രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ചിത്രം ‘ഡീയസ് ഈറെ’യ്ക്ക് മികച്ച പ്രതികരണം. ആദ്യ ഷോ അവസാനിക്കുമ്പോൾ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പ്രണവ് മോഹൻലാൽ ഞെട്ടിച്ചുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഭൂതകാലം, ഭ്രമയുഗം എന്നീ സിനിമകളുടെ അതേ നിലവാരത്തിലാണ് ‘ഡിയേസ് ഈറെ’യും രാഹുൽ അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് പൊതു അഭിപ്രായം.
ഹൊറർ എന്ന ഴോണറിനെ അതിവിദഗ്ധമായ ഉപയോഗിക്കുന്ന സംവിധായകനാണ് രാഹുൽ സദാശിവൻ. മുൻ സിനിമകളിൽ കണ്ട പ്രണവിനെയല്ല തന്റെ പുതിയ ചിത്രങ്ങളിൽ രാഹുൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് കാണികളുടെ കമന്റ്. നടന്റെ കരിയർ ബെസ്റ്റാണ് സിനിമ എന്നും അഭിപ്രായമുണ്ട്. സിനിമ നൂറ് കോടി ക്ലബിൽ ഇടംപിടിക്കുമെന്നാണ് പ്രണവ് ഫാൻസ് സോഷ്യൽ മീഡിയയിൽ പറയുന്നത്. ക്രിസ്റ്റോ സേവ്യറിന്റെ പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.
‘ക്രോധത്തിൻ്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്.
ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: M R രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ഡിഐ – രംഗ്റെയ്‌സ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്

 
                                    