ഇന്ത്യ-ന്യൂസിലൻഡ് ടി-20:  വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് കെ.സി.എ

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31-ന് നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി-20  മത്സരം നേരിൽ കാണാൻ വിദ്യാർത്ഥികൾക്ക്  ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് കെസിഎ. 250 രൂപയാണ് വിദ്യാർത്ഥികളുടെ ടിക്കറ്റ് വില.ഇതിനായുള്ള പ്രത്യേക ടിക്കറ്റ് കൺസെഷൻ നടപടിക്രമങ്ങളും അസോസിയേഷൻ പുറത്തിറക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റുകൾ ആവശ്യമുള്ള സ്ഥാപനങ്ങൾ മേധാവി സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക ലെറ്റർഹെഡിലുള്ള അപേക്ഷ generalconvener@keralacricket.in എന്ന ഇമെയിൽ വിലാസത്തിൽ  അയക്കണം. അപേക്ഷയോടൊപ്പം വിദ്യാർത്ഥികളുടെ മുഴുവൻ പേരും സ്കൂൾ/കോളേജ് ഐഡി കാർഡ് നമ്പറും  സമർപ്പിക്കണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് പത്ത് വിദ്യാർത്ഥികളെങ്കിലും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.

പതിനാറ് വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്കൊപ്പം നിർബന്ധമായും ഒരു അധ്യാപകൻ ഉണ്ടായിരിക്കണം. ഓരോ പത്ത് വിദ്യാർത്ഥികൾക്കും ഒരു അധ്യാപകൻ എന്ന ക്രമത്തിൽ 250 രൂപ ടിക്കറ്റിൽ അധ്യാപകർക്കും പ്രവേശനം അനുവദിക്കും. അപേക്ഷകൾ പരിശോധിച്ച് ബുക്കിംഗ് ഉറപ്പുവരുത്തിയ ശേഷം കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥാപനത്തെ അറിയിക്കും. തുടർന്ന് നിശ്ചിത തുക  അടച്ച്  വിവരങ്ങൾ അസോസിയേഷനെ അറിയിക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ടിൽ പണം എത്തിയെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ടിക്കറ്റുകൾ അനുവദിക്കുകയുള്ളൂ. അപൂർണ്ണമായതോ മാനദണ്ഡങ്ങൾ പാലിക്കാത്തതോ ആയ അപേക്ഷകൾ പരിഗണിക്കില്ലെന്നും  കെ.സി.എ അറിയിച്ചു.

Hot this week

‘പ്രകമ്പനം’ തിയേറ്ററുകളിലേക്ക്; ജനുവരി 30ന് റിലീസ്

യുവതാരങ്ങളായ ഗണപതിയും സാഗർ സൂര്യയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'പ്രകമ്പനം' എന്ന സിനിമയുടെ...

സ്ത്രീകൾക്ക് എഐയെ അത്ര വിശ്വാസം പോര! പഠനം പറയുന്നത്..

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ സ്ത്രീകൾ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ സംശയത്തോടെയാണ് കാണുന്നതെന്നാണ് പഠനങ്ങൾ...

ടി20 ലോകകപ്പ് 2026: ഐസിസിയുടെ അന്ത്യശാസനത്തോട് പ്രതികരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ

2026ലെ ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ആവശ്യം അന്താരാഷ്ട്ര...

തണുത്ത കാറ്റും, മഞ്ഞുമഴയും; എട്ടുവർഷത്തിനു ശേഷം ഷാങ്ഹായിൽ അപൂർവമായൊരു മഞ്ഞുവീഴ്ച

ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായിൽ കഴിഞ്ഞ ദിവസം ഉറക്കമുണർന്നവർ ചെറുതായൊന്ന് അമ്പരന്നു....

AI വൈറ്റ് കോളർ ജോലികൾക്ക് കനത്ത വെല്ലുവിളി; മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

വൈറ്റ് കോളർ ജോലികൾക്ക് അടുത്ത 4-5 വർഷത്തിനുള്ളിൽ AI ഭീഷണിയാകുമെന്ന മുന്നറിയിപ്പുമായി...

Topics

ഗാസയുടെ മണ്ണിൽ നിന്നും പലായനം;  ഒമാൻ മണ്ണില്‍ സ്ട്രോബറി വസന്തം തീർത്ത് അഭയാർഥി കുടുംബം

യുദ്ധം തകർത്ത ഗാസയുടെ മണ്ണിൽ നിന്നും ഓടിയെത്തി ഒമാനിലെ മണ്ണില്‍ സ്ട്രോബറി...

ഗാസയിൽ വെടിനിർത്തൽ കരാർ ലംഘനം തുടരുന്നു; മൂന്ന് മാധ്യമ പ്രവർത്തകർ ഉൾപ്പെടെ 11 പലസ്തീനുകാരെ ഇസ്രയേൽ സൈന്യം വധിച്ചു

ഗാസയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ മൂന്ന് മാധ്യമ പ്രവർത്തകരും രണ്ട്...

ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കളളൻ’; ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്, ജനുവരി 30ന് റിലീസ്

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതുവശത്തെ കള്ളൻ' എന്ന ചിത്രത്തിൽ കേന്ദ്ര...
spot_img

Related Articles

Popular Categories

spot_img