“വി.എസ്. ആരോഗ്യവാനായി തിരിച്ചുവരും”; ആശുപത്രിയിലെത്തി എം.എ. ബേബിയും ബിനോയ് വിശ്വവും

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായി വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിക്കാനായി ആശുപത്രിയിലെത്തി സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും. ഐസിയുവിലായതിനാല്‍ കാണാന്‍ സാധിച്ചില്ലെന്ന് എം.എ. ബേബിയും ബിനോയ് വിശ്വവും മാധ്യമങ്ങളോട് അറിയിച്ചു.

‘വിഎസിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. പതിവുപോലെ പോരാളിയായ വി.എസ്. ആരോഗ്യവാനായി തിരിച്ചുവരും. ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. മക്കളെയും ഡോക്ടര്‍മാരെയും കണ്ട് സംസാരിച്ചു,’എം.എ. ബേബി പറഞ്ഞു.

അദ്ദേഹം ഐസിയുവിലാണ്, അതുകൊണ്ട് തന്നെ കാണാന്‍ സാധിച്ചില്ല. ഡോക്ടര്‍മാരോട് സംസാരിച്ചു. ആരോഗ്യനില മെച്ചപ്പെട്ടു എന്ന് അറിയിച്ചു. വിഎസ് എന്നും ആരോഗ്യവാനാണ്. ആശങ്കപ്പെടേണ്ട സ്ഥിതിയില്ല, വിഎസ് പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരും എന്നാണ് പ്രതീക്ഷ,’ ബിനോയ് വിശ്വം പ്രതികരിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയാക് ഐസിയുവില്‍ ചികിത്സയിലാണ് വിഎസ്. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇന്ന് രാവിലെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Hot this week

മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതല്‍; വാർഷിക ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ചുലക്ഷമായി ഉയര്‍ത്തി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കുമായി ഏര്‍പ്പെടുത്തിയിട്ടുള്ള മെഡിസെപ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ...

വിരമിക്കലിന് ശേഷം സുനിത വില്യംസിനെ കാത്തിരിക്കുന്ന പെൻഷനും ആനുകൂല്യങ്ങളും..

27 വർഷത്തെ ശ്രദ്ധേയമായ കരിയറിന് ശേഷം വിശ്രമ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നാസയിലെ...

‘പ്രകമ്പനം’ തിയേറ്ററുകളിലേക്ക്; ജനുവരി 30ന് റിലീസ്

യുവതാരങ്ങളായ ഗണപതിയും സാഗർ സൂര്യയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'പ്രകമ്പനം' എന്ന സിനിമയുടെ...

സ്ത്രീകൾക്ക് എഐയെ അത്ര വിശ്വാസം പോര! പഠനം പറയുന്നത്..

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ സ്ത്രീകൾ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ സംശയത്തോടെയാണ് കാണുന്നതെന്നാണ് പഠനങ്ങൾ...

ടി20 ലോകകപ്പ് 2026: ഐസിസിയുടെ അന്ത്യശാസനത്തോട് പ്രതികരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ

2026ലെ ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ആവശ്യം അന്താരാഷ്ട്ര...

Topics

തണുത്ത കാറ്റും, മഞ്ഞുമഴയും; എട്ടുവർഷത്തിനു ശേഷം ഷാങ്ഹായിൽ അപൂർവമായൊരു മഞ്ഞുവീഴ്ച

ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായിൽ കഴിഞ്ഞ ദിവസം ഉറക്കമുണർന്നവർ ചെറുതായൊന്ന് അമ്പരന്നു....

AI വൈറ്റ് കോളർ ജോലികൾക്ക് കനത്ത വെല്ലുവിളി; മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

വൈറ്റ് കോളർ ജോലികൾക്ക് അടുത്ത 4-5 വർഷത്തിനുള്ളിൽ AI ഭീഷണിയാകുമെന്ന മുന്നറിയിപ്പുമായി...

ഗാസയുടെ മണ്ണിൽ നിന്നും പലായനം;  ഒമാൻ മണ്ണില്‍ സ്ട്രോബറി വസന്തം തീർത്ത് അഭയാർഥി കുടുംബം

യുദ്ധം തകർത്ത ഗാസയുടെ മണ്ണിൽ നിന്നും ഓടിയെത്തി ഒമാനിലെ മണ്ണില്‍ സ്ട്രോബറി...
spot_img

Related Articles

Popular Categories

spot_img