റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചയിൽ പുരോഗതി; സ്ഥിരീകരിച്ച് ട്രംപും സെലൻസ്കിയും

റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചയിൽ പുരോഗതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡൻ്റ് വോളോദിമിർ സെലൻസ്കിയും. യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ് പറഞ്ഞു. 20 ഇന സമാധാന പദ്ധതിയിൽ 90 ശതമാനത്തിലും ധാരണയായി എന്ന് സെലൻസ്കി പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരു നേതാക്കളും. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ട്രംപ് ഫോണിൽ വിളിച്ച് ചർച്ച നടത്തി.

ഫ്ലോറിഡയിലെ മാർ-എ-ലാഗോയിലുള്ള ട്രംപിൻ്റെ റിസോർട്ടിലായിരുന്നു സെലൻസികിയുമായുള്ള കൂടിക്കാഴ്ച. ചർച്ചയിൽ പുരോഗതിയുണ്ടെന്ന് ഇരു നേതാക്കളും പറഞ്ഞു. എന്നാൽ ചില പ്രശ്നങ്ങൾ സംബന്ധിച്ച് ഇനിയും തീരുമാനമായില്ലെന്ന് ട്രംപ് കൂട്ടി ചേർത്തു. ഡോൺബാസിൽ ഒരു സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്ന കാര്യത്തിൽ ഇപ്പോഴും ധാരണയിലെത്താൻ സാധിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു. സമാധാന പദ്ധതിയുടെ 90 ശതമാനത്തിലും ധാരണയായി എന്ന് സെലൻസ്കി പറഞ്ഞു. കൂടുതൽ ചർച്ചകൾക്കായി അടുത്തയാഴ്ച യു എസ് -യുക്രേനിയൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും.

സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപായി റഷ്യൻ പ്രസിഡൻ്റ് പുടിനുമായി രണ്ടു മണിക്കൂർ ട്രംപ് ഫോണിൽ സംസാരിച്ചു. സംഭാഷണം ഗുണകരമായിരുന്നെന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. വെടിനിർത്തൽ കരാർ യാഥാർത്ഥ്യമായാൽ താൻ യുക്രെയ്ൻ സന്ദർശിക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. ജനുവരിയിൽ ട്രംപ് -സെലൻസ്കി കൂടിക്കാഴ്ച വീണ്ടും നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

Hot this week

“റഷ്യയുടെ നുണകളില്‍ മറ്റൊന്നുകൂടി”; പുടിന്റെ വസതിക്കു നേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന ആരോപണം തള്ളി സെലന്‍സ്‌കി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വീട് ലക്ഷ്യമാക്കി യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം...

മുൻ എംഎൽഎ പി.എം. മാത്യു അന്തരിച്ചു

മുൻ എംഎൽഎ പി.എം. മാത്യു അന്തരിച്ചു. പി.എം. മാത്യു കടുത്തുരുത്തി മുൻ...

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു; വിടവാങ്ങിയത് രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ (80) അന്തരിച്ചു. അസുഖങ്ങളെ...

ഹൂസ്റ്റണിൽ 30,000-ത്തിലധികം ഉപഭോക്താക്കൾക്ക് തിങ്കളാഴ്ച പുലർച്ചെയോടെ വൈദ്യുതി തടസ്സപ്പെട്ടു

ഹൂസ്റ്റണിൽ 30,000-ത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടു2025 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ,...

ഡിട്രോയിറ്റ് കേരള ക്ലബ്ബിന് നവ സാരഥികൾ

പ്രവർത്തന പന്ഥാവിൽ അരനൂറ്റാണ്ട് പിന്നിട്ട ഡിട്രോയിറ്റ് കേരളക്ലബ്ബിന്റെ 2026-ലെ ഭാരവാഹികളായി സുജിത് നായർ...

Topics

“റഷ്യയുടെ നുണകളില്‍ മറ്റൊന്നുകൂടി”; പുടിന്റെ വസതിക്കു നേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന ആരോപണം തള്ളി സെലന്‍സ്‌കി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വീട് ലക്ഷ്യമാക്കി യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം...

മുൻ എംഎൽഎ പി.എം. മാത്യു അന്തരിച്ചു

മുൻ എംഎൽഎ പി.എം. മാത്യു അന്തരിച്ചു. പി.എം. മാത്യു കടുത്തുരുത്തി മുൻ...

ഹൂസ്റ്റണിൽ 30,000-ത്തിലധികം ഉപഭോക്താക്കൾക്ക് തിങ്കളാഴ്ച പുലർച്ചെയോടെ വൈദ്യുതി തടസ്സപ്പെട്ടു

ഹൂസ്റ്റണിൽ 30,000-ത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടു2025 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ,...

ഡിട്രോയിറ്റ് കേരള ക്ലബ്ബിന് നവ സാരഥികൾ

പ്രവർത്തന പന്ഥാവിൽ അരനൂറ്റാണ്ട് പിന്നിട്ട ഡിട്രോയിറ്റ് കേരളക്ലബ്ബിന്റെ 2026-ലെ ഭാരവാഹികളായി സുജിത് നായർ...

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് മധ്യപ്രദേശിനോട് 47 റൺസ് തോൽവി

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വീണ്ടും തോൽവി. മധ്യപ്രദേശ് 47 റൺസിനാണ്...

മണപ്പുറം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി ഭുവനേശ് താരാശങ്കറിനെ നിയമിച്ചു

വലപ്പാട്- മണപ്പുറം ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി (ഗ്രൂപ്പ് CFO) ഭുവനേശ്്...

വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തിനെതിരെ ഝാർഖണ്ഡ് ഒന്നാം ഇന്നിങ്സിൽ 282 റൺസിന് പുറത്ത്

16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തിനെതിരെ ഝാർഖണ്ഡിൻ്റെ ഒന്നാം...
spot_img

Related Articles

Popular Categories

spot_img