ശബരിമല സ്വർണ്ണക്കൊള്ളയിൽ ശബരിമല തന്ത്രിയായിരുന്ന കണ്ഠര് രാജീവരെ SIT കസ്റ്റഡിയിലെടുത്തു. രാവിലെയാണ് എസ് ഐ ടി യാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത് . രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ തുടരുന്നു. തന്തി കണ്ഠര് രാജീവര് അറസ്റ്റിലായേക്കുമെന്നാണ് സൂചന.
തന്ത്രിയ്ക്ക് – ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിന് തെളിവ് ലഭിച്ചു. ഇരുവരും പല തവണ കൂടിക്കാഴ്ച നടത്തി. 2018 മുതൽ നിരവധി കൂടിക്കാഴ്ച ഇരവരും നടത്തി. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും, സ്വാധീനം ഉണ്ടാക്കി കൊടുത്തതും തന്ത്രിയെന്ന് SITക്ക് വിവരം ലഭിച്ചു.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഇസിഐആർ രജിസ്റ്റർ ചെയ്തു. ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണം തുടങ്ങുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ ഇഡി സമീപിച്ചിരുന്നു.
കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇഡി ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷണം നടക്കുക. ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതികളാക്കിക്കൊണ്ടാണ് ഇഡി അന്വേഷണം നടക്കുക.



