ഏപ്രിലിലെ ശമ്പളം നൽകാൻ ഖജനാവിൽ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നു മുഖ്യമന്ത്രി
Text Size
Story Dated: Tuesday, March 31, 2020 01:45 hrs UTC
തിരുവനന്തപുരം ∙ ഏപ്രിൽ 14 വരെ ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ ഏപ്രിലിലെ ശമ്പളം നൽകാൻ ഖജനാവിൽ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസത്തിനായി നീക്കിവച്ച പണം ഉപയോഗിച്ചു ശമ്പളം നൽകാനാവില്ല. മുൻപുണ്ടാകാത്ത വിധമുള്ള പ്രതിസന്ധിയാണു കേരളവും രാജ്യവും നേരിടുന്നത്.
നികുതി ഉൾപ്പെടെ വരുമാന മാർഗങ്ങളെല്ലാം അടഞ്ഞു. ഈ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നും അത് ഗഡുക്കളായി പിരിച്ചെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു മാസത്തെ ശമ്പളമെന്ന വ്യവസ്ഥ അടിച്ചേൽപിക്കരുതെന്നും എല്ലാവർക്കും അവരാൽ സാധിക്കുന്നത്ര ദിവസത്തെ ശമ്പളം സംഭാവന ചെയ്യാൻ അവസരം ഒരുക്കണമെന്നും യുഡിഎഫ് സംഘടനകൾ ആവശ്യപ്പെട്ടു. എത്ര നൽകുമെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന്, സാമ്പത്തിക ശേഷി പോലെ എന്ന് അവർ മറുപടി നൽകി.
ഒരു മാസത്തെ ശമ്പളം നൽകുന്നവരിൽ നിന്നു പരമാവധി ഗഡുക്കളായി പിരിക്കണമെന്നു ഭരണപക്ഷ സംഘടനകൾ നിർദേശിച്ചു. സാമ്പത്തിക ശേഷിയില്ലാത്ത ജീവനക്കാർക്കും അധ്യാപകർക്കും അവർ താൽപര്യപ്പെടുന്ന തുക നൽകാനുള്ള അവസരം വേണമെന്നും അവർ അഭ്യർഥിച്ചു. കോവിഡ് പ്രതിരോധത്തിനായി ആരോഗ്യരംഗത്തു സർക്കാരിനു വലിയ ചെലവുണ്ടെന്നും എല്ലാവർക്കും സൗജന്യ റേഷനും കിറ്റും നൽകുന്നതിനു നല്ല സാമ്പത്തിക ബാധ്യത വരുമെന്നും സംഘടനാ നേതാക്കളെ മുഖ്യമന്ത്രി അറിയിച്ചു.
Related Articles
കൊറോണ ക്യാ ഹേ?
കൊറോണയെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇതര സംസ്ഥാനത്ത് നിന്നും എത്തിയ ലക്ഷക്കണക്കിന് തൊഴിലാളികളാണ്...
തുക പറയാതെ സഹായം ; കോഹ്ലിക്കും അനുഷ്ക്കയ്ക്കും അഭിനന്ദനപ്രവാഹം
മുംബൈ : കൊറോണ പ്രതിരോധനത്തിനായി തുക വെളിപ്പെടുത്താതെ സഹായം പ്രഖ്യാപിച്ച വിരാട് കോഹ്ലിക്കും അനുഷ്ക്കയ്ക്കും അഭിനന്ദന...
ഞാന്‍ ആദിവാസി സ്ത്രീകളെ കണ്ടിട്ടുപോലുമില്ല
; അയ്യപ്പന്റെ കണ്ണമ്മ- ഗൗരി നന്ദന പറയുന്നു
''മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെ ശ്രദ്ധേയയായ താരമായി മാറിയ ഗൗരി നന്ദനയുടെ...
ഹരികുമാര്‍ സഞ്ചരിച്ചത് വേറിട്ടവഴിയെ
ആധുനികതയുടെ കെട്ടിയാട്ടത്തില്‍ അഭിരമിച്ച മലയാള സാഹിത്യത്തില്‍ ഒഴുക്കിനെതിരേ നീന്തിയ സാഹിത്യകാരനായിരുന്നു ഇന്നലെ...
എന്നെ സംബന്ധിച്ചടത്തോളം എല്ലാ ദിവസവും ഇഡ്ലി ദിനമാണ്
തിരുവനന്തപുരം : എല്ലാവര്ക്കും വളരെ പ്രിയപ്പെട്ട പ്രഭാതഭക്ഷമാണ് ഇഡ്ലി. ഇഡ്ലി പതിവായി കഴിക്കുന്നവരാണെങ്കിലും ഇഡ്ലിക്ക് ഒരു...
ക്രിസ്റ്റ്യാനോയുടെ ഹോട്ടലുകൾ ആശുപത്രികളാക്കിയിട്ടില്ല
കൊവിഡ് 10 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പോർച്ചുഗലിൻ്റെ യുവൻ്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ...
കൊറോണ :വിജയിയുടെ വീട്ടില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന
കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ നടന് വിജയിയുടെ ചെന്നൈയിലെ വസതിയില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ മിന്നല്‍ പരിശോധന....
ടെക്സസിലേക്ക് വരുന്ന ഡ്രൈവർമാരും സെൽഫ് ക്വാറന്റീനിൽ കഴിയണം : ഗവർണർ ഏബട്ട്
ഓസ്റ്റിൻ ∙ കൊറോണ വൈറസ് അതിരൂക്ഷമായി പടരുന്ന ലൂസിയാന സംസ്ഥാനത്തു നിന്നും ടെക്സസിലേക്ക് പ്രവേശിക്കുന്ന ഡ്രൈവർമാർ ഉൾപ്പെടെ...
Comments