ഹൂസ്റ്റൺ റാന്നി അസോസിയേഷൻ കേരളോത്സവം നവംബർ 2-ന് 

അമേരിക്കയിലെ പ്രമുഖ മലയാളി കൂട്ടായ്മകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (HRA) കേരളപ്പിറവി ആഘോഷവും കുടുംബസംഗമവും ‘കേരളോത്സവം – A Journey Through Tradition എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കുന്നു.

ഹൂസ്റ്റണിൽ നടക്കുന്ന ആദ്യത്തെ കേരളപ്പിറവി ആഘോഷങ്ങൾക്ക് വൻ പിന്തുണയാണ് ലഭിക്കുന്നത്. നവംബർ 2ന്  ഞായറാഴ്ച, വൈകുന്നേരം 4:30-ന്
സ്റ്റാഫോർഡിലെ കേരളാ ഹൗസിൽ (1415 Packer Ln, Stafford, TX 77477) വെച്ച് നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

മലയാളി പാരമ്പര്യം വിളിച്ചോതുന്ന ഈ ആഘോഷത്തിൽ വൈവിധ്യമാർന്ന കലാ- സാംസ്കാരിക പരിപാടികൾ അരങ്ങേറും. കൂടാതെ, പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി വാഴയിലയിൽ രുചികരമായ കേരളതനിമയിൽ വിഭവസമൃദ്ധമായ വിരുന്നും ഒരുക്കിയിട്ടുണ്ട്. ഈ പരിപാടി വർണോജ്വലമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. മധുരമനോഹര ഗാനങ്ങൾ, മോഹിനിയാട്ടം, ഒപ്പന, വിവിധതരം നൃത്തങ്ങൾ,ചെണ്ടമേളം തുടങ്ങിയവ കേരളോത്സവത്തെ വേറിട്ടതും മികവുറ്റതുമാക്കി മാറ്റും.

ഏറ്റവും നന്നായി കേരളത്തനിമയിൽ വസ്ത്രം ധരിച്ച് വരുന്ന ദമ്പതികളെ കേരള മന്നൻ ആയും, മങ്ക ആയും തിരഞ്ഞെടുത്ത് ചടങ്ങിൽ ആദരിക്കും. ഡോർ പ്രൈസുകളും പരിപാടിയെ ആകർഷകമാക്കും.

ചടങ്ങിൽ സാമൂഹ്യ, സാംസ്‌കാരിക വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ അതിഥികളായി പങ്കെടുക്കും. ക്യാപ്റ്റൻ മനോജ് കുമാർ പൂപാറയിൽ മുഖ്യാതിഥിയായിരിക്കും. സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ, ജഡ്ജ് ജൂലി മാത്യു തുടങ്ങിയവർ കേരളോത്സാവത്തിൽ പങ്കെടുത്തു കേരളപിറവി ആശംസകൾ അറിയിക്കും. .

സന്ദീപ് തേവർവലിൽ മെഗാ സ്പോൺസർ (പെറി ഹോംസ്), രെഞ്ചു രാജ് (വിൻഡ്സർ മോർട്ട്ഗേജ്), മാത്യൂസ് ചാണ്ടപിള്ള, ജീമോൻ റാന്നി, ജൈജു കുരുവിള (TWFG ഇൻഷുറൻസ് ഗ്രൂപ്പ്), സുബിൻ കുമാരൻ (കിയാൻ ഇൻ്റർനാഷണൽ LLC & കിയാൻ ലോജിസ്റ്റിക്സ് Ltd), ബിജു സക്കറിയ (സാക്ക് ഓഡിയോ ലൈവ് റെക്കോഡിങ് & മിക്സിംഗ്), ബാലു സക്കറിയ (ബാലു സാക് സൂട്ട്) എന്നിവരുടെ സ്‌പോൺസർഷിപ്പിൻ്റെ സഹായത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ബിജു സക്കറിയ (പ്രസിഡൻ്റ്) വിനോദ് ചെറിയാൻ (ജനറൽ സെക്രട്ടറി) ബിനു സക്കറിയ (ട്രഷറർ) ജിൻസ് മാത്യു (വൈസ് പ്രസിഡൻ്റ്) ബാബു കലീന (സെക്രട്ടറി) ജിമോൻ റാന്നി (ഉപ രക്ഷാധികാരി) അനില സന്ദീപ് (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ  പരിപാടിയുടെ വൻ വിജയത്തിനായി പ്രവർത്തിക്കുന്നു.

