You are Here : Home / വെളളിത്തിര

നയൻ‌താര കിടുവാണെന്ന് കുളപ്പുള്ളി ലീല

Text Size  

Story Dated: Thursday, March 21, 2019 02:45 hrs UTC

ഐറ എന്ന പുതിയ തമിഴ് ചിത്രത്തില്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരയുടെ മുത്തശ്ശിയായി വേഷമിട്ട സന്തോഷത്തിലാണ് നടി കുളപ്പുള്ളി ലീല. താര ജാഡയില്ലാതെ തനിക്ക് ശരിക്കും മുത്തശ്ശി സ്നേഹം നല്‍കിയ നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ് നയന്‍സെന്ന് കുളപ്പുള്ളി ലീല പറയുന്നു.

തമിഴില്‍ ഭാഷ തനിക്ക് പ്രശ്നമായില്ലെങ്കിലും അതിന്റെ അര്‍ത്ഥമൊക്കെ നയന്‍ താര കൃത്യമായി പറഞ്ഞു തന്നിരുന്നുവെന്നും കുളപ്പുള്ളി ലീല പറയുന്നു. ഭാഷയുടെ കാര്യത്തിനു പുറമേ ഭക്ഷണ കാര്യത്തിലും നയന്‍താര പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നുവെന്നും, ചേച്ചിക്ക് കേരളാ ഫുഡ് ആവശ്യമെങ്കില്‍ ഞാന്‍ കൊണ്ട് വന്നു തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ അവരോടു എന്തെന്നില്ലാത്ത ബഹുമാനം തോന്നിയെന്നും കുളപ്പുള്ളി ലീല പങ്കുവയ്ക്കുന്നു. മനോരമ ഡോട്ട്കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് നയന്‍ താരയുടെ സ്നേഹ സമീപനത്തെക്കുറിച്ച്‌ കുളപ്പുള്ളി ലീല മനസ്സ് തുറന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.