അന്താരാഷ്ട്ര സ്വഹീഹ് മുസ്‌ലിം പാരായണ സമാപന സമ്മേളനം:ഇന്ത്യൻ ഗ്രാൻഡ് മുഫ്തി നേതൃത്വം നൽകും

മലേഷ്യൻ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ പുത്രജയയിലെ മസ്‌ജിദ്‌ പുത്രയിൽ ലോകപ്രശസ്‌ത പണ്ഡിതരുടെ സാന്നിധ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സ്വഹീഹ് മുസ്‌ലിം പാരായണ സദസ്സ് നാളെ(വെള്ളി) സമാപിക്കും. പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീം ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. വിവിധ രാജ്യങ്ങളിലെയും സ്വദേശത്തെയും പണ്ഡിതരും മതവിദ്യാർഥികളും  സംബന്ധിക്കും.

പരിശുദ്ധ ഖുർആന് ശേഷം മുസ്‌ലിം ലോകം അവലംബമായി ഗണിക്കുന്ന ഹദീസുകളുടെ പ്രചാരണത്തിലൂടെ ഇസ്‌ലാമിക പൈതൃകവും പാരമ്പര്യവും ആധുനിക സമൂഹത്തിൽ വളർത്തുകയും വ്യാപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 19 ന് ആരംഭിച്ച സംഗമത്തിൽ ഇതിനകം വിവിധ പണ്ഡിതരാണ് ഓരോ ദിവസത്തെയും പാരായണങ്ങൾക്ക് നേതൃത്വം നൽകിയത്. മലേഷ്യ മദനി നയത്തിന് കീഴിൽ പാരമ്പര്യ ഇസ്‌ലാമിന്റെ വ്യാപനത്തിനും വളർച്ചക്കുമായി നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി അൻവർ ഇബ്റാഹീമിന് കീഴിലുള്ള മലേഷ്യൻ മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നത്. ഇതിന്റെ ഭാഗമായാണ് 2023 ജൂലൈയിൽ പുത്ര മസ്ജിദിൽ വാർഷിക ഹദീസ് സംഗമങ്ങൾ ആരംഭിച്ചത്. മതപണ്ഡിതർക്കുള്ള മലേഷ്യൻ ഭരണകൂടത്തിന്റെ പരമോന്നത ബഹുമതിയായ മഅൽ ഹിജ്‌റ പുരസ്കാരം നേടിയതിന് പിറകെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയാണ് പ്രസ്തുത പരിപാടിക്ക് തുടക്കമിട്ടത്.

സ്വഹീഹ് മുസ്‌ലിം പൂർണമായും പാരായണം ചെയ്യുന്ന 12 ദിവസം നീണ്ടു നിൽക്കുന്ന സദസ്സിൽ തിരഞ്ഞെടുക്കപ്പെട്ട 1000 പേരാണ് ശ്രോതാക്കൾ. മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നഈം ബിൻ മുഖ്താറിന്റെ മേൽനോട്ടത്തിലാണ് ദർസ് നടക്കുന്നത്. സമാപന ചടങ്ങിൽ ഗ്രാൻഡ് മുഫ്‌തിക്ക് പുറമെ ഇന്ത്യയിൽ നിന്ന് ജാമിഉൽ ഫുതൂഹ്- ഇന്ത്യൻ ഗ്രാൻഡ് മസ്ജിദ് ഇമാം ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും സംബന്ധിക്കുന്നുണ്ട്. ശൈഖ് വാൻ മുഹമ്മദ് ഇസ്സുദ്ദീൻ, ശൈഖ് മുഹമ്മദ് അൽ ഹസൻ, ശൈഖ് ഹുസൈൻ അബ്ദുൽ ഖാദിർ അൽ യൂസുഫി, ശൈഖ് നൂറുദ്ദീൻ മർബു അൽ മക്കി, ഡോ. നാജി അൽ അറബി തുടങ്ങി പ്രമുഖരും സമാപന സമ്മേളനത്തിൽ പങ്കെടുക്കും.

പഞ്ചദിന പര്യടനത്തിന്റെ ഭാഗമായി വിവിധ സാംസ്കാരിക-വൈജ്ഞാനിക പരിപാടികളിലും ഗ്രാൻഡ് മുഫ്തി സംബന്ധിക്കും. പ്രധാനമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തും.

Hot this week

“ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചെന്ന് കരുതേണ്ട”; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യയുടെ കരസേനാ മേധാവി ഉപേന്ദ്ര...

ആദ്യ ദിനം 84 കോടിക്ക് മുകളിൽ ആഗോള കളക്ഷനുമായി ‘മന ശങ്കര വര പ്രസാദ് ഗാരു’; കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് നേടി ചിരഞ്ജീവി

തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി ഒരുക്കിയ 'മന ശങ്കര...

കെ. വെങ്കടേഷ് – കാട നടരാജ് ചിത്രം ‘കരിക്കാടൻ’; ‘രത്തുണി’ ഗാനം പുറത്ത്

കാട നടരാജിനെ നായകനാക്കി കെ. വെങ്കടേഷ് ഒരുക്കിയ 'കരിക്കാടൻ' എന്ന കന്നഡ...

കലൂർ സ്റ്റേഡിയം അപകടം: കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടം സംഭവിച്ച കേസിലെ തുടർ...

Topics

“ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചെന്ന് കരുതേണ്ട”; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യയുടെ കരസേനാ മേധാവി ഉപേന്ദ്ര...

കെ. വെങ്കടേഷ് – കാട നടരാജ് ചിത്രം ‘കരിക്കാടൻ’; ‘രത്തുണി’ ഗാനം പുറത്ത്

കാട നടരാജിനെ നായകനാക്കി കെ. വെങ്കടേഷ് ഒരുക്കിയ 'കരിക്കാടൻ' എന്ന കന്നഡ...

കലൂർ സ്റ്റേഡിയം അപകടം: കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടം സംഭവിച്ച കേസിലെ തുടർ...

‘2255’ വിട്ടുകൊടുക്കാൻ പറ്റുമോ! ‘രാജാവിന്റെ മകൻ’ നമ്പർ ലേലത്തിൽ പിടിച്ച് മോഹൻലാൽ

മോഹൻലാലിന് സൂപ്പർ സ്റ്റാർ പദവി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ചിത്രമാണ് 1986ൽ...

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി; 10,700 പേര്‍ അറസ്റ്റില്‍

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി. 10,700...

2025ൽ യുഎസ് റദ്ദാക്കിയത് ഒരു ലക്ഷത്തോളം വിസകൾ; വിസ നഷ്ടപ്പെട്ടവരിൽ 8000 വിദ്യാർഥികളും

ക്രിമിനൽ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി കുടിയേറ്റം തടയുന്നതിനുള്ള വ്യാപകമായ ശ്രമങ്ങളുടെ ഭാഗമായി 2025-ൽ...
spot_img

Related Articles

Popular Categories

spot_img