സൊഹ്‌റാൻ മംദാനിയുടെ അമ്മയായ ഇന്ത്യൻ സംവിധായിക ആരാണ്? ‘കോൻ ബനേഗ ക്രോർപതി’യിലും ന്യൂയോർക്ക് മേയറാണ് വിഷയം

ജനുവരി ഒന്നിനാണ് ന്യൂയോർക്ക് സിറ്റിയുടെ 112ാമത് മേയർ ആയി ഇന്ത്യൻ വംശജനായ സൊഹ്‍റാൻ മംദാനി സത്യപ്രതിജ്ഞ ചെയ്തത്. സബ്‍വേ സ്റ്റേഷനിൽ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും ചെറിയൊരു സംഘം മാധ്യമപ്രവർത്തകരും മാത്രമാണ് പങ്കെടുത്തത്. ലോകത്താകമാനം മംദാനി തരംഗമാകുകയാണ്. ഇങ്ങ് ഇന്ത്യയിൽ അമിതാഭ് ബച്ചൻ അവതാരകനാകുന്ന കോൻ ബനേഗ ക്രോർപതിയിലും. മത്സരാർഥിയായി അല്ല, അഞ്ച് ലക്ഷം രൂപയുടെ ചോദ്യത്തിന് വിഷയമായി.

കോൻ ബനേഗ ക്രോർപതിയുടെ ഡിസംബർ 26ലെ എപ്പിസോഡിലായിരുന്നു സൊഹ്റാൻ മംദാനിയെപ്പറ്റിയുള്ള ചോദ്യം. മധ്യ പ്രദേശിലെ ഭോപ്പാലിൽ നിന്നുള്ള രേണു ദേവി ശുക്ല ആയിരുന്നു ഹോട്ട് സീറ്റിൽ. “ന്യൂയോർക്ക് സിറ്റിയുടെ മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിയുടെ അമ്മയായ ഇന്ത്യൻ ചലച്ചിത്ര സംവിധായിക ആരാണ്?” എന്നായിരുന്നു അമിതാഭിന്റെ 10ാം ചോദ്യം. ഗുരീന്ദർ ചദ്ദ, മീര നായർ, ദീപ മേത്ത, അപർണ സെൻ എന്നിങ്ങനെ ആയിരുന്നു ഓപ്ഷനുകൾ. ശരിയുത്തരം ഏതെന്ന് ഉറപ്പില്ലാതിരുന്നതിനാൽ രേണു ദേവി 50-50 ലൈഫ് ലൈൻ തെരഞ്ഞെടുത്തു. ഒടുവിൽ ഓപ്ഷനുകൾ ദീപാ മേത്ത, മീര നായർ എന്നിവരിലേക്ക് ചുരുങ്ങി. ശരിയുത്തരമായ മീരാ നായർ തെരഞ്ഞെടുത്ത രേണു ദേവിക്ക് അഞ്ച് ലക്ഷം രൂപയാണ് ലഭിച്ചത്.

ലോക പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ സംവിധായികയാണ് മീര നായർ. ഒഡീഷയിലെ റൂർക്കലയിലാണ് ജനനം. മൺസൂൺ വെഡ്ഡിങ്, മിസിസിപ്പി മസാല, ദ നെയിംസേക്ക്, സലാം ബോംബെ തുടങ്ങിയ ശക്തമായ രാഷ്ട്രീയം സംസാരിച്ച സിനിമകൾ ഒരുക്കിയത് മീര ആണ്. ‘സലാം ബോംബെ’യിലൂടെ 1988 ലെ കാൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ക്യാമറ പുരസ്കാരം നേടി. കൂടാതെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നോമിനെഷനും ഈ ചിത്രത്തിന് ലഭിച്ചു. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയ മീര മകന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും സജീവമായിരുന്നു.

Hot this week

ആഗോളയുദ്ധമായി വളർന്ന് ‘ബിസിസിഐ vs ബിസിബി തർക്കം’; ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേഷണം വിലക്കി സർക്കാർ

ഐപിഎല്ലിൽ പങ്കെടുക്കുന്നതിൽ നിന്ന് ബംഗ്ലാദേശ് പേസ് ബൌളർ മുസ്തഫിസുർ റഹ്മാനെ വിലക്കിയ...

രണ്‍വീറിനൊപ്പം സോംബീ വേള്‍ഡിലേക്ക് കല്യാണിയും; ബോളിവുഡില്‍ ചുവടുറപ്പിക്കാനൊരുങ്ങി താരം

തെന്നിന്ത്യ കടന്ന് ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ കല്യാണി പ്രിയദര്‍ശന്‍. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ രണ്‍വീര്‍...

“ഇറക്കുമതി തീരുവ കൂട്ടും, എന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമാണെന്ന് മോദിക്ക് അറിയാം”; ഇന്ത്യക്കെതിരെ ഭീഷണിയുമായി ട്രംപ്

 റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിയില്ലെങ്കിൽ ഇന്ത്യയുടെ ഇറക്കുമതി തീരുവ ഇനിയും ഉയർത്തുമെന്ന...

ബില്യണ്‍ ഡോളര്‍ കളക്ഷന്‍ നേടി ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’; പുതിയ റെക്കോര്‍ഡുമായി ജെയിംസ് കാമറൂണ്‍

മുന്‍ ചിത്രങ്ങളെ പോലെ ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഇടം നേടി ജെയിംസ്...

Topics

100 കോടിയുടെ ആഗോള കളക്ഷൻ; നിവിൻ പോളിയുടെ ഏറ്റവും വലിയ വാണിജ്യ നേട്ടത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് സർവ്വം മായ

റിലീസ് കേന്ദ്രങ്ങളിലെങ്ങും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അഖിൽ സത്യൻ-നിവിൻ പോളി കൂട്ടുകെട്ടിൽ...

ഡിസിസി-കെപിസിസി പുനഃസംഘടന ഉടനില്ല; തിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് ധാരണ

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഡിസിസി – കെപിസിസി സെക്രട്ടറി പുനഃസംഘടന വേണ്ടെന്ന്...

ശബരിമല സ്വർണ്ണക്കൊള്ള; എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി ദേവസ്വം...
spot_img

Related Articles

Popular Categories

spot_img