രാജമൗലിയേയും ഷാരൂഖ് ഖാനേയും മറികടന്ന് ‘ധുരന്ധർ’; ആഗോള തലത്തിൽ കളക്ഷൻ റെക്കോർഡുകൾ തകർത്ത് രൺവീർ ചിത്രം

ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധർ’ ആഗോള ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് 33ാം ദിവസവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം ഇതിനോടകം 1222 കോടി രൂപയാണ് ആഗോളതലത്തിൽ നേടിയത്. വടക്കേ അമേരിക്കയിൽ വൻ തരംഗമാണ് ചിത്രം സൃഷ്ടിക്കുന്നത്.

യുഎസിലും കാനഡയിലുമായി 20 മില്യൺ ഡോളർ (ഏകദേശം 168 കോടി രൂപ) ചിത്രം നേടിക്കഴിഞ്ഞു. വിലക്ക് കാരണം ഗൾഫ് രാജ്യങ്ങളിൽ റിലീസ് ഇല്ലാതിരുന്നിട്ടും ആഗോള തലത്തിൽ മികച്ച കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. രൺവീർ സിംഗ് നായകനായ സ്പൈ-ആക്ഷൻ ത്രില്ലറിൽ പാകിസ്ഥാൻ വിരുദ്ധ പരാമർശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആറ് ഗൾഫ് രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയത്. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് സിനിമയ്ക്ക് പ്രദർശന വിലക്കുള്ളത്.

നോർത്ത് അമേരിക്കയിൽ രാജമൗലിയുടെ ‘ബാഹുബലി’യുടെ ആൾ ടൈം റെക്കോർഡ് സിനിമ മറികടന്നു. യുഎസിലും കാനഡയിലും സമാനമായ കളക്ഷൻ കുതിപ്പ് കാണാം. ‘ആർആർആർ’ (15.3 മില്യൺ ഡോളർ), ഷാരൂഖ് ഖാന്റെ ‘ജവാൻ’ (15.6 മില്യൺ ഡോളർ), ‘കൽക്കി 2898 എഡി’ (18 മില്യൺ ഡോളർ) എന്നീ ചിത്രങ്ങളുടെ റെക്കോർഡുകൾ ‘ധുരന്ധർ’ തകർത്തു. ഇനി ‘ബാഹുബലി 2’ (20.7 മില്യൺ ഡോളർ) മാത്രമാണ് ധുരന്ധറിന് മുന്നിലുള്ളത്.

കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിനാണ് ധുരന്ധർ’ തിയേറ്ററുകളിലെത്തിയത്. അക്ഷയ് ഖന്ന, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ, രാകേഷ് ബേദി എന്നിവരും സിനിമയിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നു. സാറാ അർജുൻ ആണ് ചിത്രത്തിലെ നായിക. അടുത്ത വർഷം 19ന് ‘ധുരന്ധറി’ന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

Hot this week

22ന് സിനിമ സംഘടനകളുടെ പണിമുടക്ക്; തിയേറ്ററുകള്‍ അടച്ചിടും; ഷൂട്ടിങ് നിര്‍ത്തും

സംസ്ഥാനത്തെ സിനിമ സംഘടനകള്‍ 22ന് സൂചന പണിമുടക്ക് നടത്തും. ഏറെ കാലമായുള്ള...

ശബരിമല സ്വർണക്കൊള്ള: കേസ് എടുത്ത് ED

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൊച്ചി യൂണിറ്റിൽ ഇസിഐആർ രജിസ്റ്റർ...

ഭാവഗായകന്‍ പി ജയചന്ദ്രന്‍ ഓര്‍മയായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം

ഭാവഗായകന്‍ പി ജയചന്ദ്രന്‍ ഓര്‍മയായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. ഹൃദയം കവര്‍ന്ന...

ജനനായകന് പ്രദർശനാനുമതി, ഉടൻ റിലീസിന്; സെൻസർ ബോർഡിന് തിരിച്ചടി

നടൻ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന...

Topics

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌ സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ തിരുന്നാൾ ആഘോഷത്തിന് ഇന്ന് തുടക്കം

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ വിശുദ്ധ സ്തെപ്പാനോസ്...

ഡാലസ് കേരള അസോസിയേഷൻ സുവർണ്ണ ജൂബിലി- ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ  ജനുവരി 10-ന് 

കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ  50-ാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ്-പുതുവത്സര പരിപാടികൾക്കും ജനുവരി...

അർജുൻ മോദി അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റു

ഇന്ത്യൻ വംശജനായ അർജുൻ മോദി അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ (SSA)...
spot_img

Related Articles

Popular Categories

spot_img