കെ.എച്ച്.എൻ.എ ഡാളസ് റീജിയണൽ വൈസ് പ്രസിഡന്റായി രേഷ്മ രഞ്ജൻ ചുമതലയേറ്റു

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) യുടെ ഡാളസ് റീജിയണൽ വൈസ് പ്രസിഡന്റായി (RVP) പാലക്കാട് സ്വദേശിനിയായ ശ്രീമതി രേഷ്മ രഞ്ജൻ നിയമിതയായി. നിലവിൽ ഡാളസിനടുത്തുള്ള ഫേറ്റിൽ താമസിക്കുന്ന രേഷ്മ, സേവനപരതയും ക്രിയാത്മകതയും കൊണ്ട് അമേരിക്കയിലെ മലയാളി സമൂഹത്തിൽ ശ്രദ്ധേയമായ വ്യക്തിത്വമാണ്.

ഡാളസ് മലയാളി അസോസിയേഷനിലെ (DMA) സജീവ സാന്നിധ്യമാണ് രേഷ്മ രഞ്ജൻ. ഒരു വർഷത്തിനുള്ളിൽ തന്നെ റീജിയൻ ഉദ്ഘാടനം, മനോരമ ഹോർട്ടൂസ് ഔട്ട്‌റീച്ച്, ബാഡ്മിന്റൺ ടൂർണമെന്റ്, ഓണം ആഘോഷങ്ങൾ എന്നിവയുടെ വിജയത്തിന് പിന്നിൽ രേഷ്മയുടെ പങ്ക് വളരെ വലുതായിരുന്നു. ഫോമായുടെ വിമൻസ് ഫോറം സെക്രട്ടറിയായി (2022-2024) പ്രവർത്തിച്ച കാലയളവിൽ കാൻസർ സ്ക്രീനിംഗ്, വിദ്യാ വാഹിനി സ്കോളർഷിപ്പ് പ്രോഗ്രാം തുടങ്ങിയ ശ്രദ്ധേയമായ പദ്ധതികൾക്ക് അവർ നേതൃത്വം നൽകി. കേരള അസോസിയേഷൻ ഓഫ് കൊളറാഡോയുടെ (KAOC) ലിറ്ററേച്ചർ സെക്രട്ടറിയായും യുവയുടെ  സെക്രട്ടറിയായും (2019–2021) അവർ പ്രവർത്തിച്ചിട്ടുണ്ട്.

ഒരു എഴുത്തുകാരിയും പ്രഭാഷണ കലയുടെ പ്രചാരകയുമായ രേഷ്മ, കെ.എച്ച്.എൻ.എയുടെ പുതിയ യുവജന സംരംഭമായ “കഥാ വാക് ചാതുര്യം – ദി ആർട്ട് ഓഫ് എലക്വന്റ് സ്പീക്കിംഗ്” എന്ന പദ്ധതിക്ക് നേതൃത്വം നൽകും. കഥാകഥനത്തിലൂടെ യുവജനങ്ങളുടെ ആത്മവിശ്വാസം, ക്രിയാത്മകത, സംസാര വൈദഗ്ദ്ധ്യം എന്നിവ വികസിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഡാളസിലെ അർക്ക എനർജിയിൽ വെയർഹൗസ് മാനേജരായി സേവനമനുഷ്ഠിക്കുന്ന രേഷ്മ, 13 ഇംഗ്ലീഷ് പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഒരു എഴുത്തുകാരി കൂടിയാണ്.

രേഷ്മ രഞ്ജൻ കൃഷ്ണ രഞ്ജൻ്റെയും രതി രഞ്ജൻ്റെയും മകളാണ്. ഐ.ടി. പ്രൊഫഷണലായ ജയൻ കോടിയത്ത് മനോൾ ആണ് ഭർത്താവ്. നന്ദ, വേദ എന്നിവരാണ് മക്കൾ.

“വിവിധ സംഘടനകളിലെ ദീർഘകാല പ്രവർത്തന പരിചയവും, യുവജന ശാക്തീകരണത്തിലും സാമൂഹിക സേവനത്തിലുമുള്ള ശ്രീമതി രേഷ്മ രഞ്ജൻ്റെ അചഞ്ചലമായ പ്രതിബദ്ധതയും കെ.എച്ച്.എൻ.എയ്ക്ക് വലിയ മുതൽക്കൂട്ടാകും. ഡാളസ് മേഖലയിലെ കെ.എച്ച്.എൻ.എയുടെ പ്രവർത്തനങ്ങൾക്ക് രേഷ്മയുടെ നേതൃത്വം നിർണായകമാകും,” കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.

ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവരും ശ്രീമതി രേഷ്മ രഞ്ജന് ആശംസകൾ നേർന്നു.

Hot this week

എന്ത് പറയും? രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി; ഇന്ന് രാത്രി 8.30ന്

രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രി എട്ടരയ്ക്ക് പ്രധാനമന്ത്രി...

മണ്ഡല പുനർനിർണയം, ബിജെപിയുടെ തോൽവി ഇവിടെ തുടങ്ങുകയാണ്, ഒരുമിച്ച് നിന്നാൽ വിജയം ഉറപ്പ്; എം കെ സ്റ്റാലിൻ

വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിനെ തമിഴ്‌നാടിന്റെയും ദക്ഷിണേന്ത്യയുടെയും വിജയമായി വിശേഷിപ്പിച്ച്...

സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ കളിക്കളം 2026: ഗെയിം നൈറ്റ് ശനിയാഴ്ച ഏപ്രിൽ 18, 2026

കൊളംബസ് പ്രദേശത്തെ മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്ന പരിപാടിയായ കോമ (COMA) കളിക്കളം...

തണ്ണീർക്കുടം പദ്ധതിയുമായി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂ‌ൾസ്

കടുത്ത വേനൽ ചൂടിൽ വലയുന്ന ജീവജാലങ്ങൾക്ക് ആശ്വാസമേകാനും വിദ്യാർഥികളിൽ സഹജീവി സ്നേഹം...

മനുഷ്യരാശിക്ക് ഭീഷണിയായേക്കാം; പുതിയ AI മോഡലിന്റെ റിലീസ് തടഞ്ഞ് ആന്ത്രോപിക്

മനുഷ്യർക്ക് അതീവ അപകടകാരിയായേക്കാം എന്ന മുന്നറിയിപ്പോടെ തങ്ങളുടെ പുതിയ AI മോഡലായ...

Topics

വേൾഡ് കപ്പ് ഫൈനൽ: യാത്രയ്ക്ക് 150 ഡോളർ ടിക്കറ്റ് നിരക്ക്; ന്യൂജേഴ്സിയിൽ പ്രതിഷേധം

2026-ലെ ലോകകപ്പ് ഫുട്ബോൾ ഫൈനലിന് വേദിയാകുന്ന ന്യൂജേഴ്സിയിൽ യാത്രാനിരക്കിനെച്ചൊല്ലി വൻ വിവാദം....

ഹോർമുസ് കടലിടുക്ക് തുറന്നു: എണ്ണവിലയിൽ 9% ഇടിവ്, ഓഹരി വിപണിയിൽ വൻ മുന്നേറ്റം

ഇറാൻ-അമേരിക്ക സംഘർഷങ്ങൾക്കിടെ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും തുറന്നുകൊടുത്തു. ഇതേത്തുടർന്ന് രാജ്യാന്തര...

നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് അമേരിക്കയുടെ (NAINA) 10 മത്തെ ദ്വിവാർഷിക സമ്മേളനം ഡാള്ളസിൽ 

ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (IANANT) ആതിഥേയത്വം...
spot_img

Related Articles

Popular Categories

spot_img