ഗുജറാത്തിൽ ആംആദ്മി പാർട്ടിയുടെ ഗുജറാത്ത് ജോഡോ റാലിക്കിടെ എംഎൽഎയ്ക്ക് നേരെ ചെരുപ്പേറ്. ജാംനഗറിൽ എഎപിയുടെ വിസവദറിൽ നിന്നുള്ള എംഎൽഎ ഗോപാൽ ഇറ്റാലിയക്ക് നേരെയാണ് കോൺഗ്രസ് പ്രവർത്തകൻ ഛത്രപാൽ സിങ് ജഡേജ ചെരുപ്പെറിഞ്ഞത്. ഇയാളെ ആംആദ്മി പ്രവർത്തകർ മർദിച്ചതോടെ കാര്യങ്ങൾ സംഘർഷത്തിലേക്ക് വഴിമാറി.
പൊലീസ് ഇടപെട്ടാണ് എഎപി പ്രവർത്തകരെ മാറ്റിയത്. ഛത്രപാൽ സിങ്ങിനെതിരെ പരാതിയുമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് ഗോപാൽ ഇറ്റാലിയ വ്യക്തമാക്കി. പരിപാടിയിൽ പ്രസംഗിക്കുന്നിനിടെയാണ് എംഎൽഎയ്ക്ക് നേരെ ചെരുപ്പേറുണ്ടായത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.



