കൊച്ചിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ കെസിഎ; നിർമാണം സർക്കാരുമായി ചേർന്ന്

സർക്കാരുമായി ചേർന്ന് കൊച്ചിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ കെസിഎ തീരുമാനം. കാര്യവട്ടം സ്റ്റേഡിയം ദീർഘകാല പാട്ടത്തിന് എടുക്കാനും എല്ലാ ജില്ലകളിലും ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനും കെസിഎ തീരുമാനിച്ചു. കേരള വനിതാ പ്രീമിയർ ലീഗ് ഉടൻ ആരംഭിക്കാനും തീരുമാനമായി. തിരുവനന്തപുരത്ത് ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തിന്റെ കീഴിൽ അടിസ്ഥാന സൗകര്യ വികസനത്തിനും താരങ്ങളുടെ ശാക്തീകരണത്തിനും ഊന്നൽ നൽകുന്ന നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.

കേരളത്തിലെ ക്രിക്കറ്റ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരു വർഷത്തെ സമഗ്ര വികസന കർണപദ്ധതി പ്രഖ്യാപിച്ചത്. കായിക മേഖലയ്ക്കായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കേരള സ്പോർട്സ് ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെൻ്റ് സ്കീമിൻ്റെ അടിസ്ഥാനത്തിലും ഭൂനിയമത്തിൽ അനുവദിച്ച പ്രത്യേക ഇളവുകളും പ്രയോജനപ്പെടുത്തി വിപുലമായ പദ്ധതികളാണ് കെസിഎ വിഭാവനം ചെയ്യുന്നത്.

14 ജില്ലകളിലും ക്രിക്കറ്റ് ഗ്രൗണ്ടുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും കെസിഎ നിർണിക്കും. ക്രിക്കറ്റ് ഗ്രൗണ്ടിനോട് അനുബന്ധിച്ച് മറ്റു കായിക ഇനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യവും വികസിപ്പിക്കും. എല്ലാ ജില്ലകളിലും ഏകീകൃത നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളും അത്യാധുനിക പ്ലെയർ അമെനിറ്റീസും ഉറപ്പാക്കി ഗുണനിലവാരമുള്ള സൗകര്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്പോർട്സ് ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെൻ്റ് സ്കീം പ്രഖ്യാപിക്കുകയും ഭൂനിയമത്തിൽ ഇളവ് അനുവദിക്കുകയും ചെയ്ത സർക്കാരിനെയും മുഖ്യമന്ത്രി, റവന്യൂ മന്ത്രി, കൃഷി മന്ത്രി, കായിക മന്ത്രി എന്നിവരെയും അസോസിയേഷൻ അഭിനന്ദിച്ചു.

മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് സെന്റർ ക്രിക്കറ്റിനും ഫുട്ബോളിനും മറ്റു കായിക ഇനങ്ങൾക്കും വേണ്ടി സജ്ജീകരിക്കാനുള്ള പദ്ധതിക്ക്‌ അംഗീകാരം നൽകാൻ സർക്കാരുമായി തുടർചർച്ചകൾ നടത്താൻ ഭാരവാഹികളെ ചുമതലപ്പെടുത്തിയതായി പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ പറഞ്ഞു. ​വനിതാ ക്രിക്കറ്റ് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് കേരള വനിതാ പ്രീമിയർ ലീഗ് ഉടൻ ആരംഭിക്കും. വനിതാ താരങ്ങൾക്ക് കൃത്യമായ മത്സരവേദികൾ ഒരുക്കുന്നതിലൂടെ സംസ്ഥാനത്ത് കരുത്തുറ്റ ഒരു വനിതാ ക്രിക്കറ്റ് നിരയെ വാർത്തെടുക്കാൻ സാധിക്കുമെന്ന് സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു.

