You are Here : Home / ശുഭ വാര്‍ത്ത

ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഇന്ത്യയില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, February 15, 2018 12:34 hrs UTC

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഏതാണെന്ന ചോദ്യത്തിന് ഉത്തരം തേടുന്നവര്‍ നേരെ ഇന്ത്യയിലേക്ക് ചെല്ലണം. അവിടെ ഒരു കൂരയ്ക്കു കീഴെ 39 ഭാര്യമാര്‍, 94 കുട്ടികള്‍, 33 ചെറുമക്കള്‍. അത്ഭുതം തോന്നുന്നുവല്ലേ. ഇവരെല്ലാം ചേര്‍ന്ന് ഒന്നിച്ചു താമസിക്കുന്നതാവട്ടെ ഒരു വീട്ടിലും. ലോകത്തിലെ ഏറ്റവും വലിയ കുടുംബമാണിത്. ആകെ 180 പേര്‍. ഇന്ത്യക്കാരനാണ് ഈ റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. സിയോണ എന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രായം 72. മിസോറാമിലെ ബക്താങ് എന്ന ഗ്രാമത്തിലാണ് എല്ലാവരും ഒരുമിച്ച് താമസിക്കുന്നത്. സിയോണ ചില്ലറകാരനല്ല. അദ്ദേഹത്തിനു സ്വന്തമായി ഒരു ക്രൈസ്തവ സഭയുണ്ട്. ചനാ പൗള്‍ എന്നാണ് അതിന്റെ പേര്. കുടുംബത്തിന്റെ കാര്യത്തില്‍ അതീവ താത്പര്യം പ്രകടിപ്പിക്കുന്ന അദ്ദേഹം ഇനിയും വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടത്രേ.

അതും അമേരിക്കയില്‍ നിന്ന്. ആദ്യ വിവാഹം ഇഷ്ടന്‍ കഴിക്കുന്നത് പതിനേഴാം വയസ്സിലാണ്. പിന്നീട് ഒരു വര്‍ഷത്തില്‍ തന്നെ ഒമ്പത് വിവാഹങ്ങള്‍. വീടിന്റെ നിയന്ത്രണമെല്ലാം ആദ്യ ഭാര്യയ്ക്കാണ്. ഇരുപതു ഭാര്യയ്ക്കമാര്‍ക്ക് 40 വയസ്സിനു താഴെയാണ് പ്രായം. ഇതില്‍ അവസാനത്തെ ഭാര്യയ്ക്ക് മുപ്പതു കഴിഞ്ഞു. അഞ്ചു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ഇവരുടെ വിശേഷങ്ങള്‍ തന്നെ വലിയൊരു കഥയാണ്. രണ്ടു പേര്‍ക്ക് ഒരുമിച്ച് ഒരു വീട്ടില്‍ കഴിയാന്‍ സാധിക്കാത്ത കാലത്താണ് ഇപ്പോള്‍ 180 പേര്‍ ഒന്നിച്ചു താമസിക്കുന്നതെന്ന് ഓര്‍ക്കണം. അദ്ദേഹത്തെ നമിച്ചേ പറ്റൂ !!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.