മയോപ്പിയ വാരാചരണത്തിന്റെ ഭാഗമായി അമൃത ആശുപത്രിയിൽ സൗജന്യ മയോപ്പിയ സ്ക്രീനിംഗ് നവംബർ 20 വരെ ഉച്ചക്ക് 2:00 മണി മുതൽ 4:00 വരെ A-ബ്ലോക്ക്, ടവർ 1, ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള ഒഫ്താൽമോളജി വകുപ്പിൽ നടക്കും. മാതാപിതാക്കൾക്കുള്ള വർക്ക്‌ഷോപ്പും കുട്ടികൾക്കായുള്ള ഡ്രോയിംഗ് മത്സരവും നവംബർ 22 രാവിലെ 10:00 മണി മുതൽ 12:30 വരെ നടക്കും. രജിസ്ട്രേഷനായി 82817 55755 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ആദ്യ ദിവസം നടന്ന വാക്കത്തോണിന് ശേഷം കൊച്ചി അമൃത ആശുപത്രി അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ബീന കെ.വി., സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. അജോയ് മേനോൻ, ഒഫ്താൽമോളജി വിഭാഗം മേധാവി ഡോ. ഗോപാൽ എസ്. പിള്ള, കൺസൾട്ടന്റ് & ക്ലിനിക്കൽ അസോസിയേറ്റ് പ്രൊഫസർ ഡോ. അനിൽ രാധാകൃഷ്ണൻ, അഡിഷണൽ പ്രൊഫസർ ഡോ. മനോജ് പ്രതാപൻ, പീഡിയാട്രിക് ഒഫ്താൽമോളജിസ്റ്റ് ഡോ. പ്രവീണ ശ്യാം എന്നിവർ മയോപ്പിയയുടെ വർധിച്ചുവരുന്ന വ്യാപനം, പ്രാരംഭ സ്ക്രീനിംഗിന്റെ ആവശ്യകത, കുട്ടികളുടെ കണ്ണുകൾക്കായി ആരോഗ്യമാർന്ന ഡിജിറ്റൽ ശീലങ്ങളുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് സന്ദേശങ്ങൾ പങ്കുവച്ചു. കുട്ടികളിലെ സ്‌ക്രീൻ-അധികൃതമായ ജീവിതശൈലിയിൽ മയോപ്പിയ ബോധവൽക്കരണം അത്യന്തം ആവശ്യമാണെന്ന സന്ദേശമാണ് ആരോഗ്യ പ്രവർത്തകർ ഉയർത്തിക്കാട്ടിയത്.