യുവപ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്ക് ശാസ്ത്രീയമായ പരിശീലനം നൽകുന്നതിനുമായി പ്രത്യേക ‘കെസിഎ ക്രിക്കറ്റ് അക്കാദമികൾ ഇടുക്കിയിലും തിരുവനന്തപുരത്തും പ്രവർത്തനമാരംഭിക്കും. നൂതനമായ കോച്ചിങ് രീതികളും പ്രൊഫഷണൽ മെന്ററിങ്ങും വഴി കുട്ടികളിലെ കായികക്ഷമതയും പ്രകടനവും മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. നിലവിലുള്ള ഹൈ പെർഫോമൻസ് സെന്ററിനെ കൂടുതൽ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. അത്യാധുനിക പരിശീലന സൗകര്യങ്ങൾ, സ്പോർട്സ് സയൻസ് ലാബുകൾ, ഫിറ്റ്നസ് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററുകൾ, വിദഗ്ധരായ പരിശീലകരുടെ സേവനം എന്നിവ ഉറപ്പാക്കി താരങ്ങളെ ദേശീയ-അന്തർദേശീയ പ്രകടനം പുറത്തെടുക്കാൻ പ്രാപ്തരാക്കും. സുതാര്യമായ ഭരണവും അടിത്തട്ടിലുള്ള വികസനവും വഴി കേരളത്തെ ഇന്ത്യൻ ക്രിക്കറ്റിലെ മുൻനിര ശക്തിയായി മാറ്റാനാണ് ശ്രമമെന്നും കെസിഎ വ്യക്തമാക്കി.

Hot this week

സാൻ മാവിലയുടെ ‘മാർജാരസരസൻ’ കവിതാസമാഹാരം സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രകാശനം നിർവ്വഹിച്ചു

സാൻ മാവിലയുടെ 'മാർജാരസരസൻ' കവിതാസമാഹാരം പുറത്തിറങ്ങി: മന്ത്രി സജി ചെറിയാൻ പ്രകാശനം...

ജാമിഅ മർകസ്; 2025-26 വർഷത്തെ ഫൈനൽ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ജാമിഅ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തഖസ്സുസ്സ് ഫിഖ്ഹ്, കുല്ലിയ്യ ഉസ്വൂലുദ്ദീന്‍: ശുഅ്ബ...

ടെക്സസ് സെനറ്റ് പ്രൈമറി: ജാസ്മിൻ ക്രോക്കറ്റിന് പിന്തുണയുമായി കമല ഹാരിസ്

ടെക്സസിലെ നിർണ്ണായകമായ ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറിയിൽ കോൺഗ്രസ് അംഗം ജാസ്മിൻ ക്രോക്കറ്റിനെ...

അമേരിക്കയിൽ മോർട്ട്ഗേജ് നിരക്കുകൾ മൂന്ന് വർഷത്തിന് ശേഷം 6 ശതമാനത്തിന് താഴെയായി

അമേരിക്കയിൽ ഭവന വായ്പാനിരക്കുകൾ (Mortgage Rates) കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആദ്യമായി...

ടൈം മാഗസിൻ ‘വുമൺ ഓഫ് ദി ഇയർ 2026’: പട്ടികയിൽ മൂന്ന് ഇന്ത്യൻ വംശജർ

ലോകത്തെ മാറ്റിമറിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വനിതകളെ ആദരിക്കുന്ന ടൈം മാഗസിന്റെ 2026-ലെ...

Topics

നോർത്ത് അമേരിക്ക  മാർത്തോമ്മാ സഭ ഭദ്രാസന ദിനം  മാർച്ച് 1 ഞായറാഴ്ച

മർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ അംഗങ്ങൾ എന്ന നിലയിൽ ഒരുമിച്ചുള്ള...

പാലക്കാട് സ്പോർട്സ് ഹബ്ബ് ജില്ലയുടെ മുഖച്ഛായ മാറ്റും: മന്ത്രി എം.ബി. രാജേഷ്

ശ്രീ ചാത്തൻകുളങ്ങര ഭഗവതി ദേവസ്വം ട്രസ്റ്റിന്റെ ഭൂമിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ...

ടെലിവിഷൻ പരമ്പരകൾ വെറും വിനോദോപാധിയല്ല, സാമൂഹിക മാറ്റത്തിനുള്ള ആയുധം: സീ കേരളം പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു

ടെലിവിഷൻ പരമ്പരകൾ കേവലം വിനോദത്തിന് മാത്രമുള്ളതല്ലെന്നും അവ സമൂഹത്തിന്റെ നേർക്കാഴ്ചകളായി മാറണമെന്നുമുള്ള...
spot_img

Related Articles

Popular Categories

spot_img