വാഷിങ്ടൺ : വൈറ്റ്ഹൗസ് വക്താവിന്റെ വേഷത്തിൽ ഇന്ത്യൻ വംശജൻനായ രാജ് ഷാ എത്തി. രാജ് ഷാ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രിൻസിപ്പൽ ഡപ്യൂട്ടി പ്രസ് സെക്രട്ടറി മുപ്പത്തിമൂന്നുകാരനായരാജ് ഷാ വൈറ്റ്ഹൗസിലെ വാർത്താ മുറിയിൽ മാധ്യമപ്രവർത്തകർക്കു മുന്നിൽ അമേരിക്കൻ നയം വ്യക്തമാക്കി വിശദീകരിച്ചത് .സെപ്റ്റംബറിലാണ് രാജ് ഷാ ട്രംപിന്റെ പ്രിൻസിപ്പൽ ഡപ്യൂട്ടി പ്രസ് സെക്രട്ടറിയായി നിയമിതനായത്.ഗുജറാത്തിൽ നിന്ന് യുഎസിലേക്ക് കുടിയേറിയതാണ് ഷായുടെ മാതാപിതാക്കൾ. തിരഞ്ഞെടുപ്പു വേളയിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു വേണ്ടി ഹിലരി ക്ലിന്റൻ വിരുദ്ധ പ്രചാരണത്തിനു മുൻനിരയിൽ നിന്നയാൾ കൂടിയാണ് രാജ് ഷാ.
Comments