സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൈബര്‍ സുരക്ഷാ ആപ്പായ സഞ്ചാര്‍ സാഥി ഉപയോഗിച്ച് എല്ലാ പുതിയ ഉപകരണങ്ങളും പ്രീലോഡ് ചെയ്യാന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി ടെലികോം മന്ത്രാലയം. സര്‍ക്കാരിന്റെ നിര്‍ദേശം ആപ്പിളുമായി പുതിയ തര്‍ക്കത്തിന് കാരണമാകുമെന്നാണ് സൂചന. സ്വകാര്യമായാണ് നിര്‍ദേശം നല്‍കിയത്.
ലോകത്തിലെ ഏറ്റവും വലിയ ടെലിഫോണ്‍ മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇന്ത്യ. 90 ദിവസത്തിനുള്ളില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് നവംബര്‍ 28-ന് പുറത്തിറക്കിയ ഉത്തരവരവില്‍ വ്യക്തമാക്കുന്നത്.