ഹൂസ്റ്റണിലെ എല്ലാ മലയാളികളെയും കുടുംബസമേതം കേരളത്തിൻ്റെ പാരമ്പര്യം വിളിച്ചോതുന്ന ഈ ആഘോഷത്തിൽ പങ്കെടുക്കുവാൻ  ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ഈ  പരിപാടിയിൽ പങ്കെടുക്കുന്നതിന് അസോസിയേഷൻ ഭാരവാഹികളുമായി ഒക്ടോബർ 31ന് മുമ്പായി ബന്ധപ്പെടേണ്ടതാണ്..

കൂടുതൽ വിവരങ്ങൾക്ക് ;
• ബിജു സക്കറിയ: 281-919-4709
• അനിലാ സന്ദീപ്: 281-380-8216
• വിനോദ് ചെറിയാൻ: 832-689-4742
• ബിനു സക്കറിയ: 865-951-9481


ജീമോൻ റാന്നി

Hot this week

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ക്രിസ്തുമസ്- പുതുവത്സരം ആഘോഷിച്ചു

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ക്രിസ്തുമസും പുതുവത്സരവും വർണ്ണാഭമായി...

വാഷിംഗ്ടൻ ഡിസി ശ്രീനാരായണ  മിഷൻ സെന്ററിന് പുതു നേതൃത്വം

അമേരിക്കയുടെ തലസ്ഥാനമായ  വാഷിംഗ്ടൻ ഡിസി ആസ്ഥാനമായി കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തിൽ ഏറെയായി...

പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ 

 പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. പ്രവാസി...

സാമ്പത്തിക സാക്ഷരത വളർത്തുന്നതിന് പ്രോജക്‌ട് വാണിജ്യ പദ്ധതിയുമായി ഐസിഎഐ

സ്കൂൾ വിദ്യാഭ്യാസത്തിൽ സാമ്പത്തിക സാക്ഷരതയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനായി ദി ഇൻസ്റ്റിറ്റ്യൂട്ട്...

Topics

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ക്രിസ്തുമസ്- പുതുവത്സരം ആഘോഷിച്ചു

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ക്രിസ്തുമസും പുതുവത്സരവും വർണ്ണാഭമായി...

വാഷിംഗ്ടൻ ഡിസി ശ്രീനാരായണ  മിഷൻ സെന്ററിന് പുതു നേതൃത്വം

അമേരിക്കയുടെ തലസ്ഥാനമായ  വാഷിംഗ്ടൻ ഡിസി ആസ്ഥാനമായി കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തിൽ ഏറെയായി...

പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ 

 പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. പ്രവാസി...

സാമ്പത്തിക സാക്ഷരത വളർത്തുന്നതിന് പ്രോജക്‌ട് വാണിജ്യ പദ്ധതിയുമായി ഐസിഎഐ

സ്കൂൾ വിദ്യാഭ്യാസത്തിൽ സാമ്പത്തിക സാക്ഷരതയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനായി ദി ഇൻസ്റ്റിറ്റ്യൂട്ട്...

സെന്റ് പോൾസ് മാർത്തോമാ ചർച്ച് ഓഫ് ഡാളസ്  മാതൃകയായി ‘ഒരു ദിവസത്തെ വരുമാനം’ ദാനപദ്ധതി

മെസ്‌ക്വിറ്റിലെ സെന്റ് പോൾസ് മാർത്തോമാ ചർച്ച് അംഗങ്ങൾ തങ്ങളുടെ  മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ...

അഭയനയത്തിൽ (Asylum) കടുത്ത നിയന്ത്രണങ്ങളുമായി ട്രംപ് സർക്കാർ; ഇന്ത്യക്കാർക്കും തിരിച്ചടിയായേക്കാം

അമേരിക്കയിലെ അഭയ (Asylum) നിയമങ്ങളിലെ പഴുതുകൾ അടയ്ക്കുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ...

ശബരിമലയിലെ സ്വർണ്ണപ്പാളികൾക്ക് എന്ത് സംഭവിച്ചു? വ്യക്തതയില്ലാതെ SIT

ശബരിമലയിൽ നിന്നും 2019ൽ ഇളക്കി കൊണ്ടു പോയ സ്വർണ്ണപ്പാളികൾക്ക് എന്ത് സംഭവിച്ചുവെന്നതിൽ...
spot_img

Related Articles

Popular Categories

spot_img