മുടി കൊഴിച്ചില്‍ എന്നത് സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. പല കാരണങ്ങള്‍ കൊണ്ടൊക്കെയാണ് പ്രധാനമായും മുടികൊഴിച്ചില്‍ ഉണ്ടാകുന്നത്. തൈറോയ്ഡ് പ്രശ്‌നങ്ങള്‍, സമ്മര്‍ദ്ദം, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, പോഷകാഹാരങ്ങളുടെ കുറവ്, അന്തരീക്ഷ മലിനീകരണം, പ്രായം എന്നിവ കൊണ്ടൊക്കെ മുടി കൊഴിച്ചില്‍ ഉണ്ടാകും. മുടികൊഴിച്ചിലിന് വീട്ടില്‍ തന്നെ പരിഹാരങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...
* കറ്റാര്‍വാഴ - മുടി തഴച്ച് വളരാനും മുടി കൊഴിച്ചില്‍ തടയാനും സാധാരണ വീടുകളില്‍ കാണാറുള്ള കറ്റാര്‍വാഴ ഉപയോഗിക്കാവുന്നതാണ്. തലയോട്ടിക്ക് തണുപ്പ് നല്‍കുന്ന ഘടങ്ങളാണ് കറ്റാര്‍വാഴയില്‍ നിന്ന് ലഭിക്കുന്നത്. അതുപോലെ തന്നെ ചാര്‍ദണം മാറുന്നതിനും കറ്റാര്‍വാഴ ഉപയോഗിക്കാം. കറ്റാര്‍വാഴ അരച്ച് കുഴമ്പ് രൂപത്തിലാക്കി ശേഷം തലയില്‍ പിടിച്ച് തേയ്ക്കാം. 45 മിനിട്ട് കഴിഞ്ഞ ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.
* ഉലുവ - വീട്ടില്‍ എപ്പോഴും എടുക്കാവുന്ന ഒന്നാണ് ഉലുവ. മുടികൊഴിച്ചില്‍ തടയാന്‍ ഫലപ്രദമായ ഒന്നാണ് ഉലുവ. മുടി വളരുന്നതിന് ഉലുവയിലെ പോഷകങ്ങളും, നിക്കോട്ടിക് ആസിഡും സഹായിക്കുന്നു. മുടിയെ ബലമുള്ളവും തിളക്കമുള്ളതാക്കാനും ഉലുവ സഹായിക്കുന്നുണ്ട്. ഒരു കപ്പ് ഉലുവ എടുത്ത് തലേദിവസമേ വെള്ളത്തില്‍ ഇട്ടു വെയ്ക്കണം. പിറ്റേ ദിവസം ഇത് അരച്ചു കുഴമ്പാക്കി തലയില്‍ പുരട്ടണം. 30-40 മിനിട്ടിന് ശേഷം കഴുകിക്കളയാവുന്നതാണ്.
* തേങ്ങാപ്പാല്‍ - പോഷകത്തിന്റെ ഒരു കലവറയാണ് തേങ്ങാപ്പാല്‍. മുടികൊഴിച്ചിലെ തടയുന്ന ഒന്നാണ് തേങ്ങാപ്പാല്‍. മുടിവളര്‍ച്ചയെ സഹായിക്കാന്‍ തേങ്ങാപ്പാലിന് കഴിയുന്നുണ്ട്. മുടി തിളങ്ങാനും, ആരോഗ്യമുള്ളതാക്കാനും മുടി പൊട്ടുന്നതില്‍ നിന്ന് മുടിയെ സംരക്ഷിക്കാനും തേങ്ങാപ്പാല്‍ സഹായിക്കുന്നു. ഒരു കപ്പ് തേങ്ങ എടുത്ത് ചിരകി മിക്‌സിയില്‍ ഇട്ട് അരച്ചെടുത്ത്. തേങ്ങാപ്പാല്‍ പിഴിഞ്ഞെടുക്കുക. ഈ തേങ്ങാപ്പാല്‍ തലയില്‍ പുരട്ടി മസാജ് ചെയ്യാവുന്നതാണ്. 20-30 മിനിട്ടുകള്‍ക്ക് ശേഷം ഷാംപൂവോ വെള്ളമോ ഉപയോഗിച്ച് കഴുകിക്കളയാം.
* നെല്ലിക്ക - തലമുടിയെ വളരാന്‍ സഹായിക്കുന്ന, വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റ്‌സ്, ആന്റിഇന്‍ഫ്‌ളോമേറ്ററി ഘടങ്ങള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സിയുടെ കുറവാണ് മുടികൊഴിച്ചില്‍ പ്രധാനമായും ഉണ്ടാക്കുന്നത്. നെല്ലിക്ക ഉണക്കിപ്പൊടിച്ച് തലയില്‍ പുരട്ടി മസാജ് ചെയ്ത് കഴുക്കികളയാവുന്നതാണ്.
* ബീറ്റ്‌റൂട്ട് ജ്യൂസ് - ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി,ബി, പൊട്ടാസ്യം, കാത്സ്യം, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫോസ്ഫറസ് എന്നിവ മുടി വളര്‍ച്ചയെ സഹായിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസാക്കി തലയില്‍ പുരട്ടി 20 മിനിട്ട് വച്ചശേഷം കഴുകിക്കളയാവുന്നതാണ്.
* ഉള്ളി നീര് - തലമുടി കൊഴിയുന്നതിന് ഉള്ളിനീര് നല്ലൊരു പ്രതിവിധിയാണ്. ഉള്ളിനീര് തലയില്‍ പുരട്ടി 20-30 മിനിട്ടിന് ശേഷം വെള്ളമൊഴിച്ച് കഴുകാവുന്നതാണ്.
Comments