ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു.

നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് ഹൈബി ഈഡൻ ഗ്രേറ്റര്‍ കൊച്ചിൻ ഡെവലപ്മെന്‍റ് അതോറിറ്റി ചെയര്‍മാന് കത്തും നൽകിയിരുന്നു. സ്റ്റേഡിയം നവീകരണത്തിനും പരിപാടികളുടെ ആതിഥേയത്വവും സംബന്ധിച്ച് ജിസിഡിഎ ഏതെങ്കിലും സ്പോണ്‍സര്‍ കമ്പനിയുമായി എന്തെങ്കിലും തരത്തിലുള്ള ഔദ്യോഗിക കരാറിലോ ധാരണാപത്രത്തിലോ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നും ഏര്‍പ്പെട്ടിട്ടുണ്ടെങ്കിൽ അതിൻ്റെ പകര്‍പ്പ് ലഭ്യമാക്കണമെന്നുമാണ് കത്തിലെ ആവശ്യം. നവീകരണ പദ്ധതിയുടെ നിലവിലെ സമയക്രമങ്ങളും വ്യാപ്തിയും എന്തൊക്കെയാണെന്നും ഭാവിയിലെ കായിക, സാംസ്കാരിക പരിപാടികള്‍ക്ക് നവീകരണം ഗുണം ചെയ്യുമോയെന്നും എംപി കത്തിൽ ചോദിക്കുന്നുണ്ട്. ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ജിസിഡിഎയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും എംപി ആവശ്യപ്പെട്ടു.

Hot this week

അമേരിക്കയിൽ ഗ്യാസ് നികുതി ഇളവ് നിർദേശവുമായി ട്രംപ്

ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ ഫെഡറൽ ഗ്യാസോളിൻ നികുതി താത്കാലികമായി ഒഴിവാക്കാനുള്ള പദ്ധതി...

അനന്തമായി നീളുന്ന മുഖ്യമന്ത്രി പ്രഖ്യാപനം; നേതാക്കൾ പാണക്കാട്, മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു

മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു. നേതാക്കൾ പാണക്കാട്ടേത്തി. പി കെ കുഞ്ഞാലിക്കുട്ടി,...

സോണിയ ഗാന്ധി ആശുപത്രിയിൽ; മേദാന്ത ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കായി പ്രവേശിപ്പിച്ചു

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ...

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും....

Topics

എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. മറ്റന്നാള്‍ ഫല പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. ഇതുവരെ...

പ്രതിപക്ഷ അമരക്കാരനാര്? പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും

പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും. സംസ്ഥാന നേതൃയോഗത്തിലെ ചര്‍ച്ചകള്‍ക്ക്...

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിലെ മാരത്തണ്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രഖ്യാപനം ഇന്ന്...
spot_img

Related Articles

Popular Categories

spot_img