മിസ് യൂണിവേഴ്സ് 2025 ആയി മെക്സിക്കൻ സുന്ദരി ഫാത്തിമ ബോഷ്. 74ാമത് മിസ് യൂണിവേഴ്സ് കിരീടമാണ് ഫാത്തിമ ബോഷ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ വിജയി ഡെൻമാർക്കിൽ നിന്നുള്ള വിക്ടോറിയ ക്ജെർ തെയിൽവിഗ് ഫാത്തിമയെ കിരീടമണിയിച്ചു.
അവസാന റൗണ്ടിൽ തായ്‌ലൻഡിൻ്റെ പ്രവീണർ സിങിനെ പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. പ്രവീണർ സിംഗ് ആദ്യ റണ്ണറപ്പായി. വെനസ്വേലയുടെ സ്റ്റെഫാനി അബസാലി രണ്ടാം റണ്ണറപ്പും ഫിലിപ്പീൻസിന്റെ അഹ്തിസ മനാലോ മൂന്നാം റണ്ണറപ്പും ഐവറി കോസ്റ്റിന്റെ ഒലിവിയ യാസെ നാലാം റണ്ണറപ്പുമായി. മിസ് യൂണിവേഴ്സ് വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സുന്ദരി മനിക വിശ്വകർമയ്ക്ക് അവസാന 12ൽ എത്താൻ സാധിക്കാതെ പുറത്തായി. ഈ വർഷം, ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്‌വാൾ മത്സരത്തിൽ വിധികർത്താക്കളുടെ പാനലിൽ ഇടംപിടിച്ചിരുന്നു.
മിസ് യൂണിവേഴ്സ് വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സുന്ദരി മനിക വിശ്വകർമയ്ക്ക് അവസാന 12ൽ എത്താൻ സാധിക്കാതെ പുറത്തായി. ഈ വർഷം, ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്‌വാൾ മത്സരത്തിൽ വിധികർത്താക്കളുടെ പാനലിൽ ഇടംപിടിച്ചിരുന്നു.
മത്സരത്തിന് മുന്നോടിയായി ഫാത്തിമ ബോഷിനെ സംഘാടകർ ‘വിവരമില്ലാത്തവൾ’ എന്ന് വിളിച്ച് അപമാനിച്ച സംഭവം ഏറെ ചർച്ചയായിരുന്നു. ഫാത്തിമ തന്റെ സോഷ്യൽ മീഡിയയിൽ പ്രൊമോഷണൽ പോസ്റ്റുകൾ ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് മിസ് യൂണിവേഴ്സ് അവതാരക നവത് ഇറ്റ്സരഗ്രിസിൽ അത്തരത്തിൽ പരിഹസിച്ചത്. ഇതിനെതിരെ ഫാത്തിമ നടത്തിയ പ്രതികരണവും ഏറെ ചർച്ചയായിരുന്നു. ലോകം ഇത് കാണേണ്ടതുണ്ടെന്നും ഇത് സ്ത്രീകൾക്ക് ശബ്ദമുയർത്താനുള്ള വേദിയാണെന്നും ഫാത്തിമ പ്രതികരിച്ചിരുന്നു. മറ്റ് മത്സരാർഥികളും സംഭവത്തിന് പിന്നാലെ ഫാത്തിമയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.



