കൊല്ലം ജില്ലയിലെ മലയോര പ്രദേശമായ പുനലൂരിൽ,കല്ലട നദിയുടെ ഇരു കരകളെയും ബന്ധിപ്പിക്കുന്ന ചരിത്ര പ്രസിദ്ധമായ പാലമാണ് പുനലൂർ തൂക്കുപാലം.
1877-ൽ നിർമ്മിച്ച ഈ പാലം, പഴയ കാലത്തിന്റെ ഓർമ്മകളും കേരള ചരിത്രത്തിൻറെ എൻജിനീയറിങ് അത്ഭുതവുമാണ്. തിരുവിതാംകൂർ രാജാവ് ആയില്യംതിരുനാളിൻ്റെ ഭരണകാലത്താണ് തൂക്കുപാലം നിർമ്മിക്കുന്നതും പൊതുജനങ്ങൾക്ക് സാധനങ്ങൾ കൊണ്ടുവരുന്നതിനും മറ്റുമായി തുറന്നുകൊടുക്കുന്നതും. ആദ്യതീവണ്ടിപാതയ്ക്കു വേണ്ടിയാണ് ഈ തൂക്കുപാലം പണികഴിപ്പിച്ചത്. എന്നാൽ ഇന്ന് ഇവിടം കാൽനടക്കാരെ കൂടാതെ ട്രാവൽ ബ്ലോഗേഴ്സും വിനോദസഞ്ചാരികളും ദിവസേന വന്നുപോകാറുണ്ട്.
പുരാവസ്തു വകുപ്പിന്‍റെ കീഴിലുള്ള പാലത്തില്‍ തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളത്. പാലത്തിന്‍റെ ഇരു വശങ്ങളിലും ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.പുരാതന കാലത്തെ പൈതൃകങ്ങളിലൊന്നാണ് ഈ പാലം. വർഷാവർഷം നവീനപ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു.
ഇന്നും ഈ പാലം കാലത്തിന്റെ ശബ്ദം മുഴക്കുന്നു. ഒന്ന് നിശ്ശബ്ദമായി നിന്നാൽ, നിങ്ങൾക്കും അതിന്റെ ശ്വാസം കേൾക്കാനാകും.
കൈലാസ് രാജീവ്



