ഫെയര്‍ഫീല്‍ഡ് (കണക്റ്റികട്ട്) . വിവാഹ ബന്ധങ്ങളുടെ ആയസു ചില മാസങ്ങളോ ചുരുക്കം ചില വര്‍ഷങ്ങളോ ആണെന്നിരിക്കെ 81 വര്‍ഷം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ച ദമ്പതിമാരുടെ വിവാഹ വാര്‍ഷികം ആഘോഷിക്കുവാന്‍ ഒരുങ്ങുകയാണ് കുടുംബാംഗങ്ങള്‍. 1932 നവംബര്‍ 25 ന് വിവാഹിതരായ 17 വയസുളള ആനും, 20 വയസുളള ജോണു മാണ് നവംബര്‍ 25 ന് തങ്ങളുടെ 81-ാം വിവാഹ വാര്‍ഷികത്തിനൊരുങ്ങുന്നത്.
വേള്‍ഡ് വൈഡ് മാര്യേജ് എന്‍കൌണ്ടര്‍ പ്രതിനിധികള്‍ നടത്തിയ ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഈ ദമ്പതികളെ അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന 2013 ലെ ദീര്‍ഘകാല വിവാഹ ബന്ധത്തിന്റെ ഉടമകളായി തിരഞ്ഞെടുത്തത്. ഇപ്പോള്‍ 102 വയസുളള ജോണും, 98 വയസുളള ആനും കാലിഫോര്‍ണിയായിലെ ബര്‍ണാര്‍ഡിനോയില്‍ പൂര്‍വ്വകാല സ്മരണകളെ അയവിറക്കി ആരോഗ്യകരമായ കുടുംബ ജീവിതം നയിക്കുന്നു. അഞ്ചു മക്കളില്‍ ഒരു മകളും ഏക മകനും 15 വര്‍ഷത്തിനുളളില്‍ കാന്‍സര്‍ രോഗം പിടിപ്പെട്ടു മരിച്ചു. ജീവിച്ചിരിക്കുന്ന മൂത്തമകള്‍ക്കു 80 വയസാണ് പ്രായം. അനുദിനം ലോകത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കൌതുകത്തോടെയാണ് ഞങ്ങള്‍ നോക്കി കാണുന്നത് ദമ്പതിമാര്‍ പറഞ്ഞു. പതിനാലു കൊച്ചുമക്കളും പതിനാറു കൊച്ചുകൊച്ചു മക്കളും ഇവരുടെ വിവാഹ വാര്‍ഷീകാഘോഷങ്ങള്‍ക്കുളള ഒരുക്കത്തിലാണ്.
Comments