റിച്ചാര്‍ഡ് വര്‍മ ഇന്ത്യന്‍ അംബാസഡര്‍ പദവി ഒഴിഞ്ഞു
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Saturday, January 21, 2017 12:46 hrs UTC
വാഷിങ്ടന്‍ : ഇന്ത്യന്‍ യുഎസ് അംബാസഡര്‍ പദവിയില്‍ നിന്നും റിച്ചാര്‍ഡ് വര്‍മ വിരമിച്ചു. ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ജനുവരി 20 മുതല്‍ യുഎസ് ഇന്ത്യന്‍ അംബാസഡര്‍ പദവി പുതിയ അംബാസഡറെ നിയമിക്കുന്നതുവരെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ മേരിക കെ.എല്‍ ഏറ്റെടുക്കും.
2015 ജനുവരിയിലാണ് ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ മുന്‍പാകെ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചു അംബാസിഡര്‍ പദവിയില്‍ പ്രവേശിച്ചത്. പ്രസിഡന്റ് ബറാക്ക് ഒബാമയായിരുന്നു റിച്ചാര്‍ഡ് വര്‍മയെ അംബാസഡറായി നിയമിച്ചത്.യുഎസ് ഇന്ത്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് വിടവാങ്ങല്‍ സന്ദേശത്തില്‍ വര്‍മ പറഞ്ഞു. പ്രസിഡന്റ് ഒബാമയും നരേന്ദ്ര മോദിയും ആരോഗ്യകരമായ സുഹൃദ് ബന്ധം സ്ഥാപിച്ചിരുന്നതായും വര്‍മ അഭിപ്രായപ്പെട്ടു.
ട്രംപിന്റെ ഭരണത്തിലും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുമെന്നാണ് വിശ്വസിക്കുന്നതെന്നും വര്‍മ പറഞ്ഞു. കുട്ടികളുടെ അധ്യായനവര്‍ഷം സമാപിക്കുന്നതുവരെ ഇന്ത്യയില്‍ കുടുംബസമേതം തങ്ങാനാണു പരിപാടി. രണ്ടു വര്‍ഷം തനിക്കു ലഭിച്ച പദവിയില്‍ സംതൃപ്തനാണെന്നും വര്‍മ പറഞ്ഞു.
Related Articles
നെഹമ്യ പ്രവാചകനോട് ട്രംപിനെ ഉപമിച്ചു റോബര്‍ട്ട് ജഫറസ
വാഷിങ്ടന്‍ ഡിസി : തകര്‍ന്ന കിടന്ന യെരുശലേം മതില്‍ നിര്‍മ്മിക്കുന്നതിനും രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു നേതൃത്വം...
ഫാമിലി കോണ്‍ഫറന്‍സ് കിക്കോഫ് കാനഡയില്‍
വര്‍ഗീസ് പ്ലാമൂട്ടില്‍
മിസ്സിസാഗ(കാനഡ) : മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ്...
ഡാലസ് കേരള അസോസിയേഷന്‍ ടാക്സ് സെമിനാര്‍ ജനുവരി 21ന്
ഗാര്‍ലന്റ് (ഡാലസ്) : കേരള അസോസിയേഷനും ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററും സംയുക്തമായി ഡാലസില്‍ ടാക്സ് സെമിനാര്‍...
ഹാസ്യ സാഹിത്യകാരൻ അബ്രാഹമിനെ ന്യൂമാർക്കറ്റ് മലയാളികൾ ആദരിച്ചു.
കനേഡിയൻ മലയാളിയായ എഴുത്തുകാരൻ അലക്‌സ് എബ്രാഹമിനെ ഒന്റാരിയോയിലെ ന്യൂ മാർക്കറ്റ് മലയാളികൾ പൊന്നാടയണിയിച്ച് ആദരിച്ചു....
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്
2017 ലെ മലങ്കര ഓർത്തഡോക്സ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രെജിസ്ട്രേഷൻ കിക്കോഫ്
ടോറോന്റോ ...
Comments